Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കൊവിഡ് കാലത്തെ ഓണം; വീണ്ടെടുക്കലിന് അവസരം

ഇന്നത്തെ ഓണത്തിന് മലയാളികളില്‍ മിക്കവര്‍ക്കും സ്വന്തം മണ്ണില്‍ വിളഞ്ഞ നെല്ലില്ല. സ്വന്തം മണ്ണിലെ ഏത്തയ്‌ക്കയില്ല. സ്വന്തം മണ്ണിലെ പൂക്കളില്ല. സ്വന്തം നാട്ടില്‍ നെയ്ത മുണ്ടില്ല. ഉണ്ണുന്നത് ആന്ധ്രയില്‍ നിന്നുള്ള അരിയാണ്. തുണിയും ഭക്ഷണവും വെളിയില്‍ നിന്നു കൊണ്ടുവരണം. സര്‍വ്വ വിഭവങ്ങളും ഓണക്കാലത്ത് വെളിയില്‍ നിന്ന് വാങ്ങി കോടിക്കണക്കിന് രൂപ വെളിയിലേക്ക് ഒഴുക്കുകയാണ് മലയാളി. സ്വന്തമായി ഒരു പാവയ്‌ക്കയെങ്കിലും വിളയിച്ചെടുക്കാനുള്ള സംസ്‌കാരം നഷ്ടമായി. ഇന്ന് തമിഴ്‌നാട്ടില്‍ നിന്നാണ് കൂടുതല്‍ സാധനങ്ങളും കേരളത്തിലേക്കെത്തുന്നത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 31, 2020, 05:00 am IST
inEditorial

വീണ്ടുമൊരു ഓണക്കാലം. കര്‍ക്കടകത്തിലെ പഞ്ഞവും ദുരിതവും അവസാനിച്ച് സമൃദ്ധിയുടെ ചിങ്ങമാസത്തില്‍ ജനങ്ങളുടെ മനസ് സന്തോഷപൂര്‍ണമാകുന്നു. പുത്തരിയുണ്ണുക, പുത്തനുടുപ്പിടുക, ഊഞ്ഞാലാടുക, കളിച്ചുരസിക്കുക എന്നിവയായിരുന്നു ഓണാഘോഷത്തില്‍ പ്രധാനം. ആഹ്ലാദത്തിന്റെ സാഫല്യമായിരുന്നു അത്. ഓണക്കാലത്ത് വ്യക്തിപരമായ അനന്ദത്തേക്കാള്‍ കൂട്ടായ്‌മയുടെ ആസ്വാദ്യതയായിരുന്നു കൂടുതല്‍. മറ്റുള്ളവര്‍ക്ക് കൊടുത്ത് താനും ഉണ്ണുക എന്നതായിരുന്നു സങ്കല്‍പ്പം. ഓണം നല്‍കുന്ന ആ സന്ദേശമാണ് വലുത്. വേദവും ഓണവുമായി ബന്ധമുണ്ട്. വേദത്തിലെ സൂക്തങ്ങളില്‍ അന്യനു കൊടുക്കാതെ ഭക്ഷിക്കുന്നതിനെ തെറ്റായി സൂചുപ്പിക്കുന്നു. ആ മഹത്തായ സങ്കല്‍പ്പത്തിന്റെ തുടര്‍ച്ചയാണ് ഓണം. ഉള്ളവന്‍ ഇല്ലാത്തവന് അന്നവും കോടിയും കൊടുക്കുന്നു. അതാണ് സമത്വത്തിലേക്കുള്ള വഴി. പണ്ട് ഇന്നത്തെപോലെ ചെലവ് കൂടുതലില്ല. അതിനാല്‍ തന്നെ പണത്തോട് ആര്‍ത്തിയുമില്ല. ഇന്ന് അവനവന്റെ സുഖത്തിനുള്ളതുമാത്രമായി മാറി ഓണാഘോഷങ്ങള്‍.

