Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

മാടക്കത്തറയിലെ വീടാക്രമണത്തിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയത, നാലു പേര്‍ കസ്റ്റഡിയിലെന്ന് സൂചന

മണ്ണുത്തി മാടക്കത്തറയില്‍ വീടുകള്‍ കയറിയുള്ള ആക്രമണത്തിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയത. മേഖലയിലെ സിപിഎം പ്രവര്‍ത്തകരുടെ പത്തോളം വീടുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി അക്രമം നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2020, 04:45 pm IST
inThrissur

തൃശൂര്‍: മണ്ണുത്തി മാടക്കത്തറയില്‍ വീടുകള്‍ കയറിയുള്ള ആക്രമണത്തിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയത. മേഖലയിലെ സിപിഎം പ്രവര്‍ത്തകരുടെ പത്തോളം വീടുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി അക്രമം നടന്നത്.വിഭാഗീയതയെ തുടര്‍ന്ന് സിപിഎമ്മിലെ ഇരുവിഭാഗങ്ങള്‍ പരസ്പരം വീടു കയറി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട. അക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്ന 25 പേര്‍ക്കെതിരെ മണ്ണുത്തി പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

മണ്ണുത്തി പട്ടാളക്കുന്ന് സ്വദേശി ഉള്‍പ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. മേഖലയില്‍ അക്രമം നടന്നത് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയുമാണെന്ന് പറയുന്നു. വിഭാഗീയതയെ തുടര്‍ന്ന് നേരത്തേ നിരവധി തവണ മേഖലയില്‍ സിപിഎമ്മുകാര്‍ തമ്മില്‍ സംഘട്ടനവും വീട് അക്രമിച്ച സംഭവവും നടന്നിട്ടുണ്ട്.

ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിലുള്ള കഞ്ചാവ് ക്രിമിനല്‍ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. സിപിഎം നേതാവും വാര്‍ഡ് മെമ്പറും ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നുവെന്നാണ് അരോപണം. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തിലേക്ക് മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥി സുനിത ജയകുമാറിന്റെ വീട് ഉള്‍പ്പെടെ തല്ലിത്തകര്‍ത്തിട്ടുണ്ട്. സുനിതയുടെ ഭര്‍ത്താവ് ജയകുമാര്‍ സിപിഎം നിയന്ത്രണത്തിലുള്ള സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയകുമാറിനെ സിപിഎം ഒഴിവാക്കി. ഇതേ തുടര്‍ന്ന് സിപിഎമ്മുമായി അകന്നു നില്‍ക്കുന്ന സുനിതയും ജയകുമാറും പാര്‍ട്ടി വിടുമെന്ന പ്രചരണം ശക്തമായി നിലനില്‍ക്കുന്നതിനിടെയിലാണ് വീട് കയറിയുള്ള അക്രമണം. സിപിഎമ്മിനുള്ള ഭിന്നത മറനീക്കി വന്നതാണ് പരസ്പരമുള്ള ആക്രമണത്തില്‍ കലാശിച്ചത്.

മാരകായുധങ്ങളുമായെത്തിയ പ്രവര്‍ത്തകര്‍ വീടുകളില്‍ കയറി വീട്ടുപകരണങ്ങളും വാഹനങ്ങളും തല്ലിത്തകര്‍ത്തു.  പടിഞ്ഞാറേ വെള്ളാനിക്കര, തേറമ്പം എന്നിവിടങ്ങളിലാണ് സിപിഎമ്മുകാര്‍ തമ്മില്‍ അക്രമം നടത്തിയത്. ഉത്രാടദിനത്തില്‍ വൈകീട്ട് 7.30ഓടെയാണ് അക്രമങ്ങള്‍ക്ക് തുടക്കം. ജയിലില്‍ നിന്ന് പരോളില്‍ ഇറങ്ങിയ മാടക്കത്തറ സ്വദേശി വ്യാസന്‍, കുട്ടന്‍, ജിതിന്‍, വിജീഷ്, കിരണ്‍ എന്നിവരടങ്ങിയ സംഘം ആദ്യം പൊളിക്കുഴി മോഹന്‍ദാസിന്റെ വീടാണ് ആക്രമിച്ചത്.ഇതുമായി ബന്ധപ്പെട്ട് എട്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തതോടെ ഇവരുടെ വീടുകള്‍ മറുവിഭാഗമെത്തി രാത്രിയില്‍ നശിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായി തിരുവോണദിവസം രാത്രിയില്‍ കാറിലെത്തിയ നാലംഗ സംഘം മാരകായുധങ്ങളുമായി അക്രമം നടത്തി. റോഡിലൂടെ നടന്നു പോകുന്നവരെ വടിവാളുകൊണ്ട വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.  

സംഘര്‍ഷത്തെ തുടര്‍ന്ന് മേഖലയില്‍ പോലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റവരില്‍ നാലു പേര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. തേറമ്പം കപ്ലിക്കുന്നേല്‍ ജോബി, നടക്കാലില്‍ സതീഷ്, മാടക്കത്തറ സ്വദേശി വിജേഷ്, വെള്ളാനിക്കര മഠത്തിപറമ്പില്‍ ജയുകാര്‍ എന്നിവരാണ് ചികിത്സയിലുള്ളത്. അക്രമത്തില്‍ മാടക്കത്തറ സ്വദേശികളായ വ്യാസന്‍, വിജീഷ്, സരോജിനി, മോഹന്‍ദാസ്, സുനിത എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Tags: cpmhouseattack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

പുതിയ വാര്‍ത്തകള്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.