Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദേവ-ബുദ്ധ ദര്‍ശനങ്ങളുടെ സംയോജനത്തിലൂടെ പുതിയ ദിശ കൈവരും; അടല്‍ തുരങ്കം ജനങ്ങളുടെ ജീവിതം മാറ്റിമറിയ്‌ക്കും: നരേന്ദ്രമോദി

വിനോദസഞ്ചാര മേഖലയ്‌ക്കും തൊഴിലവസരങ്ങള്‍ക്കും പ്രോത്സാഹനം പ്രദേശത്തെ അനന്തമായ വിനോദസഞ്ചാര സാധ്യതകളെപ്പറ്റി പ്രധാനമന്ത്രി സംസാരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2020, 06:44 pm IST
inIndia

സിംല: അടല്‍ തുരങ്കത്തിന്റെ പരിവര്‍ത്തനാത്മകമായ സ്വാധീനത്തിലൂടെ ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതം മാറാന്‍ പോവുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേവ ദര്‍ശനത്തിന്റെയും ബുദ്ധ ദര്‍ശനത്തിന്റെയും സംയോജനത്തിലൂടെ ലഹൗല്‍ – സ്പിതി മേഖലയ്‌ക്ക് പുതിയ ദിശ കൈവരും അടല്‍ തുരങ്കം ജനങ്ങളുടെ ജീവിതം മാറ്റിമറിയ്‌ക്കും. തുരങ്കത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 

വികസനത്തിന്റെ നേട്ടം ഓരോ പൗരനിലുമെത്തിച്ചേരണമെന്ന സര്‍ക്കാറിന്റെ പ്രതിബദ്ധത അടല്‍ തുരങ്കത്തിലൂടെ പ്രതിധ്വനിക്കുന്നു. വോട്ടുകളുടെ എണ്ണം നോക്കിയല്ല, മറിച്ച് ഒരു ഇന്ത്യക്കാരനും പിന്നിലാകരുതെന്നതിന്റെ അടിസ്ഥാനത്തിലാകണം നയങ്ങള്‍ രൂപീകരിക്കേണ്ടത്. നരേന്ദ്രമോദി പറഞ്ഞു. തുരങ്കത്തിന്റെ പരിവര്‍ത്തനാത്മക സ്വാധീനം സംഘടനയുടെ ‘കാര്യകര്‍ത്ത’ ആയിരുന്ന സമയത്ത് റോഹ്തങിലൂടെയുള്ള ദീര്‍ഘമായ യാത്രയും ശൈത്യകാലത്ത് റോഹ്തങ് തുരങ്കം അടയ്‌ക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രതിസന്ധിയും പ്രധാനമന്ത്രി ഓര്‍മിച്ചു. 

അക്കാലത്ത് താകൂര്‍ സെന്‍ നേഗിയുമായുള്ള തന്റെ സംവാദവും അദ്ദേഹം ഓര്‍മിച്ചു. മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് ഈ ബുദ്ധിമുട്ടുകളെപ്പറ്റിയെല്ലാം അറിവുണ്ടായിരുന്നതായും അതുകൊണ്ടാണ് 2002 ല്‍ അദ്ദേഹം ഈ തുരങ്കം പ്രഖ്യാപിച്ചതെന്നും മോദി പറഞ്ഞു. 9 കിലോമീറ്റര്‍ തുരങ്കത്തിലൂടെ, 45 – 46 കിലോമീറ്റര്‍ ദൂരം കുറയ്‌ക്കാനായി. തുരങ്കത്തിന്റെ പരിവര്‍ത്തനാത്മകമായ സ്വാധീനത്തിലൂടെ ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതം മാറാന്‍ പോവുകയാണ്. ലഹൗല്‍ – സ്പിതി, പന്‍ഗി എന്നിവിടങ്ങളിലെ കര്‍ഷകര്‍, പഴം കച്ചവടക്കാര്‍, മൃഗങ്ങളെ വളര്‍ത്തുന്നവര്‍, വിദ്യാര്‍ത്ഥികള്‍, കച്ചവടക്കാര്‍ എന്നിവര്‍ക്ക്, തുരങ്കം നേട്ടമുണ്ടാക്കാന്‍ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