ഇന്നത്തെ ഓണത്തിന് മലയാളികളില്‍ മിക്കവര്‍ക്കും സ്വന്തം മണ്ണില്‍ വിളഞ്ഞ നെല്ലില്ല. സ്വന്തം മണ്ണിലെ ഏത്തയ്‌ക്കയില്ല. സ്വന്തം മണ്ണിലെ പൂക്കളില്ല. സ്വന്തം നാട്ടില്‍ നെയ്ത മുണ്ടില്ല. ഉണ്ണുന്നത് ആന്ധ്രയില്‍ നിന്നുള്ള അരിയാണ്. തുണിയും ഭക്ഷണവും വെളിയില്‍ നിന്നു കൊണ്ടുവരണം. സര്‍വ്വ വിഭവങ്ങളും ഓണക്കാലത്ത് വെളിയില്‍ നിന്ന് വാങ്ങി കോടിക്കണക്കിന് രൂപ വെളിയിലേക്ക് ഒഴുക്കുകയാണ് മലയാളി. സ്വന്തമായി ഒരു പാവയ്‌ക്കയെങ്കിലും വിളയിച്ചെടുക്കാനുള്ള സംസ്‌കാരം നഷ്ടമായി. ഇന്ന് തമിഴ്‌നാട്ടില്‍ നിന്നാണ് കൂടുതല്‍ സാധനങ്ങളും കേരളത്തിലേക്കെത്തുന്നത്.  

ഈ അലസത വിട്ട് ഉണരാന്‍ ഒരോ ഓണവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ജോലിചെയ്തുണ്ണണം എന്നതാണ് ഓണത്തിന്റെ പാഠം. കൊവിഡ് കാലത്തെ ഓണം പലതിലേയ്‌ക്കുമുള്ള തിരിച്ചു പോകലിനുള്ള സുവര്‍ണ്ണാവസരമാണ്. തൊടികളില്‍ പച്ചക്കറികള്‍ വിളയിച്ച് അത് ഫേസ്ബുക്കില്‍ അഭിമാനത്തൊടെ ഇടുന്ന ചെറുപ്പക്കാരുടെ മുഖത്തെ സന്തോഷം പ്രതീക്ഷ നല്‍കുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആഹാരം എത്തിയില്ലെങ്കിലും ജീവിക്കണമെന്ന ആഗ്രഹത്തിന്റെ കാഴ്ചകൂടിയാണിത്. ഓണം പണ്ടും കുടുംബാന്തരീക്ഷത്തിലാണ് ആഘോഷിച്ചിരുന്നത്. കച്ചവട സംസ്‌ക്കാരത്തിന്റെ ഭാഗമായിട്ടാണ് തെരുവിലിറങ്ങിയത്. എല്ലാം കച്ചവടമായ ഇക്കാലത്ത് ഓണവും കച്ചവടമായി. ഒരു നീതി ബോധവും തൊട്ടുതീണ്ടാത്ത കച്ചവട സംസ്‌കാരം നമ്മെ ബാധിച്ചു. ഭൗതികമായ ദുര്‍മേദസ് ജീവിതത്തില്‍ കൂടിയിരിക്കുന്നു. ആത്മീയമായ പരിശീലനത്തിലൂടെ നാമതിനെ മറികടക്കണം. ഈ ഓണക്കാലം അതിനുള്ള തയാറെടുപ്പിന്റെ കാലമാകട്ടെ. കൊവിഡ് കാലത്തും പഴമയ്‌ക്ക് കോട്ടംതട്ടാതെ ഓണം ആഘോഷിക്കാന്‍ എല്ലാവര്‍ക്കും കഴിയും.  

വീണ്ടെടുക്കലാണ് ഓണം. നാടിന്റെ തനിമയെ, സംസ്‌കൃതിയെ, പാരമ്പര്യത്തെ, ഭാഷയെ, ജീവിതത്തെ ഒക്കെ വീണ്ടെടുക്കല്‍. കാലത്തിന്റെ മാറ്റത്തില്‍ കൈവിട്ടുപോയ എല്ലാത്തിനെയും നമുക്ക് വീണ്ടെടുക്കേണ്ടതുണ്ട്. കൊവിഡ് കാലത്തെ ഓണം അതിനുള്ള അവസരമായി വേണം കരുതാന്‍.

Tags: Onamcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.