Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അളവുകോലുകള്‍

സാമൂഹികമായി സാധാരണക്കാര്‍ക്ക് ഗ്രാഹ്യമാകുന്ന രീതിയിലായിരുന്നു അളവ് സമ്പ്രദായങ്ങള്‍ വികസിച്ചു വന്നത്. 'നാല് ആള്‍ക്ക് താഴ്ചയില്‍ വെള്ളം','ഒരാള്‍ പിടിച്ചാല്‍ എത്താത്ത വണ്ണം', 'വിളിച്ചാല്‍ വിളി കേള്‍ക്കാത്ത ദൂരം' തുടങ്ങിയവ പ്രധാനമായും ഉപയോഗത്തിലിരുന്ന മാനസാധനങ്ങളായിരുന്നു. ഇതിന്റെ കൃത്യമായ രൂപാന്തരങ്ങളാണ് പില്‍കാല മാനനിര്‍ണയസാമഗ്രികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2020, 03:00 am IST
inSamskriti

അളവുകളും അനുപാതങ്ങളുമാണ് ഏതൊരു നിര്‍മിതിയുടെയും അടിസ്ഥാന തത്വം. ഭാരതീയ വാസ്തുകലയിലും പ്രകൃതിജന്യവും മാനുഷശരീരപരവുമായ മാനോപകരണങ്ങള്‍ കാലാനുസൃതമായി വികസിച്ചു വന്നിട്ടുണ്ട്. സ്വശരീരപ്രമാണം ആയിരുന്നു പ്രധാനമായ മാനോപകരണ രീതി. ശരീരാവയവങ്ങളെ അടിസ്ഥാനപ്പെടുത്തിയ അംഗുലം, അടി, മുഷ്ടി അഥവാ പിടി, മുഴം, വ്യാമം അഥവാ മാറ് തുടങ്ങിയ അളവ് സമ്പ്രദായങ്ങള്‍ ചിരപരിചിതങ്ങളല്ലോ.

സാമൂഹികമായി സാധാരണക്കാര്‍ക്ക് ഗ്രാഹ്യമാകുന്ന രീതിയിലായിരുന്നു അളവ് സമ്പ്രദായങ്ങള്‍ വികസിച്ചു വന്നത്. ‘നാല് ആള്‍ക്ക് താഴ്ചയില്‍ വെള്ളം’,’ഒരാള്‍ പിടിച്ചാല്‍ എത്താത്ത വണ്ണം’, ‘വിളിച്ചാല്‍ വിളി കേള്‍ക്കാത്ത ദൂരം’ തുടങ്ങിയവ പ്രധാനമായും ഉപയോഗത്തിലിരുന്ന മാനസാധനങ്ങളായിരുന്നു. ഇതിന്റെ കൃത്യമായ രൂപാന്തരങ്ങളാണ്  പില്‍കാല മാനനിര്‍ണയസാമഗ്രികള്‍.

മാനയനിര്‍ണയത്തിന്റെ മൂലം പരമാണുവില്‍ നിന്ന് ആരംഭിക്കുന്നു. ‘പരമാണുരഷ്ടാഭി’ എന്ന സാരാവലീ ഗ്രന്ഥ വചനപ്രകാരം പരമാണുവിന്റെ അഷ്ടക്രമമായ വളര്‍ച്ചയാല്‍ആണ് ദൃഷ്ടി ഗോചരമായ ത്രസരേണുവും അടിസ്ഥാന മാനദണ്ഡമായ യവവും ഉണ്ടാകുന്നത്. ത്രസരേണു എട്ടു ചേര്‍ന്ന് രേഖയും രേഖയെട്ടാല്‍ ലീക്ഷയും തല്‍ക്രമമായി യവവും ജ്ഞയമാകുന്നു.

യവമെട്ടു ചേര്‍ന്നാല്‍ അംഗുലവും(വിരല്‍) 12 അംഗുലം വിതസ്തിയും (മുഴം) 24 അംഗുലം ഹസ്ത (കോല്‍) വുമാകുന്നു. തദ്ദേശപരമായ യവത്തില്‍ നിന്ന് മാനോപകരണങ്ങള്‍ ക്രമപ്പെടുത്തുക എന്ന പതിവുണ്ടായിരുന്നതിനാല്‍ അംഗുല ഹസ്ത മാനങ്ങള്‍ക്ക് ദേശപരമായ ഭേദം സ്വാഭാവികവുമായിരുന്നു. മാനവികമായ മാന നിര്‍ണയപ്രകാരം യജമാനന്റെയോ, സ്ഥപതിയുടെയോ, നടുവിരലിന്റെ നടുഭാഗത്തെ അളവിനെയും അംഗുലമാനമായി സ്വീകരിക്കാറുമുണ്ടായിരുന്നു.