 പ്രദേശത്തെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ നശിച്ചു പോകാതെ, വിപണികളില്‍ വേഗം എത്തിക്കുന്നതിന് ഇത് സഹായിക്കും. കൂടാതെ, ഇവിടുത്തെ ചന്ദ്രമുഖി ഉരുളക്കിഴങ്ങുകള്‍ പുതിയ വിപണികളിലും കൂടുതല്‍ ആളുകളിലുമെത്തിച്ചേരാന്‍ സഹായിക്കും. ലഹൗല്‍ – സ്പിതി മേഖലയിലെ ഔഷധ സസ്യങ്ങളും, സുഗന്ധവ്യഞ്ജനങ്ങളും ആഗോളവിപണിയിലെത്തിക്കുന്നതിനും വഴിയൊരുക്കും. പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ദൂരസ്ഥലത്തേയ്‌ക്ക് പോകേണ്ടിവരുന്നത് ഒഴിവാക്കാനാകുമെന്നും മോദി പറഞ്ഞു. 

വിനോദസഞ്ചാര മേഖലയ്‌ക്കും തൊഴിലവസരങ്ങള്‍ക്കും പ്രോത്സാഹനം പ്രദേശത്തെ അനന്തമായ വിനോദസഞ്ചാര സാധ്യതകളെപ്പറ്റി പ്രധാനമന്ത്രി സംസാരിച്ചു. ദേവ ദര്‍ശനത്തിന്റെയും ബുദ്ധദര്‍ശനത്തിന്റെയും സംയോജനത്തിലൂടെ പ്രദേശത്തിന് പുതിയ ദിശാഗതി കൈവരും. സ്പിതി താഴ്വരയിലെ താബോ ആശ്രമത്തിലെത്തുന്നതിനുള്ള യാത്ര സുഗമമാക്കാന്‍ തുരങ്കം സഹായിക്കും. പൂര്‍വേഷ്യന്‍ രാജ്യങ്ങളുടെയും മറ്റ് ലോക രാജ്യങ്ങളുടെയും ബുദ്ധിസ്റ്റ് കേന്ദ്രമായി ഈ പ്രദേശം മാറും. വിനോദസഞ്ചാര സാധ്യത വര്‍ധിക്കുന്നതോടെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അവസാന ലക്ഷ്യത്തിലെത്തിച്ചേരല്‍ രാജ്യത്തെ ഓരോ പൗരനും വികസനത്തിന്റെ നേട്ടങ്ങള്‍ എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധതയുടെ പ്രതീകമാണ് അടല്‍ തുരങ്കമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

ചില ആള്‍ക്കാരുടെ രാഷ്‌ട്രീയ സ്വാര്‍ത്ഥത പൂര്‍ത്തീകരിക്കാനാവാത്തതിനാല്‍, മുന്‍കാലങ്ങളില്‍ ലഹൗല്‍ സ്പിതി പോലുള്ള പ്രദേശങ്ങള്‍ തഴയപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന്, രാജ്യം ഒരു പുതുചിന്തയില്‍ പ്രവര്‍ത്തിക്കുന്നതായും വോട്ടുകളുടെ എണ്ണം നോക്കിയല്ല, മറിച്ച് ഒരു ഇന്ത്യക്കാരനും പിന്നിലാകരുതെന്ന ചിന്തയോടെയാണ് നയങ്ങള്‍ രൂപീകരിക്കപ്പെടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

എല്ലാ വീടുകളിലും പൈപ്പ് കണക്ഷന്‍ ഏര്‍പ്പെടുത്തിയ രാജ്യത്തെ ജില്ലകളിലൊന്നായ ലഹൗല്‍ – സ്പിതി ഈ മാറ്റത്തിന്റെ വലിയ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദളിതര്‍, ഗോത്ര ജനത, ഇരകള്‍, ദുര്‍ബലര്‍ എന്നിവര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്ന ഗവണ്‍മെന്റിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. ഗ്രാമീണ മേഖലയിലെ വൈദ്യുതീകരണം, പാചകവാതക കണക്ഷന്‍, ശുചിമുറി നിര്‍മാണം, ആയുഷ്മാന്‍ ഭാരത് പദ്ധതി വഴിയുള്ള ചികിത്സാ സംവിധാനം തുടങ്ങി ഗവണ്‍മെന്റ് ആവിഷ്‌ക്കരിച്ച നടപടികളെ അദ്ദേഹം എടുത്തുപറഞ്ഞു. കൊറോണ വൈറസിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്.

Tags: narendramodihimalayaമോഡിവാജ്‌പേയിഅടല്‍ തുരങ്കം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.