തൃശൂര്‍: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം തൃശിവപേരൂര് മഹാനഗരം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാറമേക്കാവ് ക്ഷേത്രത്തിന്റെ മുന്നില്‍ പതാക ഉയര്‍ത്തി. ‘വീടൊരുക്കാം വീണ്ടെടുക്കാം വിശ്വ ശാന്തിയേകം’ എന്ന സന്ദേശമുയര്‍ത്തി നടത്തുന്ന ആഘോഷ പരിപാടികളുടെ പതാക ഉയര്‍ത്തല്‍ ചടങ്ങ് പാറമേക്കാവ് ക്ഷേത്രം ദേവസ്വം സെക്രട്ടറി രാജേഷ് മേനോന് നിര്‍വ്വഹിച്ചു. വി.എന്‍. ഹരി, പി.യു. ഗോപി, സനല്‍കുമാര്‍ കെ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊടകര: ശ്രീകൃഷ്ണജയന്തിക്കു മുന്നോടിയായി വീടുകളിലും വിവിധകേന്ദ്രങ്ങളിലും പതാക ഉയര്‍ത്തി. കൊടകര കാവില്‍, ഉഴുമ്പത്തുംകുന്ന്, അഴകം, വെല്ലപ്പാടി, തേശ്ശേരി, വട്ടേക്കാട്, പുത്തുകാവ്, ചെറുവത്തൂര്‍ചിറ എന്നിവിടങ്ങളിലെ ആസ്ഥാനങ്ങളിലും പതാക ഉയര്‍ത്തി. ഇനിയുള്ള ദിവസങ്ങളില്‍ ഗോപൂജ,വൃക്ഷപൂജ, തുളസീ വന്ദനം, ശ്രീകൃഷ്ണഭജനകള് എന്നിവയുണ്ടാകും.
ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച്് താലൂക്കുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ചിട്ടുള്ള കൃഷ്ണലീല കലോത്സവത്തിന് കഴിഞ്ഞദിവസം നവമാധ്യമങ്ങളിലൂടെ തുടക്കമായിരുന്നു. കൊടകര മേഖലയിലെ ആഘോഷ പ്രമുഖ് ഉണ്ണികൃഷ്ണന് ചെറുവത്തൂര്‍ചിറ, സുജിത്ത് വട്ടേക്കാട്, ജില്ലാ സംഘടനാ കാര്യദര്‍ശി മാധവന് ചെറുകുന്ന്, കൊടകര ഖണ്ഡ് സഹകാര്യവാഹ് രാജീവ് കുട്ടന്, മണ്ഡല് കാര്യവാഹ് സഹദേവന് കാവില്‍, ശാരീരിക് പ്രമുഖ് പ്രജിത്ത് എന്നിവരും വിവിധ ബാലഗോകുലം പ്രവര്‍ത്തകരും പതാകദിനാചരത്തിന് നേതൃത്വം നല്കി.
ചാലക്കുടി: മേലൂര്‍ മുള്ളന്‍പാറ ‘ശ്രീ ദുര്‍ഗ്ഗാ’ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മുള്ളന്‍പാറ ശ്രീ ഭഗവതി ക്ഷേത്ര പരിസരത്ത് ബാലമിത്രം കളിദാസ് എം. അനില്‍ പതാക ഉയര്‍ത്തി. ചാലക്കുടി: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം ജില്ല ജില്ലാരക്ഷാധികാരി സുരേഷ് വനമിത്രയുടെ നേതൃത്വത്തില്‍ ഗോപൂജ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: