Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആരോഗ്യ വകുപ്പിന്റെ കൊടുംക്രൂരതകള്‍

ആരോഗ്യമേഖലയിലെ കേരള മോഡലിനെക്കുറിച്ച് ആവേശം കൊള്ളാനുള്ള അവസരങ്ങളൊന്നും പാഴാക്കുന്നവരല്ല മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും. ഈ അവകാശവാദവും യാഥാര്‍ത്ഥ്യവും തമ്മില്‍ നികത്താനാവാത്ത വിടവാണുള്ളത്. ഇത് പക്ഷേമൂടിവയ്‌ക്കപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2020, 03:00 am IST
in Editorial

കോവിഡ് മഹാമാരിയ്‌ക്കെതിരായ പ്രതിരോധം എങ്ങുമെത്താതിരിക്കുമ്പോഴാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍  കേരളത്തില്‍ അനുദിനം നടന്നുകൊണ്ടിരിക്കുന്നത്.  തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന വട്ടിയൂര്‍ക്കാവ് സ്വദേശിയെ പുഴുവരിച്ച നിലയില്‍ വീട്ടിലെത്തിച്ച സംഭവം വേദനാജനകമാണ്. വീണു പരിക്കേറ്റ് ചികിത്സ തേടിയെത്തിയ ഈ വ്യക്തിക്ക് ആശുപത്രിയില്‍ നിന്നാണ് കോവിഡ് രോഗം ബാധിച്ചത്. ചികിത്സയ്‌ക്ക് ശേഷം പരിശോധനയില്‍ നെഗറ്റീവായ ശേഷം വീട്ടിലെത്തിച്ചപ്പോഴാണ് തലയുടെ പിന്‍ഭാഗത്ത് പുഴുവരിച്ച നിലയില്‍ കണ്ടത്. ചികിത്സാ രംഗത്തെ അനാസ്ഥയുടെ ഇരയാണ് ഹതഭാഗ്യനായ ഈ രോഗി. സര്‍ക്കാരിന്റെ ചികിത്സാ സംവിധാനങ്ങള്‍ കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിലടക്കം കാണിക്കുന്ന കുറ്റകരമായ അനാസ്ഥയുടെ ഒറ്റപ്പെട്ട ഉദാഹരണമല്ല ഇത്.  

പൂര്‍ണ ഗര്‍ഭിണിയായ യുവതിക്ക് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ചതും  തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം അത്യന്തം ദാരുണമാണ്. ചികിത്സ തേടി പതിനാല് മണിക്കൂറോളമാണ് യുവതിയും ഭര്‍ത്താവും ആശുപത്രികള്‍ കയറിയിറങ്ങിയത്. കോവിഡ് നെഗറ്റീവ് ആയിരുന്നിട്ടും യുവതിക്ക് അവഗണനയുംഅതിക്രൂരമായ പെരുമാറ്റവുമാണ് സ്വകാര്യ ആശുപത്രികളില്‍ നേരിടേണ്ടിവന്നത്. ഗുരുതരാവസ്ഥയിലായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും അതിനകം കുട്ടികള്‍ മരിച്ചിരുന്നു. വെന്റിലേറ്റര്‍ സൗകര്യം ഇല്ലെന്നു പറഞ്ഞ് കാസര്‍കോഡ് മെഡിക്കല്‍ കോളജ് മടക്കിയ കോവിഡ് ബാധിച്ച വൃദ്ധ മരിച്ചതാണ് മറ്റൊരു സംഭവം.

