Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജീവനക്കാരില്ലാതെ കോവിഡ് സെന്ററുകള്‍

200 രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നിടത്ത് വെറും നാലു നഴ്‌സുമാരാണ് ജോലി ചെയ്യുന്നത്. പത്ത് ശുചീകരണത്തൊഴിലാളികള്‍ വേണ്ടിടത്ത് ആകെ മൂന്നോനാലോ പേരാണുള്ളത്.ചില സ്ഥലങ്ങളില്‍ ഫാര്‍മസിസ്റ്റുമാരും ഉണ്ടാകില്ല. ഈ ജോലിയും നഴ്‌സുമാര്‍ ചെയ്യേണ്ട ഗതികേടിലാണ്. കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലടക്കം ഇത്തരത്തില്‍ ഭരണകക്ഷി യൂണിയനുകളില്‍പ്പെട്ട ഫാര്‍മസിസ്റ്റുകള്‍ ജോലിക്ക് എത്തുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2020, 04:39 pm IST
in Kollam

കൊല്ലം: ജില്ലയിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് നഴ്‌സുമാരോ ശുചീകരണത്തൊഴിലാളികളോ ഇല്ലെന്ന പരാതി വ്യാപകം. ഭരണകക്ഷി യൂണിയന ില്‍പ്പെട്ട ഒരുവിഭാഗം ഫാര്‍മസിസ്റ്റുകള്‍ ജോലിക്ക് ഹാജരാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. സിപിഎമ്മിന്റെ പോഷകസംഘടനയായ എന്‍ജിഒ യൂണിയനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിസ്റ്റുകളാണ് കോവിഡ് സെന്ററുകളിലെ ജോലിയില്‍ നിന്ന് ഭരണസ്വാധീനം ഉപയോഗിച്ച് ഒഴിവാകുന്നത്.

ജില്ലയിലെ പത്തോളം കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലാണ് ആവശ്യത്തിന് നഴ്‌സുമാരോ ശുചീകരണത്തൊഴിലാളികളോ ഇല്ലാത്തത്. കോവിഡ് രോഗികളെ എ, ബി, സി എന്നിങ്ങനെ തരംതിരിച്ചാണ് പ്രവേശിപ്പിക്കുന്നത്. താരതമ്യേന വലിയ പ്രശ്‌നങ്ങളില്ലാത്ത കോവിഡ് പോസിറ്റീവുകാരെയാണ് എ കാറ്റഗറിയില്‍ പെടുത്തിയിരിക്കുന്നത്. ഇവരുടെ പരിചരണത്തിന് അധികം നഴ്‌സുമാരുടെയോ മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയോ സേവനം ആവശ്യമില്ല. എന്നാല്‍ ബി കാറ്റഗറിയില്‍ പെടുന്നവര്‍ വൃദ്ധര്‍, മറ്റു പല രോഗങ്ങള്‍ക്കും ചികിത്സ തുടരുന്നവര്‍ എന്നിവരാണ്. ഇവര്‍ക്ക് കൃത്യമായ പരിചരണം ലഭിക്കണം. നിര്‍ഭാഗ്യവശാല്‍ ജില്ലയിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലെ ബി കാറ്റഗറി രോഗികളടെ പരിചരണത്തിനായി ആവശ്യത്തിന് നഴ്‌സുമാരോ ഫാര്‍മസിസ്റ്റുകളോ ശുചീകരണത്തൊഴിലാളികളോ ഇല്ല.

200 രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നിടത്ത് വെറും നാലു നഴ്‌സുമാരാണ് ജോലി ചെയ്യുന്നത്. പത്ത് ശുചീകരണത്തൊഴിലാളികള്‍ വേണ്ടിടത്ത് ആകെ മൂന്നോനാലോ പേരാണുള്ളത്. പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുമ്പോള്‍ ശ്വാസതടസ്സം നേരിട്ട് പല വനിതാ ശുചീകരണത്തൊഴിലാളികളും ബോധംകെട്ട് വീണ സം‘വങ്ങളുണ്ടായിട്ടുണ്ട്. ഇതിനിടെ ഒരു ശുചീകരണത്തൊഴിലാളിക്ക് കോവിഡ് പിടിപെടുകയും ചെയ്തു.

ചില സ്ഥലങ്ങളില്‍ ഫാര്‍മസിസ്റ്റുമാരും ഉണ്ടാകില്ല. ഈ ജോലിയും നഴ്‌സുമാര്‍ ചെയ്യേണ്ട ഗതികേടിലാണ്. കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലടക്കം ഇത്തരത്തില്‍ ഭരണകക്ഷി യൂണിയനുകളില്‍പ്പെട്ട ഫാര്‍മസിസ്റ്റുകള്‍ ജോലിക്ക് എത്തുന്നില്ല. അതിനാല്‍ ജോലിക്ക് എത്തുന്ന മറ്റ് സ്റ്റാഫുകള്‍ക്ക് ഇരട്ടിപ്പണിയെടുക്കേണ്ടിവരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇവിടെ ജോലി ചെയ്യേണ്ടത്. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്കി എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയശേഷമാണ് ഇവരെ നിയോഗിക്കുന്നത്. പക്ഷേ സ്വാധീനം ഉപയോഗിച്ച് ഈ ജോലിയില്‍ നിന്നും ഭരണകക്ഷി യൂണിയനില്‍പ്പെട്ടവര്‍ ഒഴിവാകുന്നു എന്നാണ് ആക്ഷേപം.

Tags: kollamCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പുതിയ വാര്‍ത്തകള്‍

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.