Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കൗമാര ദുഖങ്ങളുടെ സിനിമ

എസ്. അഭിലാഷ് സംവിധാനം ചെയ്ത 'കൊന്നപ്പൂക്കളും മാമ്പഴവും' വര്‍ത്തമാനകാല കൗമാരങ്ങളുടെ ജീവിതപ്രശ്‌നങ്ങളാണ് പ്രമേയമാക്കുന്നത്. തനിക്കു ചുറ്റുമുള്ള ജീവിതത്തിന്റെ ആവിഷ്‌കാരമാണ് ഓരോ കലാകാരനും തന്റെ മാധ്യമത്തിലൂടെ നിര്‍വഹിക്കുന്നത്. ക്ലാസ് മുറികളില്‍ തങ്ങളുടെ ഭാവനയും പ്രതിഭയും ഉള്ളിലൊതുക്കി കുട്ടികള്‍ അനുഭവിക്കുന്ന തടവറ സമാനമായ വീര്‍പ്പുമുട്ടുകളെ സിനിമ എന്ന മാധ്യമത്തിലൂടെ പങ്കുവയ്‌ക്കുകയാണ് അധ്യാപകന്‍ കൂടിയായ സംവിധായകന്‍.

കുമ്മനം രവിbyകുമ്മനം രവി
Sep 13, 2020, 03:00 am IST
inEntertainment

മലയാളത്തില്‍ ഒടിടി റിലീസായ മൂന്നാമത്തെ ചിത്രമാണ് ‘കൊന്നപ്പൂക്കളും മാമ്പഴവും’ എന്ന കുട്ടികളുടെ സിനിമ. സൂഫിയും സുജാതയും, മ്യൂസിക്കല്‍ ചെയര്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഓണ്‍ലൈന്‍ റിലീസായ ‘കൊന്നപ്പൂക്കളും മാമ്പഴവും’ കുടുംബസദസ്സുകള്‍ നെഞ്ചേറ്റി കഴിഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ എസ്‌ഐഇടി വിദ്യാഭ്യാസ ചലച്ചിത്ര മേള, ലിഫ്റ്റ് ഇന്ത്യ ഫിലിമോത്സവ് തുടങ്ങി ദേശീയവും അന്തര്‍ദേശീയവുമായ നിരവധി മേളകളില്‍ പ്രശംസ നേടിയ ശേഷമാണ് ചിത്രം ആഗസ്റ്റ് എട്ടിന് ഓണ്‍ലൈന്‍ പ്രദര്‍ശനത്തിനെത്തിയത്.

എസ്. അഭിലാഷ് സംവിധാനം ചെയ്ത ‘കൊന്നപ്പൂക്കളും മാമ്പഴവും’ വര്‍ത്തമാനകാല കൗമാരങ്ങളുടെ ജീവിതപ്രശ്‌നങ്ങളാണ് പ്രമേയമാക്കുന്നത്. തനിക്കു ചുറ്റുമുള്ള ജീവിതത്തിന്റെ ആവിഷ്‌കാരമാണ് ഓരോ കലാകാരനും തന്റെ മാധ്യമത്തിലൂടെ നിര്‍വഹിക്കുന്നത്. ക്ലാസ് മുറികളില്‍ തങ്ങളുടെ ഭാവനയും പ്രതിഭയും ഉള്ളിലൊതുക്കി കുട്ടികള്‍ അനുഭവിക്കുന്ന തടവറ സമാനമായ വീര്‍പ്പുമുട്ടുകളെ സിനിമ എന്ന മാധ്യമത്തിലൂടെ പങ്കുവയ്‌ക്കുകയാണ് അധ്യാപകന്‍ കൂടിയായ സംവിധായകന്‍. കൊന്നപ്പൂക്കള്‍ വിരിയുന്ന വിഷുക്കാലവും, താളമേളങ്ങളുടെ ഉത്സവനാളുകളും, മാഞ്ചുവട്ടിലെ മാമ്പഴമാധുര്യവും നിറഞ്ഞ മധ്യവേനല്‍ അവധി കുട്ടികളുടെ ഹരമാണ്. വര്‍ഷാന്ത്യ പരീക്ഷ കഴിഞ്ഞ് നിറഞ്ഞ മനസ്സുമായി കളി സ്ഥലങ്ങളില്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്ന കുട്ടികള്‍ക്ക് ട്യൂഷന്‍കൊണ്ട് വിലക്കേര്‍പ്പെടുത്തുന്ന രക്ഷകര്‍ത്താക്കള്‍ക്ക് ഒരു സന്ദേശമാണ് ഈ സിനിമ. പ്രകൃതി എന്ന അമ്മയുടെ മടിത്തട്ടില്‍ മതിവരുവോളം മനസ്സു നിറയ്‌ക്കാന്‍ വെമ്പുന്ന ബാല്യത്തിന്റെ ചിത്രശലഭങ്ങളെയാണ് ആധുനികജീവിതത്തിന്റെ പ്രായോഗികതാ വാദങ്ങള്‍ ചിറകരിയുന്നത്.

