Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഒരുമയുടെ ഓണം

മലയാളനാടിന്റെ ഭൂപ്രകൃതിക്കും പ്രകൃതിവിഭവങ്ങളുടെ ലഭ്യതയ്‌ക്കുമനുസരിച്ച് ആചാരാനുഷ്ഠാനങ്ങളില്‍ തെക്കും വടക്കും മധ്യകേരളവും തമ്മില്‍ ചില നേരിയ വ്യത്യാസങ്ങള്‍ കാണാം.

ശ്രീജിത്ത് മൂത്തേടത്ത്byശ്രീജിത്ത് മൂത്തേടത്ത്
Aug 25, 2020, 03:00 am IST
inSamskriti

ഇത്തവണ പൊന്നോണക്കാലമെത്തിയത്  കൊവിഡ് മഹാമാരി ഭീതിയുടെ നിഴല്‍ പരത്തിയിരിക്കുന്ന അവസരത്തിലാണ്. പക്ഷെ മലയാളിക്ക് ഓണമില്ലാതെ, ഓണസദ്യയില്ലാതെ, ഓണക്കളികളും ഓണപ്പാട്ടുകളുമില്ലാതെ ചിങ്ങമാസത്തിലെ അത്തം മുതല്‍ തിരുവോണം വരെയുള്ള ദിനങ്ങള്‍ സങ്കല്‍പ്പിക്കാന്‍  പോലുമാകില്ല. മലയാളിത്തം എന്ന സ്വത്വം രൂപമെടുത്തത് ഓണത്തില്‍ നിന്നാണെന്ന് പറയാം. പ്രളയമായാലും പകര്‍ച്ചവ്യാധികളായാലും ഒരുമിച്ചുനിന്നു നേരിടുന്ന സ്വഭാവമാണല്ലോ മലയാളിക്ക്. ഈ ഒരുമയുടെ ബീജം ഓണസങ്കല്‍പ്പവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. മാവേലി നാടുവാണിരുന്ന കാലത്തെ മാനുഷരെല്ലാരുമൊന്നുപോലെ ഒരുമയോടെ കഴിഞ്ഞിരുന്ന അനുഭവത്തിന്റെ ഓര്‍മകള്‍ ഓരോ മലയാളിയുടെയും ജനിതകത്തില്‍ അലിഞ്ഞുചേര്‍ന്നു കിടക്കുന്നതാണ് നമ്മുടെ ഒത്തൊരുമയ്‌ക്ക് പ്രധാന ഹേതു.  

മലയാളനാടിന്റെ ഭൂപ്രകൃതിക്കും പ്രകൃതിവിഭവങ്ങളുടെ ലഭ്യതയ്‌ക്കുമനുസരിച്ച് ആചാരാനുഷ്ഠാനങ്ങളില്‍ തെക്കും വടക്കും മധ്യകേരളവും തമ്മില്‍ ചില നേരിയ വ്യത്യാസങ്ങള്‍ കാണാം. വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ചും കടത്തനാട്ടില്‍ കാണുന്ന ഓണപ്പൊട്ടന്‍ തെയ്യത്തെ തെക്ക് തിരുവനന്തപുരത്തോ മധ്യകേരളത്തിലെ തൃശൂരിലോ കൊച്ചിയിലോ കാണാനാവില്ല. തൃശൂരിലെ പുലികളിയും കുമ്മാട്ടിയും വടക്കുമില്ല. ഇതു വ്യക്തമാക്കുന്നത് പ്രാദേശികമായ പ്രത്യേകതകള്‍ക്കനുസരിച്ച് ആഘോഷങ്ങളുടെ രൂപത്തിലും വ്യത്യാസമുണ്ടെന്നാണ്. വടക്കന്‍ കേരളത്തില്‍ ഓണസദ്യക്കുമുണ്ട് വ്യത്യാസം. ഓണസദ്യയില്‍ മത്സ്യമാംസാദികള്‍ അവിടെ നിഷിദ്ധമല്ല. തെക്കന്‍ കേരളത്തില്‍ അങ്ങനൊന്ന് ചിന്തിക്കാന്‍  പോലും വിഷമമായിരിക്കും. ഈ വൈജാത്യങ്ങള്‍ക്കിടയിലും മാവേലി സങ്കല്‍പ്പവും വാമനസങ്കല്‍പ്പവും മലയാളനാട്ടിലെല്ലായിടത്തും ഒരേപോലെയാണെന്നതും യാഥാര്‍ത്ഥ്യമാണ്. മാവേലിനാടിന്റെ നന്മയും സമൃദ്ധിയും, സമ്പന്നതയിലഹങ്കരിച്ച രാജാവിനെ അതിന്റെ നിസ്സാരതയെ ബോധ്യപ്പെടുത്താന്‍ വാമനമൂര്‍ത്തിയവതരിച്ചതും അഹങ്കാരം ശമിപ്പിച്ച് അനുഗ്രഹമേകിയതുമായ ഐതിഹ്യത്തിന് എല്ലായിടത്തും ഒരേ സ്വീകാര്യതയാണ്.

