Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദീനദയാല്‍ജി: ഏറെ സ്വാധീനിച്ച വ്യക്തിത്വം

1965ല്‍ ഞാന്‍ പാലക്കാട് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കാലം. ജനസംഘത്തിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ ദീനദയാല്‍ജിക്ക് പാലക്കാട് പൗരപ്രമുഖര്‍ ജനസംഘം ഓഫീസില്‍ നല്‍കിയ സ്വീകരണത്തിലാണ് ദീനദയാല്‍ജിയെ ആദ്യമായി കാണുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2020, 04:27 pm IST
in Kerala

തിരുവനന്തപുരം: എന്നെ രാഷ്‌ട്രീയത്തിലേക്ക് കൊണ്ടുവന്നതും ജനസംഘവുമായി ബന്ധപ്പെടുത്തിയതും ദീനദയാല്‍ജിയായിരുന്നു. 1965ല്‍ ഞാന്‍ പാലക്കാട് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കാലം. ജനസംഘത്തിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ ദീനദയാല്‍ജിക്ക് പാലക്കാട് പൗരപ്രമുഖര്‍ ജനസംഘം ഓഫീസില്‍ നല്‍കിയ സ്വീകരണത്തിലാണ് ദീനദയാല്‍ജിയെ ആദ്യമായി കാണുന്നത്. അന്ന് ജനസംഘത്തിന്റെ പാലക്കാട് ജില്ലയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായ കെ. രാമന്‍പിള്ളയാണ് അഭിഭാഷകനായിരുന്ന എന്നെ ദീനദയാല്‍ജിയെ കാണാന്‍ കൂട്ടികൊണ്ടുപോയത്. 

പത്രങ്ങളിലൂടെ വായിച്ചറിഞ്ഞ പല കാര്യങ്ങളിലുമുള്ള സംശയങ്ങള്‍ ചോദിച്ചറിയാന്‍ വേണ്ടിയാണ് ഞാന്‍ പോയത്. എന്റെ ചോദ്യങ്ങള്‍ക്ക് യുക്തിയുക്തമായ ഉത്തരങ്ങളാണ് അദ്ദേഹം നല്‍കിയത്. അദ്ദേഹത്തിന്റെ മറുപടി കേട്ട എനിക്ക് അദ്ദേഹത്തോട് വലിയ ആദരവ് തോന്നി. കോഴിക്കോട് നടക്കുന്ന ജനസംഘത്തിന്റെ ക്യാമ്പില്‍ പങ്കെടുക്കാന്‍ അദ്ദേഹം എന്നോട് പറഞ്ഞു. നാലുദിവസത്തെ ക്യാമ്പായിരുന്നു. ഞാന്‍ ക്യാമ്പില്‍ പങ്കെടുത്തു. അന്ന് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നില്ല. ഹിന്ദിയില്‍ ഉള്ള അദ്ദേഹത്തിന്റെ പ്രഭാഷണം പി. പരമേശ്വര്‍ജിയാണ് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്. 

ഏകാത്മ മാനവ ദര്‍ശനത്തെക്കുറിച്ച് അന്നാണ് ഞാന്‍ കൂടുതല്‍ അറിഞ്ഞത്. മുതലാളിത്തവും കമ്യൂണിസവുമല്ലാത്ത മധ്യമ മാര്‍ഗമാണ് നമുക്ക് വേണ്ടത് എന്ന അദ്ദേഹത്തിന്റെ ആശയം എന്നെ കൂടുതല്‍ ആകൃഷ്ടനാക്കി. വികേന്ദ്രീകൃത സമ്പദ് വ്യവസ്ഥയാണ് ജനസംഘത്തിന്റെ ആശയമെന്ന് ദീന ദയാല്‍ജിയില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചു. ചതുര്‍വിധ പുരുഷാര്‍ത്ഥത്തില്‍ അധിഷ്ടിതമായ ഭാരതീയ രീതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കി തന്നത്. അത് കൂടുതല്‍ ഹൃദ്യമായി തോന്നി. 

ഗാന്ധിജിയോടുള്ള അദ്ദേഹത്തിന്റെ സമീപനം എന്താണ് എന്ന് ചോദിച്ചപ്പോള്‍ ഗാന്ധിയന്‍ മോഡല്‍ സോഷ്യലിസത്തിലേക്ക് നമ്മള്‍ മടങ്ങിപോകേണ്ടി വരുമെന്ന് അദ്ദേഹം മറുപടി നല്‍കി. അന്ന് റഷ്യന്‍ മോഡല്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ആധിപത്യം നിലനില്‍ക്കുന്ന കാലമാണ്. ക്യാമ്പ് കഴിഞ്ഞ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. എല്ലാ കൊല്ലവും രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമായിരുന്നു അദ്ദേഹം. 1967 ല്‍ 16-ാമത് അഖിലേന്ത്യാ സമ്മേളനം കോഴിക്കോട് വച്ചു നടത്തി. മൂന്നുദിവസത്തെ ആ സമ്മേളനം മലബാര്‍ മേഖലയില്‍ ജനസംഘത്തിന് അനുകൂലമായ വലിയ ചലനങ്ങള്‍ സൃഷടിച്ചു. 

കോഴിക്കോട് സമ്മേളനത്തില്‍ വച്ചാണ് ദീനദയാല്‍ ഉപാധ്യായ ജനസംഘത്തിന്റെ അഖിലേന്ത്യാ അധ്യക്ഷനാകുന്നത്. സമ്മേളനം കഴിഞ്ഞ് പോയ ദീനദയാല്‍ജി പിന്നെ തിരികെ വന്നില്ല. 1969 ഫെബ്രുവരി 11ന് റെയില്‍ യാത്രയില്‍ അദ്ദേഹം കൊല്ലപ്പെട്ടു. മുഗള്‍സറായ് റെയില്‍വേ യാര്‍ഡില്‍ അദ്ദേഹത്തിന്റെ ജീവനറ്റ ശരീരം കിടക്കുകയായിരുന്നു. ആ വിയോഗം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. കോട്ട മൈതാനത്ത് നടന്ന ദീനദയാല്‍ജി അനുസ്മരണ യോഗത്തില്‍ വച്ച് എന്റെ വക്കീല്‍ പണി ഞാന്‍ ഉപേക്ഷിച്ചു. ഇനി എന്റെ ജീവിതം ദീനദയാല്‍ജിയുടെ ആശയപ്രചരണത്തിനുവേണ്ടി മാറ്റിവയ്‌ക്കാന്‍ തീരുമാനിച്ചു. എന്നെ അത്രയേറെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു ദീനദയാല്‍ജിയുടെത്. അങ്ങനെയാണ് ഞാന്‍ ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറുന്നത്.

ഒ. രാജഗോപാല്‍ എംഎല്‍എ

Tags: bjpദീന്‍ദയാല്‍ ഉപാധ്യായ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Mollywood

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.