Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദുരൂഹ കൊലപാതകങ്ങള്‍ക്ക് സ്വര്‍ണ്ണക്കടത്ത് ബന്ധം; പഴയ കേസുകള്‍ പൊങ്ങും; ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സമീപം ‘നിസാം’

മുന്‍ ഗവര്‍ണര്‍ കെ ശങ്കരനാരായണന്റെ സെക്രട്ടറി ആയിരുന്ന മോഹനന്റെ ഉള്‍പ്പെടെ ചില മരണങ്ങള്‍ക്ക് ഇപ്പോള്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവര്‍ക്ക് പങ്കുണ്ടെന്ന തെളിവ് അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2020, 09:15 am IST
inKerala
ബാലഭാസ്‌കര്‍, ഭാര്യ, മകള്‍

ബാലഭാസ്‌കര്‍, ഭാര്യ, മകള്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം മുറുകുമ്പോള്‍ തെളിയാതെ കിടന്ന പഴയ കേസുകള്‍ക്കും തുമ്പുണ്ടാകുന്നു. വയലിനിസ്റ്റ് ബാലഭാസ്‌കര്‍  അപകടമരണക്കേസും വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസും സിബിഐ അന്വേഷിക്കുന്നതിലൂടെ  ദുരൂഹ കൊലപാതകക്കേസുകളുടേയും ചുരുളഴിയും. പല കൊലപാതകങ്ങള്‍ക്കും സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത് നിസാം ആയിരുന്നു. ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡിആര്‍ഐ) ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ള തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ വിമാനത്താവളം വഴി നിരവധി തവണ സ്വര്‍ണം കടത്തിയ കേസുകളിലെ  ആസൂത്രകനാണ്. തിരുമലയിലും വലിയവിളയിലും താമസിച്ചിരുന്ന നിസാം  സ്വര്‍ണ്ണ ക്കടത്ത് സംഘത്തിലെ പ്രധാനിയാണ്. വിമാനത്താവളത്തില്‍നിന്ന് പലതവണ ഇയാളുടെ  ഓട്ടോയിലാണ് കള്ളക്കടത്ത് സാധനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരുന്നത്. സംശംയം ഉണ്ടാകാതിരിക്കാനാണ് ഓട്ടോറിക്ഷ ഉപയോഗിച്ചത്.

ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തിന്റെ ടവര്‍ ലൊക്കേഷന്‍ പരിധിയില്‍ നിസാം ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ കാരണങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ ചിലരെ കണ്ടെന്നു  വെളിപ്പെടുത്തിയ കലാഭവന്‍ സോബി ഇയാളുടെ ചിത്രം തിരിച്ചറിഞ്ഞു.

25 കിലോ സ്വര്‍ണം കടത്തിയ കേസിനെത്തുടര്‍ന്നു മുങ്ങിയ ഇയാളെ  കണ്ടെത്താനായിട്ടില്ല. പിടികൂടാനായാല്‍ നിരവധി സ്വര്‍ണക്കടത്തു കേസുകള്‍ക്ക് തെളിവു ലഭിക്കുമെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. വലിയവിളയിലെ ഒരു കടയില്‍ എടുത്തുകൊടുപ്പുകാരനായി കുറെ നാള്‍ കഴിഞ്ഞിരുന്നതായും കണ്ടെത്തിയിട്ടുണ്ട്

മുന്‍ ഗവര്‍ണര്‍ കെ ശങ്കരനാരായണന്റെ സെക്രട്ടറി ആയിരുന്ന മോഹനന്റെ ഉള്‍പ്പെടെ ചില മരണങ്ങള്‍ക്ക് ഇപ്പോള്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവര്‍ക്ക് പങ്കുണ്ടെന്ന തെളിവ്  അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിട്ടുണ്ട്.

ശങ്കര നാരായണന്‍ ധനമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വലംകൈ ആയിരുന്നു മോഹനന്‍. പ്രഭാത സവാരിക്കിടെ ചാത്തന്നൂരില്‍ വീടിനു സമീപം വെച്ച് അജ്ഞാത വാഹനം ഇടിച്ച് മരിക്കുകയായിരുന്നു. കള്ളക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളിലൊരാളയ ‘ മാഡ’ വുമായി മോഹനന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു.കൊല്ലം സ്വദേശിയും വര്‍ഷങ്ങളായി തിരുവന്തപുരത്ത് താമസക്കാരിയുമായ ‘മാഡം’ വിവിധ ബാങ്കുകളില്‍ വ്യാജ പേരുകളില്‍ അക്കൗണ്ടും ലോക്കറും തുറന്നിട്ടുണ്ട്. അടൂരിലേയും ചെന്നെയിലേയും വിലാസങ്ങളണ് നല്‍കിയിരിക്കുന്നത്. വിലാസങ്ങള്‍ വ്യാജമെന്ന് തെളിഞ്ഞിട്ടുണ്ട്.  

