Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മണിയൻ ചരിഞ്ഞു; ഓർമ്മയായത് ആനത്താവളത്തിലെ കാരണവർ

ഇന്ന് കേരളത്തിലെ ഒട്ടനവധി കൊമ്പൻമാരെയും പിടിയാനകളെയും ആനത്താവളത്തിൽ എത്തിച്ചത് മണിയനായിരുന്നു. രണ്ട് വർഷങ്ങൾക്കു മുമ്പ് മൂന്നാറിൽ കാട്ടാന ഇറങ്ങിയപ്പോൾ അവരെ തുരുത്തി ഓടിക്കാൻ എത്തിയതും മണിയനായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2020, 12:42 pm IST
in Pathanamthitta
കോന്നി ആനത്താവളത്തിലെ മണിയൻ, ആചാരപ്രകാരം നിലവിളക്ക് കൊളുത്തിവച്ച് ആനയെ പട്ട് പുതപ്പിച്ചപ്പോൾ

കോന്നി ആനത്താവളത്തിലെ മണിയൻ, ആചാരപ്രകാരം നിലവിളക്ക് കൊളുത്തിവച്ച് ആനയെ പട്ട് പുതപ്പിച്ചപ്പോൾ

കോന്നി:  ആനകഥകളിലെ പ്രധാന നായകന്മാരിൽ ഒരാളായിരുന്ന മണിയൻ ആന വിടവാങ്ങി. കാണാൻ അഴകും  ലക്ഷണമൊത്ത തലയെടുപ്പുമുള്ള  മണിയൻ ആനപ്രേമികൾക്ക് പ്രിയങ്കരനായിരുന്നു.  കോട്ടൂർ മണിയൻ ആര്യൻകാവ് മണിയൻ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന കോന്നി ആനത്താവളത്തിലെ കോന്നി മണിയൻ എന്ന താപ്പാനയാണ്  നാളുകളായുള്ള ദുരിത  ജീവിതത്തിനൊടുവിൽ  വിടവാങ്ങിയത്. 

പെൻഷൻ പറ്റിയ താപ്പാനയാണ് മണിയൻ. ഇന്ന് കേരളത്തിലെ  ഒട്ടനവധി കൊമ്പൻമാരെയും പിടിയാനകളെയും ആനത്താവളത്തിൽ എത്തിച്ചത്  മണിയനായിരുന്നു. 1964 ഏപ്രിൽ പതിമൂന്നിനാണ് തേക്കുതോട് കൊപ്രമലയിൽ നിന്ന് മണിയനെ പിടികൂടിയത്. അന്ന് ഇരുപത് വയസുണ്ടായിരുന്നു. തുടർന്ന് കോന്നി ആനത്താവളത്തിൽ എത്തിച്ച് താപ്പാന പരിശീലനം പൂർത്തിയാക്കി. കൂപ്പിലെ പണികൾക്കും മറ്റുമായി 1976 ൽ ആര്യങ്കാവിലേക്ക് കൊണ്ടുപോയി. പെൻഷൻ പറ്റിയതോടെ കോട്ടൂരും പിന്നീട് കോടനാട് ആനക്കളരിയിലും എത്തിച്ചു.   

രണ്ട് വർഷങ്ങൾക്കു മുമ്പ് മൂന്നാറിൽ കാട്ടാന ഇറങ്ങിയപ്പോൾ അവരെ തുരുത്തി ഓടിക്കാൻ മണിയനെയും സോമനെയും ആണ് കൊണ്ടുപോയത്. ഇപ്പോൾ മണിയന് എഴുപ്പത്തിയാറ് വയസ്  പ്രായം ഉണ്ടാകുമെന്ന് വനപാലകർ പറയുന്നു. ഒരു കാലത്ത് ആനത്താവളത്തിൽ എത്തുന്ന സഞ്ചാരികളുടെ മനം കവർന്ന തലയെടുപ്പുള്ള കൊമ്പനാണ് ഓർമ്മയായത്. നീളമുള്ള കൊമ്പായിരുന്നു പ്രത്യേകത. വളർച്ച കൂടിയ കൊമ്പ് തീറ്റയെടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയതോടെ വനം വകുപ്പ് മുറിച്ചു മാറ്റിയിരുന്നു.

കഴിഞ്ഞ ഇരുപതോളം ദിവസങ്ങളായി ഏരണ്ടകെട്ടിനെ തുടർന്ന് ആഹാരം കഴിക്കാതെയും മരുന്നുകളോട് പ്രതികരിക്കാനാവാതെയും അവശനിലയിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11 വരെയും പാപ്പാൻമാരുടെ പരിചരണത്തിലായിരുന്നു. ഇന്നലെ പുലർച്ചെ പാപ്പാൻ എത്തിയപ്പോളാണ് ആന ചരിഞ്ഞ വിവരം അറിഞ്ഞത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആചാരപ്രകാരം നിലവിളക്ക് കൊളുത്തിവച്ച് ആനയെ പട്ട് പുതപ്പിച്ച് കർമ്മങ്ങൾ ചെയ്തു. പിന്നീട് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി ജഡം സംസ്‌ക്കരിച്ചു.  

Tags: deathElephant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരുവിൽ ഫോൺ തട്ടിപ്പറിച്ച് ഓടിയ കള്ളൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

Kerala

കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ

India

ജയദേവ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ, അസ്വഭാവികത ഇല്ലെന്ന് അധികൃതർ

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

പുതിയ വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.