ഒരാഴ്ചയ്‌ക്കുള്ളില്‍ മാത്രം നടന്ന സംഭവങ്ങളാണിത്. ഇത്തരം നിരവധി സംഭവങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവയും, അധികൃതര്‍ ഒതുക്കി തീര്‍ത്തവയും എണ്ണത്തില്‍ കൂടുതലായിരിക്കും. ജീവനുവേണ്ടി കേഴുന്ന മനുഷ്യരോട് ആശുപത്രി അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറിയിട്ട് തൊടുന്യായങ്ങള്‍ പറയുന്നതും, ഒഴിവുകഴിവുകള്‍ കണ്ടെത്തുന്നതും ഒരു നിലയ്‌ക്കും അംഗീകരിക്കാനാവില്ല. അടൂരില്‍ കോവിഡ് ബാധിച്ച ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ അര്‍ദ്ധരാത്രി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച പ്രാകൃത സംഭവത്തെ തുടര്‍ന്ന് പ്രതിക്കൂട്ടിലായ സര്‍ക്കാര്‍, ഇനി ഇങ്ങനെയൊന്നും സംഭവിക്കില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. ഇതിനുശേഷമാണ് നിസ്സഹായരായ മനുഷ്യരോടുള്ള നീചമായ പെരുമാറ്റങ്ങള്‍ ആവര്‍ത്തിക്കുന്നത്. മഞ്ചേരിയിലെ യുവതിയുടെ ഇരട്ടക്കുട്ടികള്‍ വയറ്റില്‍ കിടന്ന് മരിക്കാനിടയായതില്‍ അധികൃതരും മറ്റും യഥാസമയം ഇടപെട്ടില്ലെന്ന ആക്ഷേപം യുവതിയുടെ ഭര്‍ത്താവ് ഉന്നയിച്ചത് സര്‍ക്കാര്‍ സംവിധാനത്തിന്റെ നിഷ്‌ക്രിയതയാണ് വെളിപ്പെടുത്തുന്നത്.

ആരോഗ്യമേഖലയിലെ കേരള മോഡലിനെക്കുറിച്ച് ആവേശം കൊള്ളാനുള്ള അവസരങ്ങളൊന്നും പാഴാക്കുന്നവരല്ല മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും. ഈ അവകാശവാദവും യാഥാര്‍ത്ഥ്യവും തമ്മില്‍ നികത്താനാവാത്ത വിടവാണുള്ളത്. ഇത് പക്ഷേ മൂടിവയ്‌ക്കപ്പെടുന്നു. കേരളത്തിലെ കോവിഡ് പ്രതിരോധം ലോകത്തിനു തന്നെ മാതൃകയാണെന്ന് കൊട്ടിഘോഷിച്ചിരുന്ന ആരോഗ്യ മന്ത്രി ഇപ്പോള്‍ കോവിഡ് രോഗികളുടെ സംഖ്യ ക്രമാതീതമായി വര്‍ധിക്കുമെന്ന് പറഞ്ഞ് മുന്‍കൂര്‍ ജാമ്യമെടുക്കുന്നത് ഇതുകൊണ്ടാണ്. സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രി സംവിധാനം ഇപ്പോഴും പരിതാപകരമായ സ്ഥിതിയില്‍ തന്നെ. രോഗം പരത്തുന്ന കേന്ദ്രങ്ങളായി ഇവ മാറുന്നുമുണ്ട്. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ കൂണുപോലെ മുളച്ചു പൊന്തുമ്പോഴും ജനങ്ങള്‍ക്ക് ശരിയായ ആരോഗ്യശീലങ്ങള്‍ പകര്‍ന്നു നല്‍കാനും, പ്രാഥമികമായ ചികിത്സ ലഭ്യമാക്കാനും അധികൃതര്‍ ശ്രദ്ധ വയ്‌ക്കുന്നില്ല. ജീവിതശൈലീ രോഗങ്ങള്‍ക്ക് ജനങ്ങള്‍ അടിമകളായി തുടരുവോളം ജനകീയാരോഗ്യം ഒരു വിദൂര സ്വപ്‌നമായി അവശേഷിക്കും. ഇപ്പോള്‍ ചില അവാര്‍ഡുകള്‍ സംഘടിപ്പിച്ച് മേനി നടിക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍. കോവിഡ് പ്രതിരോധം പാളിപ്പോകുന്നതില്‍ സര്‍ക്കാരിന് വലിയ ആശങ്കയൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. അഴിമതിക്കെതിരായ പ്രതിപക്ഷ സമരങ്ങളെ ഒഴിവാക്കാനുള്ള ഉപാധിയായാണ് ഇടതുമുന്നണി സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തെ കാണുന്നതെന്ന് പറയേണ്ടിവരുന്നു. രാഷ്‌ട്രീയ അതിജീവനത്തെക്കുറിച്ചുള്ള ചിന്ത മാറ്റിവച്ച് മറ്റെന്തിനെക്കാളും ജനങ്ങളുടെ ജീവന് വില കല്‍പ്പിക്കുന്ന നിലയിലേക്ക് സര്‍ക്കാര്‍ മാറണം.

Tags: 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.