കുട്ടികളുടെ കാര്യത്തില്‍ ഉല്‍കണ്ഠകളും ആപത് ശങ്കകളും അപായഭീതികളുമൊക്കെ മാതാപിതാക്കളെ അമിതമായി ചൂഴ്ന്നു നില്‍ക്കുന്നു. ഈ ചിത്രത്തിലെ മുതിര്‍ന്ന കഥാപാത്രങ്ങളെല്ലാം കുട്ടികളോട് നിര്‍ദ്ദയമായി പെരുമാറുന്നത് ഈ അപായഭീതിയുടെ മുന്‍വിധികൊണ്ടാണ്. ഭാവിയെപ്പറ്റിയുള്ള അനിശ്ചിതാവസ്ഥ അണുകുടുംബങ്ങളിലെ കുട്ടികളെയാണ് ബലിയാടുകളാക്കുന്നത്.

അവധിക്കാലത്ത് തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സില്‍ പോകാതെ വീട്ടുകാരറിയാതെ കുട്ടികള്‍ നഗരത്തിലേക്ക് വണ്ടി കയറുന്നു. എന്നാല്‍ പേഴ്‌സ് നഷ്ടപ്പെട്ടതിനാല്‍ മടക്കയാത്രയ്‌ക്ക് പണമില്ലാതെ അവര്‍ നഗരത്തില്‍ അലയുന്നു. വീട്ടില്‍ താമസിച്ചെത്തിയ കുട്ടികളെ രക്ഷിതാക്കള്‍ ശിക്ഷിക്കാനൊരുങ്ങുമ്പോള്‍ പക്വമതിയായ മുത്തച്ഛന്‍ രക്ഷിതാക്കളെയാണ് പഴിച്ചത്. ”ഇത് ഇവരുടെ അവധിക്കാലം. ഇത് ഇവര്‍ക്കുള്ളതാണ്. അതിനിടയില്‍ നിങ്ങളുടെ അമിത പ്രതീക്ഷകളും ചിന്തകളും കുത്തിനിറയ്‌ക്കാന്‍ ശ്രമിച്ചു. ഇവരെ ഇവരാകാന്‍ വിടുക.”- കൊന്നപ്പൂക്കളും മാമ്പഴവും എന്ന  ചിത്രത്തിന്റെ സന്ദേശം ഇതാണ്.

മ്യൂസിക് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ജെയ്ഡന്‍ ഫിലിപ്പാണ് പ്രധാന കഥാപാത്രമായ സ്‌കൂള്‍ കുട്ടിയെ അവതരിപ്പിക്കുന്നത്. വിവിധ സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശ്രീദര്‍ശ്, സഞ്ജയ്, ജേക്കബ്, ആഹ്‌റോന്‍, അനഘ സതീശ്, എബിന്‍, രോഹിത്, ആദര്‍ശ് എന്നീ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആദര്‍ശ് കുര്യന്റെ ഛായാഗ്രഹണവും ഷാരൂണ്‍ സലീമിന്റെ പശ്ചാത്തല സംഗീതവും സനില്‍ മാവേലിയുടെ ഗാനങ്ങളും ഗണേഷ് മാരാരുടെ ശബ്ദ മിശ്രണവും സിനിമയുടെ മികവിന്റെ പ്രധാന ഘടകമാണ്.

കുട്ടികളുടെ സിനിമകളിലെ പതിവ് ക്ലീഷേകളെ ഒഴിവാക്കുന്നതില്‍ സംവിധായകന്‍ അഭിലാഷ് വിജയിച്ചിട്ടുണ്ട്. ഗ്രാമാന്തരീക്ഷവും ഉത്സവ കാഴ്ചകളും നിറഞ്ഞ ആദ്യ പകുതിയില്‍ കഥകളി, പടയണി, ഓട്ടന്‍തുള്ളല്‍, പാവക്കൂത്ത്, തിരുവാതിര, കളരിപ്പയറ്റ്, കരകം, തായമ്പക തുടങ്ങി കേരളത്തിന്റെ പൈതൃകകലകളുടെ ദൃശ്യ വിന്യാസങ്ങള്‍ ശ്രദ്ധേയമായി അവതരിപ്പിക്കുന്നു. സബ്‌ടൈറ്റിലുകളിലൂടെ ഈ കലാരൂപങ്ങളെ പരിചയപ്പെടുത്തുന്നുമുണ്ട്. നമ്മുടെ ഭാഷയും സാംസ്‌കാരിക മൂല്യങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉന്നയിക്കുന്നതില്‍ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. സാധാരണ മലയാളത്തില്‍ നിര്‍മിക്കുന്ന കുട്ടികളുടെ സിനിമകളില്‍ കാണാത്ത റിയലിസ്റ്റിക് ട്രീറ്റ്‌മെന്റാണ് ഈ സിനിമയുടെ സവിശേഷത. ഏതാണ്ട് മുഴുവന്‍ അഭിനേതാക്കളും പുതുമുഖങ്ങളാണെങ്കിലും മികച്ച രീതിയില്‍ അവരെ അവതരിപ്പിക്കുവാന്‍ സംവിധായകന് കഴിഞ്ഞു. ചെറിയ കാന്‍വാസിനുള്ളില്‍ കലാമേന്മയുള്ള ഒരു സിനിമയൊരുക്കിയ അഭിലാഷവും സംഘവും അഭിനന്ദനം അര്‍ഹിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.