Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കുന്നത്തുകാലില്‍ പൊതുശ്മശാനം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം

പാറശ്ശാല നിയോജക മണ്ഡലത്തില്‍ ജനസംഖ്യാ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്താണ് കുന്നത്തുകാല്‍ പഞ്ചായത്ത്. ആനാവൂര്‍, കുന്നത്തുകാല്‍ വില്ലേജുകളിലായി ജനസാന്ദ്രതയേറിയ ജനവാസ മേഖലകള്‍ ഉള്‍പ്പെടുന്നതാണ് പഞ്ചായത്ത് പ്രദേശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2020, 12:47 pm IST
inThiruvananthapuram
കാടും പടര്‍പ്പും പിടിച്ച കുന്നത്തുകാല്‍ പഞ്ചായത്തിലെ ശ്മശാന ഭൂമി

കാടും പടര്‍പ്പും പിടിച്ച കുന്നത്തുകാല്‍ പഞ്ചായത്തിലെ ശ്മശാന ഭൂമി

കാരക്കോണം: കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തില്‍ പൊതുശ്മശാനം സ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശ്മശാനഭൂമി തിരിഞ്ഞു നോക്കാനാളില്ലാതെ കാടുപിടിച്ച് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളാകുന്നു. ഗ്രാമപഞ്ചായത്തിന് സ്വന്തമായ സ്ഥലമാണ് കാടുപിടിച്ച് കിടക്കുന്നത്. പദ്ധതി നടപ്പിലാക്കാന്‍ ഫണ്ട്  നല്‍കാമെന്ന് ജില്ലാ പഞ്ചായത്ത് അറിയിച്ചിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. പക്ഷേ കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിന് സ്വന്തമായൊരു പൊതുശ്മശാനം എന്ന ആശയം ഇതുവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.                                                    .                                                        

പാറശ്ശാല നിയോജക മണ്ഡലത്തില്‍ ജനസംഖ്യാ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്താണ് കുന്നത്തുകാല്‍ പഞ്ചായത്ത്. ആനാവൂര്‍, കുന്നത്തുകാല്‍ വില്ലേജുകളിലായി ജനസാന്ദ്രതയേറിയ ജനവാസ മേഖലകള്‍ ഉള്‍പ്പെടുന്നതാണ് പഞ്ചായത്ത് പ്രദേശം. ഇരുപത്തിയൊന്ന് വാര്‍ഡുകള്‍ ഉള്‍പ്പെട്ട കുന്നത്തുകാല്‍ പഞ്ചായത്തില്‍ രണ്ടും മൂന്നും സെന്റ് ഭൂമികളില്‍ വീടുകള്‍ കെട്ടി താമസിക്കുന്ന നിരവധി കുടുംബങ്ങളാണുള്ളത്. പട്ടികജാതി കോളനികളിലും മറ്റു പദ്ധതികളിലൂടെ നല്‍കിയ വീടുകളിലും ലൈഫ് മിഷന്‍ വീടുകളിലും താമസിക്കുന്ന നിര്‍ധനര്‍ക്ക് കുടുംബത്തില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ സംസ്‌ക്കാരം നടത്തുകയെന്നത് വെല്ലുവിളിയായി തുടരുകയാണ്.

  തിരുവനന്തപുരം ജില്ലാ പഞ്ചായത്തും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും മാത്രമല്ല പതിറ്റാണ്ടുകളായി ഗ്രാമപഞ്ചായത്തും സിപിഎം ഭരണത്തിലാണ്. കോടികള്‍ പല തവണ അനുവദിച്ചു എന്ന് പറയുമ്പോഴും ജനങ്ങളുടെ ഏറ്റവും വലിയ ആവശ്യമായ പൊതുശ്മശാനം നടപ്പിലാക്കുന്നതില്‍ വിമുഖത കാണിക്കുന്നതായാണ് പ്രതിപക്ഷ കക്ഷികള്‍ പറയുന്നത്. കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍ധനരായ കുടുംബങ്ങളിലെ ഒരാള്‍ മരണപ്പെട്ടാല്‍ 30 കിലോമീറ്ററിലധികം ദൂരെയുള്ള തിരുവനന്തപുരത്തെ ശാന്തി കവാടത്തില്‍ എത്തിച്ചാണ് സംസ്‌ക്കരിക്കുന്നത്. ക്രിസ്ത്യന്‍ കുടുംബാംഗമാണെങ്കില്‍ ഏതെങ്കിലും  പള്ളി വക സെമിത്തേരികളില്‍ അടക്കം ചെയ്യണം. അതിനും കഴിയാത്തവര്‍ വീടിന്റെ ചുവരുകള്‍ പൊളിച്ചും ഇത്തിരി പോന്ന മുറ്റത്തുമാണ് മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നത്.                .                                              

