Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിബിഐക്കെതിരെ ഹൈക്കോടതിയില്‍ പോയത് സ്വന്തം ഉത്തരവ് മറച്ചുവച്ച്; എഫ്‌സിആര്‍എ ലംഘനം അന്വേഷിക്കാന്‍ സിബിഐക്ക് അനുമതി നല്‍കിയത് പിണറായി സര്‍ക്കാര്‍

കേന്ദ്ര ആക്ട് 42 ആയി എഫ്‌സിആര്‍എ നിലവില്‍ വന്നത് 2010ലാണ്. അതനുസരിച്ചുള്ള കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ അന്വേഷിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് സിബിഐ സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. സിബിഐക്ക് ഇതിന് അനുമതി നല്‍കി 2017 ജൂണ്‍ എട്ടിന് പിണറായി സര്‍ക്കാര്‍ ഉത്തരവ് നല്‍കി. ഇതനുസരിച്ച് സംസ്ഥാനത്ത് നടക്കുന്ന എല്ലാ എഫ്‌സിആര്‍എ ചട്ടലംഘനങ്ങളും സിബിഐക്ക് സ്വമേധയാ കേസെടുത്ത് അന്വേഷിക്കാം

അനീഷ് അയിലംbyഅനീഷ് അയിലം
Oct 4, 2020, 08:14 pm IST
inKerala

തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതി അന്വേഷണത്തില്‍ സിബിഐക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത് സ്വന്തം അനുമതി ഉത്തരവ് മറച്ചുവച്ച്. വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിലെ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട്-എഫ്‌സിആര്‍എ) ലംഘനങ്ങള്‍ അന്വേഷിക്കാന്‍ പിണറായി സര്‍ക്കാര്‍ 2017ല്‍ സിബിഐക്ക് അനുമതി നല്‍കിയിരുന്നു. എല്ലാ വിദേശ സംഭാവന നിയന്ത്രണ ചട്ടലംഘനവും സിബിഐക്ക് അന്വേഷിക്കാമെന്ന് ഗസറ്റില്‍ വിജ്ഞാപനവും ചെയ്തു. ഇതു മറച്ചു വച്ചാണ് ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ ആരംഭിച്ച അന്വേഷണം വിലക്കണം എന്നാവശ്യപ്പെട്ടു കോടതിയില്‍ പോയത്.  സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.  

കേന്ദ്ര ആക്ട് 42 ആയി എഫ്‌സിആര്‍എ നിലവില്‍ വന്നത് 2010ലാണ്. അതനുസരിച്ചുള്ള കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ അന്വേഷിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് സിബിഐ സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.  സിബിഐക്ക് ഇതിന് അനുമതി നല്‍കി 2017 ജൂണ്‍ എട്ടിന് പിണറായി സര്‍ക്കാര്‍  ഉത്തരവ് നല്‍കി. ഇതനുസരിച്ച് സംസ്ഥാനത്ത് നടക്കുന്ന എല്ലാ എഫ്‌സിആര്‍എ ചട്ടലംഘനങ്ങളും  സിബിഐക്ക് സ്വമേധയാ കേസെടുത്ത് അന്വേഷിക്കാം. ഇത് 2017 ജൂണ്‍ 13ന് വാല്യം  6, നമ്പര്‍ 1202 എന്ന അസാധാരണ ഗസറ്റായി വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും ചെയ്തു. എഫ്‌സിആര്‍എ വകുപ്പിന്റെ  ലംഘനങ്ങള്‍, അതിനെ പ്രോത്സാഹിപ്പിക്കല്‍, ഗൂഢാലോചന നടത്തല്‍, അതുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങളില്‍ പങ്കെടുക്കല്‍ എല്ലാം സിബിഐക്ക് സംസ്ഥാനത്ത് എവിടെയും അന്വേഷിക്കാം. അന്നത്തെ ആഭ്യന്തരവകുപ്പ് സെക്രട്ടറി സുബ്രതാ ബിശ്വാസ് ആണ് വിജ്ഞാപനം ഇറക്കിയത്.

ഇത് മറച്ചുവച്ചാണ് ലൈഫ് മിഷനില്‍ റെഡ്ക്രസന്റുമായുള്ള 20 കോടിയുടെ വിദേശ സംഭാവനയിലെ ക്രമക്കേടിനെക്കുറിച്ചുള്ള സിബിഐ അന്വേഷണത്തെ പിണറായി സര്‍ക്കാര്‍തന്നെ എതിര്‍ക്കുന്നത്. സിബിഐ സമര്‍പ്പിച്ച എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സര്‍ക്കാര്‍ വാദം കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. വന്‍ തുക നല്‍കിയാണ് ദില്ലിയില്‍ നിന്നും സര്‍ക്കാരിനുവേണ്ടി വാദിക്കാന്‍ സുപ്രീംകോടതി അഭിഭാഷകനെ എത്തിച്ചത്. ഇതിന് പി

ന്നാലെയാണ് സിബിഐക്ക് അന്വേഷണ അനുമതി നല്‍കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തുവന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി ലൈഫ് മിഷനുമായി റെഡ്ക്രസന്റ് ധാരണാപത്രം ഒപ്പിട്ടത് എഫ്‌സിആര്‍എ ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് കേന്ദ്ര വിദേശ, ആഭ്യന്തര മന്ത്രാലയങ്ങള്‍ വ്യക്തമാക്കിയിരുന്നു.  4.25 കോടി രൂപ  കമ്മീഷന്‍ ഇനത്തില്‍ മാത്രം നല്‍കിയെന്നാണ് വടക്കാഞ്ചേരിയില്‍ കെട്ടിടം നിര്‍മിക്കുന്ന യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്‍ സിബിഐക്ക് മൊഴി നല്‍കിയത്. ലൈഫ്മിഷന്‍ സിഇഒയോട് ഫയലുകളുമായി ഓഫീസില്‍ എത്താന്‍  സിബിഐ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Tags: Pinarayi VijayanLife missionCBI
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.