ഐതിഹ്യങ്ങളും മിത്തുകളും കാലത്തിന്റെ ഗതിയില്‍ രൂപപ്പെടുന്നവയാണ്. മഹാബലി എന്നൊരു ചക്രവര്‍ത്തി കേരളം ഭരിച്ചിരുന്നോ എന്നു ചരിത്രപരമായി പരിശോധിച്ചാല്‍ നമുക്ക് കണ്ടെത്തുക പ്രയാസമായിരിക്കും. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലൊന്നും അങ്ങനെയൊരു ചക്രവര്‍ത്തിയില്ല. പക്ഷെ മാവേലിയുടെ നന്മനിറഞ്ഞ, ഒത്തൊരുമയുടെയും സമത്വത്തിന്റെയും ഒരു സുന്ദരകാലത്തെക്കുറിച്ചുള്ള സങ്കല്‍പ്പം എക്കാലത്തുമുണ്ടായിരുന്നു. ഒരുപക്ഷേ അത് കേരളത്തിലെ ആദ്യത്തെ രാഷ്‌ട്രീയാധികാര ശക്തിയായിരുന്ന മഹോദയപുരത്തെ പെരുമാക്കന്മാരെക്കാളും ചേരരാജാക്കന്മാരെക്കാളും സംഘകാലഘട്ടത്തിനും മുന്‍പായിരിക്കാം. അല്ലെങ്കില്‍ ഒരു ജനതയുടെ സ്വപ്‌നസങ്കല്‍പ്പവുമായിരിക്കാം.  

എത്ര ശ്രേഷ്ഠനായാലും സത്വഗുണസമ്പന്നനായാലും ഭൗതികസമ്പത്തില്‍ മുങ്ങിക്കുളിച്ചാലും അഹങ്കാരം ഒരുവനെ പാതാളത്തിലേക്ക് താഴ്‌ത്തുമെന്നു പ്രതീകാത്മകമായി കാണിച്ചുതരികയാണ് വാമനകഥാപാത്രം. വാമനാവതാരം മഹാവിഷ്ണുവിന്റെതാണ്. ഭൗതിക സമ്പത്തു നിറഞ്ഞുനില്‍ക്കുന്നതില്‍ മൂന്നുലോകങ്ങളും തനിക്കു കീഴിലാണെന്ന് അഹങ്കരിക്കുന്ന ബലിചക്രവര്‍ത്തിക്ക് ദാനമാവശ്യപ്പെടുന്നവന് മൂന്നടി മണ്ണുപോലും നല്‍കാനുള്ള കെല്‍പ്പില്ലെന്ന് കാണിച്ചുകൊടുക്കുകയാണ് വാമനന്‍. തന്റെ നിസ്സാരത മനസ്സിലാക്കിയ ശ്രേഷ്ഠ ചക്രവര്‍ത്തി വാമനബാലനു മുന്നില്‍ തലകുനിച്ച് തന്റെ അഹങ്കാരം ശമിപ്പിക്കണമേയെന്ന് അപേക്ഷിക്കുന്നു. വാമനന് അപ്രകാരം മഹാബലിയുടെ അഹങ്കാരത്തിന്റെ തലക്കനം പാതാളത്തിലേക്ക് താഴ്‌ത്തുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു.  

Tags: Onam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

പുതിയ വാര്‍ത്തകള്‍

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.