Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഭിമാനപൂര്‍വം ആത്മനിര്‍ഭര്‍; ഇന്ത്യന്‍ മിസൈലുകള്‍ക്ക് ഇനി ശബ്ദത്തേക്കാള്‍ വേഗം; നേട്ടം കൈവരിക്കുന്ന ലോകത്തെ നാലാമത്തെ രാഷ്‌ട്രം

ഒഡീഷയിലെ വീലര്‍ ദ്വീപിലുള്ള എപിജെ അബ്ദുല്‍ കലാം ടെസ്റ്റിങ് സെന്ററില്‍ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ നടത്തിയ പരീക്ഷണം വിജയകരമായിരുന്നെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ട്വീറ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2020, 05:12 pm IST
inIndia

ഭുവനേശ്വര്‍: ശബ്ദത്തേക്കാള്‍ ആറു മടങ്ങ് വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഹൈപര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കു ശേഷം ഹൈപ്പര്‍സോണിക് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ നിര്‍മിക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത ഹൈപ്പര്‍സോണിക് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിളിന്റെ പരീക്ഷണം നടന്നത് ഒഡീഷയിലെ ബാലസോറിലുള്ള എ.പി.ജെ അബ്ദുല്‍ കലാം ടെസ്റ്റിംഗ് റേഞ്ചില്‍ വെച്ചാണ്. ശബ്ദാതിവേഗത്തില്‍ മിസൈലുകള്‍ പായിക്കുന്നതിനു സഹായിക്കുന്നതാണ് ഹൈപര്‍സോണിക് ടെക്‌നോളജി ഡെമണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ (എച്ച്എസ്ടിഡിവി) സാങ്കേതികതയെന്ന് ഡിആര്‍ഡിഒ വ്യക്തമാക്കി. ഒഡീഷയിലെ വീലര്‍ ദ്വീപിലുള്ള എപിജെ അബ്ദുല്‍ കലാം ടെസ്റ്റിങ് സെന്ററില്‍ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ നടത്തിയ പരീക്ഷണം വിജയകരമായിരുന്നെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ട്വീറ്റ് ചെയ്തു.

11.03നു നടത്തിയ പരീക്ഷണത്തില്‍ അഗ്‌നി മിസൈല്‍ ബൂസ്റ്ററാണ് വെഹിക്കിളിനെ ഉയരങ്ങളിലെത്തിക്കാന്‍ ഉപയോഗിച്ചത്. അഞ്ചു മിനുട്ട് നീണ്ട പരീക്ഷണത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. സൂപ്പര്‍ സോണിക് വേഗം സാധ്യമാക്കുന്ന സ്‌ക്രാംജെറ്റ് എന്‍ജിന്‍ ഉപയോഗിച്ച് അടുത്ത അഞ്ചു വര്‍ഷത്തിനകം ശബ്ദത്തെയും വെല്ലുന്ന വേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപര്‍സോണിക് മിസൈല്‍ വികസിപ്പിച്ചെടുക്കാന്‍ പുതിയ സാങ്കേതികതയുടെ സഹായത്തോടെ സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. സെക്കന്‍ഡില്‍ രണ്ടു കിലോമീറ്ററിലധികമായിരിക്കും മിസൈലിന്റെ വേഗം.

ആയുധങ്ങള്‍ ആത്മനിര്‍ഭര്‍ ഭാരതില്‍ ഉള്‍പ്പെടുത്തി തദ്ദേശീയമായി നിര്‍മിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് വിജയകരമായ പരീക്ഷണം. ഡിആര്‍ഡിഒ മേധാവി സതീഷ് റെഡ്ഡിയുടെയും അദേഹത്തിന്റെ ഹൈപ്പര്‍സോണിക് മിസൈല്‍ ടീമിന്റെയും നേതൃത്വത്തിലാണ് ഹൈപ്പര്‍സോണിക് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിളിന്റെ പരീക്ഷണം നടന്നത്. ഒരു സെക്കന്‍ഡില്‍ 2 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ കെല്‍പ്പുള്ളവയാണ് ഹൈപ്പര്‍സോണിക് മിസൈലുകള്‍.  

Tags: ടെസ്റ്റ്പ്രതിരോധംmissile
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

യുഎല്‍ പിജിഎം മിസൈല്‍ (ഇടത്ത്) ആളില്ലാ ആകാശവിമാനത്തില്‍ നിന്നും ബുധനാഴ്ച മിസൈല്‍ വിട്ട് പരീക്ഷണം നടത്തുന്നു (വലത്ത്)
India

ഭൂമിയിലെ ടാങ്കുകളെ തകർക്കും, വായുവിലെ യുദ്ധവിമാനങ്ങളെ നേരിടും, അപൂര്‍വ്വ മിസൈലായ യുഎല്‍പിജിഎം-വി3 പരീക്ഷിച്ച് ഇന്ത്യ

News

‘സാത്താൻ 2 ‘വിന്യസിക്കുന്നു; റഷ്യ ലോകത്തെ ഏറ്റവും ശക്തിയുള്ള മിസൈൽ പരീക്ഷിച്ച് വിജയിച്ചെന്ന് പുടിൻ

India

ഫത്തേ-II നെ ആർക്കും തടയാനാകില്ലെന്ന് പാകിസ്ഥാൻ : പിടിച്ചു കെട്ടാൻ ഇന്ത്യയിലുണ്ട് അഗ്നിയും , ബ്രഹ്മോസും

World

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.