കാട്ടക്കട സ്വദേശിയായ ബിനു തിരുമലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കേസിനും സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ട്.സംഘത്തില്‍ പെട്ട യുവതിയെ വിവാഹം കഴിച്ച ബിനുവിന് കള്ളപ്പണം ഇടപാടുകളെക്കുറിച്ച് വ്യക്തമായി അറിവുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൊല്ലത്ത് പോയി വന്ന  ദിവസമാണ് മരിച്ചത്. കൊല്ലം മുഖത്തലയിലെ സ്വകാര്യബാങ്കില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചതിന്റെ തെളിവും കിട്ടിയിട്ടുണ്ട്.

ഉള്ളൂര്‍, പി ടി ചാക്കോ നഗര്‍ കേന്ദ്രീകരിച്ച് നടന്ന  ചില ഇടപാടുകള്‍ക്കും  കൊലപാതകങ്ങള്‍ക്കും  സ്വര്‍ണ്ണക്കടത്തു സംഘത്തിനുപങ്കുണ്ടെന്ന സൂചന അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിട്ടുണ്ട്.

വിഎസ്എസിയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയതതിന് പിടിയിലായ മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ജീവനക്കാരി അനിത താമസിച്ചിരുന്നത് ഇവിടെയായിരുന്നു.

കൊല്ലം സ്വദേശിയായിരുന്ന അനിത പിടിയിലായതിനു തൊട്ടു പിന്നാലെ ഈ നഗറിലെ ചിലര്‍ താമസം ഒഴിയുകയും രണ്ടു പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയും ചെയ്തിരുന്നു. ഹിന്ദുസ്ഥാന്‍ ലാറ്റക്സിലെ ജീവനക്കാരനും  എല്‍ഐസി ഉദ്യോഗസ്ഥനും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മരണങ്ങള്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്.സിപിഐ ലോക്കല്‍ കമ്മറ്റി നേതാവിനും കോണ്‍ഗ്രസ് കൗണ്‍സിലറിനും അനിതയുമായി ബന്ധമുള്ളതായി ആരോപണം ഉണ്ടായിരുന്നു. മരിച്ച കാട്ടക്കട സ്വദേശി ബിനുവുമായി ബന്ധമുണ്ടായിരുന്ന ആളാണ് എല്‍ഐസി ഉദ്യോഗസ്ഥന്‍.

കഴക്കൂട്ടത്തു വെച്ച് എല്‍ഐസി ഏജന്റ് അപകകടത്തില്‍ മരിച്ചതിനു പിന്നിലും ഇതേ സംഘത്തിന് ബന്ധമുണ്ട്.

തിരുവനന്തപുരം പ്രസ് ക്‌ളബ്ബിനു സമീപത്തുള്ള സലാഫി സെന്ററിന്റെ മുകളിലത്തെ നിലയില്‍നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചതിനു പിന്നിലും കള്ളക്കടത്തുമായി ബന്ധമുള്ള വരുടെ പങ്ക് സംശയിക്കുന്നുണ്ട്. ഹിന്ദുവും നെയ്യാറ്റിന്‍ കര സ്വദേശിയുമായ വിദ്യാര്‍ത്ഥി എന്നതിനിവിടെ വന്നു എന്നത് ദുരൂഹമാണ്. ആറ്റുകാലില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന നിമിഷയെ മതം മാറ്റിയത് ഇവിടെവെച്ചായിരുന്നു.

.

Tags: smugglingസ്വര്‍ണകടത്ത്balabhaskar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; 56 കിലോ കഞ്ചാവുമായി റെയിൽവേ കരാര്‍ ജീവനക്കാരൻ ഉൾപ്പടെ മൂന്നു പേർ പിടിയിൽ

Kerala

ദേശഭക്തിഗാനം: ഒഎന്‍വിക്കും വൈലോപ്പിള്ളിക്കും എതിരെ കേസെടുക്കുമോ- ജെ. നന്ദകുമാര്‍

India

വാനിൽ പശുക്കളെ കുത്തിക്കയറ്റിയ നിലയിൽ : വാഹനം തടഞ്ഞ് നിർത്തി രക്ഷപെടുത്തിയത് 40 പശുക്കളെ : ശ്വാസം കിട്ടാതെ ചത്തത് ആറ് പശുക്കൾ

Kerala

പത്തുമാസം രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചു; വെള്ളായണി ദേവീക്ഷേത്രത്തിലെ തങ്കത്തിരുമുടിയും കടത്തി

Thiruvananthapuram

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.