Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാസ്തു ഗണിതവര്‍ഗങ്ങള്‍

കോലളവില്‍ കണക്കാക്കപ്പെടുന്ന ചുറ്റിനെ മൂന്നില്‍ പെരുക്കി എട്ടില്‍ ഹരിക്കുമ്പോള്‍ ശേഷിക്കുന്നത് കൊണ്ട് ധ്വജാദികളായ യോനികളെ കല്‍പ്പിക്കണം. ഉദാഹരണത്തിന് 27 കോല്‍ ചുറ്റളവിനെ 3 കൊണ്ട് ഗുണിച്ചു എട്ടു കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ശിഷ്ടം 1 ആകുന്നു. അത് ഏകയോനിയാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2020, 04:00 am IST
inSamskriti

ചുറ്റളവിനെ അടിസ്ഥാനപ്പെടുത്തിയാണ് വാസ്തു പ്രകാരമുള്ള നിര്‍മാണങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ദിശാടിസ്ഥാനത്തിലുള്ള ഗണിത ക്രമങ്ങളാണ് ഇവകളുടെ ആധാരം. ദിശയ്‌ക്കു ചേര്‍ന്ന വിധമുള്ള യോനി, വയസ്സ്, ആയവ്യയങ്ങള്‍, നക്ഷത്ര -തിഥി-വാര -കരണങ്ങള്‍ എന്നിവകളുടെ ശുഭ -അശുഭങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചുറ്റളവുകള്‍ ഉത്തമ -മധ്യമ -അധമങ്ങളാകുന്നത്. ഇവകളില്‍ ഉത്തമങ്ങള്‍ ശ്രേഷ്ഠങ്ങളും മധ്യമങ്ങള്‍ ഗുണപ്രദവും അധമങ്ങള്‍ വര്‍ജ്യവുമാകുന്നു.

കോലളവില്‍ കണക്കാക്കപ്പെടുന്ന ചുറ്റിനെ മൂന്നില്‍ പെരുക്കി എട്ടില്‍ ഹരിക്കുമ്പോള്‍ ശേഷിക്കുന്നത് കൊണ്ട് ധ്വജാദികളായ യോനികളെ കല്‍പ്പിക്കണം. ഉദാഹരണത്തിന് 27 കോല്‍ ചുറ്റളവിനെ 3 കൊണ്ട് ഗുണിച്ചു എട്ടു കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ശിഷ്ടം 1 ആകുന്നു. അത് ഏകയോനിയാകുന്നു. ഈ ധ്വജയോനി ഇഷ്ടഫലത്തെ പ്രദാനം ചെയ്യുന്നതും സത്വ ഗുണപ്രധാനിയും വ്യാഴ സ്വരൂപനും കിഴക്കു ദിക്കിലേക്ക് കല്‍പ്പിക്കപ്പെട്ടതെങ്കിലും എല്ലാ ദിക്കുകളിലേക്കും സ്വീകരിക്കപ്പെടാവുന്നതുമാകുന്നു. ആകെ ഉള്ള ചുറ്റളവ് 33 കോലെങ്കില്‍ ശിഷ്ടം മൂന്നാകുന്നു. അത് വടക്ക് മുഖമുള്ളതും സമ്പത്തിനെ പ്രദാനം ചെയ്യുന്നതും കുജസ്വരൂപനുമായ സിംഹ യോനിയാകുന്നു. 47 കോല്‍ ചുറ്റെങ്കില്‍ ഇപ്രകാരം പഞ്ചയോനിയും ധാന്യവൃദ്ധിപ്രദവും കിഴക്കോട്ട് മാത്രം സ്വീകരിക്കപ്പെടേണ്ടതുമാകുന്നു. ഇതേ രീതിയില്‍ 77 കോലെങ്കില്‍ അത് സപ്ത യോനിയും ബുധസ്വരൂപനും രജോഗുണപ്രധാനിയും ശുഭഫലത്തെ നല്‍കുന്നതുമാകുന്നു. ശുഭയോനികളെ സ്വീകരിക്കപ്പെടുകയും മറിച്ചുള്ളവ ഉപേക്ഷിക്കുകയും വേണം. വിദിക് യോനികളില്‍ ധൂമം ഉദ്വേഗത്തേയും, കുക്കുരം കലഹത്തെയും ഖരം ചാപല്യത്തേയും വായസം വംശ നാശത്തെയും ഉണ്ടാക്കുന്നുവെന്ന പ്രമാണത്താല്‍ ഇരട്ടകള്‍ എല്ലാ നിര്‍മാണങ്ങള്‍ക്കും വര്‍ജ്യങ്ങളാകുന്നു.