  പഞ്ചായത്തിന് സ്വന്തമായി ഒരു പൊതുശ്മശാനമെന്ന ഏറെക്കാലത്തെ ആവശ്യത്തിന് പരിഹാരം കാണാന്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കാരക്കോണം വാര്‍ഡിലെ അണിമംഗലത്ത് പൊതുശ്മശാനത്തിനായി 40 സെന്റ് വസ്തു വാങ്ങി. സ്ഥലത്ത് ശ്മശാന നിര്‍മാണത്തനായി പല തവണ ശ്രമം നടത്തിയെന്നും പ്രദേശവാസികളുടെ എതിര്‍പ്പുകാരണമാണ് പദ്ധതി നടപ്പാക്കുവാന്‍ കഴിയാത്തതെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ വാദം. എന്നാല്‍ ഇത് തെറ്റാണെന്നും ശ്മശാനഭൂമിക്ക് തൊട്ടടുത്ത് ഭൂമിയുള്ള ഭരണകക്ഷി അനുകൂലികളായ ചില തല്‍പ്പരകക്ഷികളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുന്നതാണ് കാരണമെന്നും ചില അത്യാവശ്യ ഘട്ടങ്ങളില്‍ ചിലരുടെ മൃതദ്ദേഹം ഈ ശ്മശാനഭൂമിയില്‍ കൊണ്ടുവന്നു സംസ്‌ക്കരിക്കാറുണ്ടെന്നും അപ്പോള്‍ ആരും തന്നെ എതിര്‍ക്കാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങളായി ശ്മശാനഭൂമി കാടും പടര്‍പ്പുംപിടിച്ച് ഇഴജന്തുക്കളുടെ താവളമായി മാറിയതിനാല്‍ ഇതുവഴി ആര്‍ക്കും യാത്ര പോലും ചെയ്യാനാകാത്ത അവസ്ഥയിലാണ്.  

  കുന്നത്തുകാല്‍ പഞ്ചായത്തില്‍ ഒരു പൊതുശ്മശാനം ഉണ്ടാകേണ്ടത് പ്രദേശവാസികളുടെ കാലങ്ങളായുള്ള അത്യാവശ്യങ്ങളിലൊന്നായിട്ടും 35 വര്‍ഷമായി പഞ്ചായത്തില്‍ തുടര്‍ഭരണം നടത്തുന്ന പാര്‍ട്ടി  ഭൂമിയുണ്ടായിരുന്നിട്ടും അത് നിറവേറ്റാന്‍ ജാഗ്രത കാണിക്കാത്തത് നാട്ടുകാരോട് കാണിക്കുന്ന ഏറ്റവും വലിയ അവഗണനയാണെന്ന്  ബിജെപി ജില്ലാ കമ്മറ്റിയംഗവും സ്ഥലവാസിയുമായ  അരുവിയോട് സജി   പറയുന്നു. പഞ്ചായത്തില്‍ മാത്രം കൊറോണ ബാധിച്ച് ആറു പേരാണ് മരിച്ചത്. പൊതുശ്മശാനമില്ലാത്തതിനാല്‍ ഇവരെയൊക്കെ തിരുവനന്തപുരത്തെ ശാന്തികവാടത്തില്‍ കൊണ്ടുപോയാണ് സംസ്‌ക്കരിച്ചത്. അതതു പഞ്ചായത്തുകളില്‍ സ്വന്തമായി പൊതുശ്മശാനങ്ങള്‍ നിര്‍മിക്കണമെന്ന സര്‍ക്കാര്‍ തീരുമാനമുണ്ടായിട്ടും കുന്നത്തുകാല്‍ പഞ്ചായത്ത് ഭരണസമിതി അത് കേട്ടില്ലെന്നു നടിക്കുകയാണ്.  

 സമീപവാസികളുടെ എതിര്‍പ്പുകള്‍ വന്നതോടെ നിര്‍മാണശ്രമങ്ങള്‍ നിലച്ചുവെന്നാണ്  കുന്നത്തുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുണ്‍ പറയുന്നത്. 2018 ല്‍ വൈദ്യുതി ശ്മശാന നിര്‍മാണത്തിനായി ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും രണ്ടു കോടി രൂപ അനുവദിക്കാന്‍ നടപടികളുണ്ടായി. വസ്തുവിന്റെ ഒരു വശത്ത് ബണ്ട് റോഡും സജ്ജമായി. അപ്പോഴാണ് എതിര്‍പ്പുണ്ടായത്. ജില്ലാ പഞ്ചായത്തിന്റെ ശുചീകരണ ഫണ്ടില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും ശ്മശാനം നിര്‍മിക്കാന്‍ ഫണ്ട് ലഭിക്കുമെന്നും അരുണ്‍ പറയുന്നു.

  ശ്മശാന നിര്‍മാണത്തിന് ഭരണസമിതി ഇനിയും മുന്‍കൈയെടുക്കാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം തുടങ്ങാനാണ് ബിജെപിയുടെ തീരുമാനം.

സജിചന്ദ്രന്‍ കാരക്കോണം

                  

Tags: വാര്‍ത്തശ്മശാനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)
India

ന്യൂസ് ക്ലിക്കും സിപിഎമ്മുമായുള്ള ബന്ധം പുറത്ത്; ഇന്ത്യയുടെ നടപടി ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നു കാരാട്ട്

India

ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ മാധ്യമത്തിന് ചൈനയില്‍ നിന്ന് സിംഘാം വഴി ലഭിച്ചത് 86 കോടി രൂപ

onam
Alappuzha

പിള്ളേരോണം രണ്ടിന്

Education

എംജി സര്‍വകലാശാലയുടെ ഭാവി തുലാസില്‍; വൈറലായി ജന്മഭൂമി വാര്‍ത്ത; പങ്കുവെച്ച് മുരളി തുമ്മാരക്കൂടി

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.