Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

സര്‍വ്വകക്ഷിയോഗം സമവായത്തിലെത്തണം

സര്‍ക്കാര്‍ തുറന്നു സമ്മതിക്കുന്നില്ലെങ്കിലും കോവിഡിന്റെ സാമൂഹ്യവ്യാപനം കേരളത്തില്‍ സംഭവിച്ചുകഴിഞ്ഞു. ചുരുക്കം ചില സംസ്ഥാനങ്ങളിലൊഴികെ രാജ്യത്തിന്റെ മറ്റിടങ്ങള്‍ രോഗത്തെ പ്രതിരോധിക്കുന്നതില്‍ വിജയിക്കുമ്പോള്‍ അക്കൂട്ടത്തില്‍ കേരളം വരുന്നില്ല. ഇവിടെ അനുദിനമെന്നോണം രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇപ്പോഴത്തെ നിലയനുസരിച്ച് വളരെ പെട്ടെന്നൊരു മാറ്റം ഇക്കാര്യത്തില്‍ പ്രതീക്ഷിച്ചുകൂടാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2020, 03:00 am IST
inEditorial

കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളും, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നടത്തുന്നതിനെക്കുറിച്ച് ഭരണ-പ്രതിപക്ഷ കക്ഷികളില്‍ വ്യത്യസ്തമായ അഭി്രപായങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. കോവിഡ് വ്യാപനവും നിയമസഭയുടെ ചുരുങ്ങിയ കാലാവധിയും മുന്‍നിര്‍ത്തി കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ പ്രതിപക്ഷം പൊതുവെ പിന്തുണയ്‌ക്കുന്നുണ്ട്. എന്നാല്‍ ഇതിനൊപ്പം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നീട്ടണമെന്നാണ് കോണ്‍ഗ്രസ്സിന്റെ നിലപാട്. ഇപ്പോഴത്തെ സ്ഥിതിക്ക് ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാവുന്നതാണെന്ന അഭിപ്രായം ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തുടക്കത്തില്‍ത്തന്നെ മുന്നോട്ടുവച്ചിരുന്നു. അതേസമയം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ബിജെപിയുടെ നിലപാട്.

നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള ഉത്തരവാദിത്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ചുമതല സംസ്ഥാന സര്‍ക്കാരിനുമാണ്. മതിയായ കാരണമില്ലാതെ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കില്ലെന്നും, ഒഴിവുവരുന്ന സമയം മുതല്‍ അടുത്ത ഒരുവര്‍ഷംവരെ പ്രവര്‍ത്തന കാലാവധിയുണ്ടെങ്കില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താമെന്നതാണ് ചട്ടമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം സര്‍ക്കാര്‍ മാത്രമല്ല, എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് ആവശ്യപ്പെട്ടാല്‍ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കുന്നത് പരിഗണിക്കാമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നു. പ്രതിപക്ഷത്തിന്റെകൂടെ പിന്തുണയുണ്ടെങ്കില്‍ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കണമെന്നത് പൊതു ആവശ്യമായി കമ്മീഷന്റെ മുന്നില്‍ വയ്‌ക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