ആയവ്യയാദികള്‍

ചുറ്റിനെ മൂന്നില്‍ പെരുക്കി പതിനാലു കൊണ്ട് ഹരിക്കുമ്പോള്‍ ശേഷിക്കുന്നത് വ്യയമാകുന്നു. ഇതേ ചുറ്റിനെ എട്ടില്‍ പെരുക്കി പന്ത്രണ്ടില്‍ ഹരിച്ചാല്‍ കിട്ടുന്നത് ആയവുമാകുന്നു. ‘ആയാദിക്യം വ്യയത: സമ്പാദ്യം സര്‍വഥാ അന്യഥാ ആപത്തിഃ’ എന്ന പ്രമാണത്താല്‍ ചുറ്റളവുകള്‍ക്ക് ചെലവിനെക്കാള്‍ വരവ് കൂടുതല്‍ ഉണ്ടാകുന്നത് ശുഭവും മറിച്ചെങ്കില്‍ അശുഭവുമാകുന്നു.

നക്ഷത്ര-തിഥി -വാരങ്ങള്‍

ചുറ്റിനെ എട്ടില്‍ പെരുക്കിയ സംഖ്യ 27 ല്‍ ഹരിച്ചാല്‍ ശേഷിക്കുന്നവ അശ്വതി തുടങ്ങിയ നക്ഷത്രങ്ങളാകുന്നു. ഇതേ സംഖ്യയെ തന്നെ 30 ല്‍ ഹരിച്ചാല്‍ ശിഷ്ടത്താല്‍ വെളുത്ത പക്ഷം പ്രതിപദം മുതലുള്ള തിഥികളാകുന്നു. ഇതേ സംഖ്യയെ ഏഴില്‍ ഹരിച്ചാല്‍ ശേഷിക്കുന്നത് ഞായര്‍ തുടങ്ങിയ വാരങ്ങളും. ഇവകളുടെ ശുഭ- അശുഭത്വം ജ്യോതിശാസ്ത്രനിയമങ്ങളാല്‍ നിശ്ചയിക്കേണ്ടതാണ്. ഗൃഹകര്‍ത്താവിന് പൊരുത്തമുള്ള വിധം വേണം അളവുകളെ സ്വീകരിക്കാന്‍.

വയസ്സ്

നക്ഷത്രഗണനയ്‌ക്കായി സ്വീകരിച്ച ചുറ്റിന്റെ എട്ടില്‍ പെരുക്കിയ സംഖ്യ ഇരുപത്തേഴില്‍ ഹരിക്കുമ്പോള്‍ കിട്ടുന്ന ഹരണഫലത്തെ അഞ്ചില്‍ ക്രമപ്പെടുത്തിയാല്‍ ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം, മരണം തുടങ്ങിയ അഞ്ചു വയസ്സുകളാകുന്നു. ഇവകളില്‍ അവസാനം പറയപ്പെട്ടത് വര്‍ജ്യവും യൗവനവും കൗമാരവും ശ്രേഷ്ഠങ്ങളും വാര്‍ദ്ധക്യം, ബാല്യം എന്നിവ മാധ്യമങ്ങളുമാകുന്നു. എന്നാല്‍ ദേവാലയങ്ങള്‍ക്ക് ഈ നിയമം ബാധകമല്ലാതാകുന്നു. പല പ്രാചീന ക്ഷേത്രങ്ങള്‍ക്കും മരണച്ചുറ്റ് സ്വീകരിച്ചതായി കണ്ടിട്ടുമുണ്ട്.

ഇതു കൂടാതെ പക്ഷാന്തരമായി സൂക്ഷ്മ ഗണനക്കായി വ്യയം നാലു വിധവും ആയവും വയസ്സും ധ്രുവാദികളും ജാതിഭേദവും മേഷാദി രാശികളും രണ്ടു വീതവും ആഴ്ചയും നക്ഷത്രങ്ങളും മൂന്നു വിധവും പറയപ്പെട്ടിട്ടുണ്ട്. എങ്കിലും മുന്‍പ് പറയപ്പെട്ട വിധികള്‍ മയമതാദി പൂര്‍വഗ്രന്ഥങ്ങളില്‍ സൂചിപ്പിച്ചതിനാല്‍ സര്‍വസമ്മതങ്ങളും ശ്രേഷ്ഠങ്ങളുമാകുന്നു.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

Kerala

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം
Main Article

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

പുതിയ വാര്‍ത്തകള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.