ഇതു കൂടാതെ വ്യത്യസ്ത നിര്‍മിതികള്‍ക്കായി ഭിന്നമാത്രാംഗുലങ്ങളെ കൊണ്ട് വിവിധ ഹസ്തങ്ങള്‍ നിര്‍മിക്കുകയും പതിവാണ്. 24 അംഗുലപ്രകാരത്തിലുള്ള കിഷ്‌കു കൂടാതെ, 25 അംഗുലം കൊണ്ട് പ്രാജാപത്യം, 26 കൊണ്ട് ധനുര്‍മുഷ്ടി, 27നാല്‍ ധനുര്‍ഗ്രഹം, 28 വിരലിനാല്‍ പ്രാച്യം, 29 ല്‍ വൈദേഹം, 30 അംഗുലം വൈപുല്യം, 31 വിരലാല്‍ പ്രകീര്‍ണം എന്നിങ്ങനെ എട്ടു വിധം കോലുകള്‍ നിലനിന്നിരുന്നു.

ദേവാലയങ്ങള്‍ക്കും, ഗോപുരങ്ങള്‍ക്കും പ്രാജാപത്യവും, സാധാരണ ഗൃഹങ്ങള്‍ക്ക് ധനുര്‍മുഷ്ടിയും, ഗ്രാമം, നഗരം,  പുരം തുടങ്ങി രാജ ജനപഥസ്ഥാനങ്ങള്‍ക്കും ഉദ്യാനം എന്നിവയ്‌ക്കും ധനുര്‍ഗ്രഹവും ശുഭമാകുന്നു. പ്രാച്യം, പ്രകീര്‍ണം, വൈപുല്യം, വൈദേഹം, തുടങ്ങിയവ നിര്‍മാണഭേദമനുസരിച്ചു മനുഷ്യാലയ നിര്‍മാണത്തിനുപയോഗപ്രദമാണ്. 24 വിരല്‍ ഗണനാ പ്രകാരമുള്ള കിഷ്‌കു സര്‍വത്ര  പൂജിതവും സര്‍വകാര്യങ്ങള്‍ക്കും സ്വീകരിക്കാവുന്നതുമാകുന്നു.

യവപ്രമാണമനുസരിച്ചു മുന്‍പ് പറഞ്ഞ അംഗുലമാനത്തിലും ഇത്തരത്തിലുള്ള ഭേദങ്ങളുണ്ട്. സൂക്ഷ്മമായ നിര്‍മിതികള്‍ക്കായി തദ്‌ഭേദ പ്രകാരമായുള്ള അളവ് സാധനങ്ങളും ഉപയോഗിക്കണം. ഇത്തരത്തില്‍ യവ പ്രമാണ ഭേദപ്രകാരവും ഉത്തമ- മധ്യമ-അധമാവസ്ഥയില്‍ ഒന്‍പതു വിധം ഭേദവും പറയപ്പെട്ടിട്ടുണ്ട്. ഇവകളുടെ ക്രമപ്പെടുത്തലിലൂടെയുണ്ടാകുന്ന 8 കോലുകള്‍ ചേര്‍ത്ത് വെച്ച് വാസ്തു മുഴക്കോലുകള്‍ 72 തരത്തില്‍ ഗ്രന്ഥങ്ങളില്‍ വര്‍ണിക്കപ്പെട്ടിട്ടുണ്ട്.

നിര്‍മാണത്തിനായി വിവിധ കോലുകള്‍ സ്വീകരിക്കാമെന്നു വിധിയുണ്ടെങ്കിലും ഒരു നിര്‍മിതിയില്‍ വ്യത്യസ്ത കോലുകള്‍ ഉപയോഗിക്കുന്നത് ഉചിതമല്ല. അതിനാല്‍ തന്നെ കാലാനുവര്‍ത്തിയായ പ്രാചീന നിര്‍മിതികളില്‍ നിര്‍മാണത്തിനുപയോഗിച്ച കോല്‍ ഏതെന്നു ഉത്തരപുറത്തോ, അടിസ്ഥാനത്തിലോ രേഖപ്പെടുത്തുന്നത് പതിവാണ്. മാനസാധനങ്ങളുടെ മിശ്രണം ദോഷകരമെന്ന് നിര്‍ണയം.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

Kerala

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.