കോവിഡ് വ്യാപനത്തിനു പുറമെ നിയമസഭയുടെ കുറഞ്ഞ കാലാവധി ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാനുള്ള കാരണമായി പറയുന്നതില്‍ യുക്തിയുണ്ട്. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നവംബര്‍ ഇരുപത്തിയൊന്‍പതിന് മുന്‍പ് ഉപതെരഞ്ഞെടുപ്പ് നടത്താനാവുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. അടുത്ത വര്‍ഷം മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കണം. അങ്ങനെ വരുമ്പോള്‍ ഉപതെരഞ്ഞെടുപ്പ് ജയിച്ചുവരുന്നവര്‍ക്ക് നാല്-അഞ്ച് മാസം മാത്രമേ എംഎല്‍എയായി തുടരാനാവൂ. ഒരൊറ്റ നിയമസഭാ സമ്മേളനത്തിലാണ് ഇവര്‍ക്ക് പങ്കെടുക്കാനാവുക. ഈയൊരു സാഹചര്യത്തില്‍ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ക്കായി വേണ്ടിവരുന്ന 12 കോടി രൂപ അനാവശ്യ ചെലവായി മാറും. കോവിഡ് വ്യാപനം രൂക്ഷമായ കൊല്ലം ജില്ലയിലാണ് ചവറ മണ്ഡലം വരുന്നതെന്ന ആശങ്കയും അസ്ഥാനത്തല്ല.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏത് തെരഞ്ഞെടുപ്പ് നേരിടാനും സിപിഎമ്മിനും കോണ്‍ഗ്രസിനും ഭയമാണ്. സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള അഴിമതിക്കേസുകളും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളും, അങ്ങേയറ്റം കുത്തഴിഞ്ഞ സമ്പദ്വ്യവസ്ഥയും സര്‍ക്കാരിന്റെ പ്രതിച്ഛായ തീര്‍ത്തും നശിപ്പിച്ചിരിക്കുന്നു. കിട്ടുന്ന ആദ്യ അവസരം ഉപയോഗിച്ച് ജനങ്ങള്‍ ഇടതുമുന്നണിക്കെതിരെ വിധിയെഴുതും. ഐക്യമുന്നണിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. മുന്നണിയുടെ കെട്ടുറപ്പും ജനവിശ്വാസവും നഷ്ടപ്പെട്ടിരിക്കുന്നു. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ സിപിഎമ്മും സര്‍ക്കാരുമായി ഒത്തുകളിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന വികാരം ജനങ്ങളില്‍ ശക്തമാണ്. ഈ സാഹചര്യത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന വിലയിരുത്തല്‍ ഇടതു-വലതു മുന്നണികള്‍ക്കുണ്ട്. ഇക്കാരണങ്ങളാല്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇരുകൂട്ടരും ഇഷ്ടപ്പെടുന്നില്ല. എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ജനങ്ങളുടെ പ്രതികരണം പ്രവചിക്കാനാവില്ലല്ലോ.

സര്‍ക്കാര്‍ തുറന്നുസമ്മതിക്കുന്നില്ലെങ്കിലും കോവിഡിന്റെ സാമൂഹ്യവ്യാപനം കേരളത്തില്‍ സംഭവിച്ചുകഴിഞ്ഞു. ചുരുക്കം ചില സംസ്ഥാനങ്ങളിലൊഴികെ രാജ്യത്തിന്റെ മറ്റിടങ്ങള്‍ രോഗത്തെ പ്രതിരോധിക്കുന്നതില്‍ വിജയിക്കുമ്പോള്‍ അക്കൂട്ടത്തില്‍ കേരളം വരുന്നില്ല. ഇവിടെ അനുദിനമെന്നോണം രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇപ്പോഴത്തെ നിലയനുസരിച്ച് വളരെ പെട്ടെന്നൊരു മാറ്റം ഇക്കാര്യത്തില്‍ പ്രതിക്ഷിച്ചുകൂടാ. അപ്പോള്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേതുപോലെ വന്‍തോതില്‍ ജനപങ്കാളിത്തമുണ്ടാകുന്നതും, പരസ്പരം അടുത്ത് ഇടപഴകേണ്ടിവരുന്നതും ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് നയിക്കാം.  ഇതൊഴിവാക്കാന്‍ പ്രചാരണത്തിലും വോട്ടെടുപ്പിലും കര്‍ശനമായ മാനദനണ്ഡങ്ങളോടെയും സുരക്ഷാസംവിധാനങ്ങളോടെയും വേണം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താന്‍. ഇക്കാര്യത്തില്‍ ഇന്ന് ചേരുന്ന സര്‍വ്വകക്ഷി യോഗത്തിന് സമവായത്തിലെത്തിച്ചേരാന്‍ കഴിയണം.

Tags: 2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പഴയ ബാധ്യതകളും വായ്‌പകളും പുനഃക്രമീകരിക്കും, വാണിജ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിക്കും

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.