Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഐതിഹ്യപ്പെരുമയുടെ ഓണവില്ല്

സുതല (പാതാളം)ത്തിലേക്ക് വാമനന്‍ മഹാബലിയെ അയയ്‌ക്കുന്നതിനു മുമ്പ,് വിഷ്ണുവിന്റെ വിശ്വരൂപം കാണാനുള്ള ആഗ്രഹം സാധിച്ചു കൊടുക്കുന്നു. വര്‍ഷം തോറും പ്രജകളെ കാണാനെത്തുമ്പോള്‍ വിഷ്ണുവിന്റെ അവതാരകഥകള്‍ കാണാനുള്ള മഹാബലിയുടെ ആഗ്രഹം വിഷ്ണുവിന്റെ അഭ്യര്‍ത്ഥനയാല്‍ പ്രപഞ്ചശില്പിയായ വിശ്വകര്‍മ്മ ദേവന്‍ ആദ്യ രചന നടത്തി.

ശിവാ കൈലാസ് by ശിവാ കൈലാസ്
Aug 25, 2020, 03:00 am IST
in Samskriti

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചിങ്ങത്തിലെ തിരുവോണനാള്‍ (ശ്രീപത്മനാഭ സ്വാമിയുടെ ജന്മനക്ഷത്രം) സമര്‍പ്പിക്കുന്ന അപൂര്‍വ കലാസൃഷ്ടിയാണ് ഓണവില്ല്. മതിലകം രേഖയില്‍ (ചരുണ- 24 ഓല 55) ഓണവില്ലിനെ കുറിച്ച് വിവരണമുണ്ട്. ഇടക്കാലത്ത് നിലച്ചുപോയ ഓണവില്ലു (പള്ളിവില്ല്) സമര്‍പ്പണം ഇരവി രാജവര്‍മ്മയുടെ കാലത്ത്  പുനരാരംഭിച്ചതായി ചരിത്രം പറയുന്നു. ഓണവില്ലുകള്‍ രൂപപ്പെടുത്തി തിരുനട സമര്‍പ്പണത്തിനുള്ള അവകാശം തിരുവിതാംകൂര്‍ കൊട്ടാരത്തിലെ വാസ്തുശില്പികളായ കരമന വാണിയംമൂല മേലാറന്നൂര്‍ വിളയില്‍ വീട് കുടുംബത്തിനാണ്. എട്ട് തലമുറകളായി ,ഈ അപൂര്‍വ കലാവൈദഗ്‌ദ്ധ്യം അവര്‍ ഇന്നും തുടരുന്നു.

വാണിയംമൂല തറവാട്ടില്‍ നിന്ന് ആറ് ജോഡി വില്ലുകള്‍ തിരുവോണനാള്‍ പുലര്‍ച്ചെ പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ കുടുബക്കാരുടെയും നാട്ടുകാരുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പുറപ്പെടും. കിഴക്കേകോട്ട നടയില്‍ വില്ലുമായി മൂത്താചാരിയും കുടുബവും എത്തുമ്പോള്‍ പണ്ടുകാലത്ത് ‘ആചാരമണി’ മുഴക്കുമായിരുന്നു. കിഴക്കേ നടയിലൂടെ ക്ഷേത്രശില്പിയുടെ ശിലയുടെ മുന്നില്‍ എത്തുന്ന കുടുബക്കാരെ ക്ഷേത്രത്തിലെ മുഖ്യ  പൂജാരിയും ഭാരണാധികാരികളും ചേര്‍ന്ന് ഓണപ്പുടവയും, ഓണക്കോപ്പും, ദക്ഷിണയും, പ്രസാദവും ആചാരം നടത്തുന്ന പ്രധാന കാരണവര്‍ക്ക് നല്‍കി സ്വീകരിക്കുന്നു. തുടര്‍ന്ന് പ്രസാദം സ്വീകരിച്ച് ധരിച്ച കാരണവര്‍ ഭഗവാനെ തൊഴുത് ഓരോ വില്ലുകളും ഭഗവാനെ ഉയര്‍ത്തി കാണിച്ച് നിലത്ത് വിരിച്ചിരിക്കുന്ന ഓണപ്പുടവയില്‍ വയ്‌ക്കും. തുടര്‍ന്ന് കുടുംബാംഗങ്ങളെല്ലാം വില്ലുകള്‍ തൊട്ടു തൊഴുത ശേഷം ക്ഷേത്ര ഭാരവാഹികളെ ഏല്‍പ്പിക്കും. ഭാരവാഹികളും കുടുംബക്കാരും ഭക്തരും ശീവേലിപ്പുര ഒരു വലത് ചുറ്റി കിഴക്കേ നടയിലൂടെ അകത്ത് കടന്ന് ശ്രീകോവില്‍ ഒരു വലത് ചുറ്റി അഭിശ്രവണമണ്ഡപത്തില്‍ വച്ചിരിക്കുന്ന പള്ളിപ്പലകയില്‍ വില്ലുകള്‍ വയ്‌ക്കുന്നു. തുടര്‍ന്ന് വില്ലുകള്‍ കുഞ്ചലവും കുരുത്തോലയും ഞാണും കെട്ടി അലങ്കരിക്കും. കുഞ്ചലവും ഞാണും നിര്‍മ്മിക്കുന്നത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ തടവുകാരാണ്. അവര്‍ ജാതിമതഭേദമന്യേ വ്രതശുദ്ധിയോടെയാണ് തയ്യാറാക്കുന്നത്.  

വില്ല് ചാര്‍ത്തിയ ഭഗവാനെ ആദ്യം കണ്ട് തൊഴുന്നതിനുള്ള അവകാശം വില്ല് സമര്‍പ്പിച്ച കുടുംബത്തിനാണ്. അതു കഴിഞ്ഞേ തിരുവിതാംകുര്‍ രാജകുടുംബം ദര്‍ശിക്കാനെത്തൂ. തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് തൊഴാം. തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളില്‍ ഓണവില്ല് വിഗ്രഹങ്ങളില്‍ ചാര്‍ത്തിയിരിക്കും. വില്ലുകള്‍ പിന്നീട് അടുത്ത ഓണക്കാലം വരെ രാജകുടുംബത്തില്‍ സൂക്ഷിക്കും.

ഐതിഹ്യം

സുതല (പാതാളം)ത്തിലേക്ക് വാമനന്‍ മഹാബലിയെ അയയ്‌ക്കുന്നതിനു മുമ്പ,് വിഷ്ണുവിന്റെ വിശ്വരൂപം കാണാനുള്ള ആഗ്രഹം സാധിച്ചു കൊടുക്കുന്നു. വര്‍ഷം തോറും പ്രജകളെ കാണാനെത്തുമ്പോള്‍ വിഷ്ണുവിന്റെ അവതാരകഥകള്‍ കാണാനുള്ള മഹാബലിയുടെ ആഗ്രഹം വിഷ്ണുവിന്റെ അഭ്യര്‍ത്ഥനയാല്‍ പ്രപഞ്ചശില്പിയായ വിശ്വകര്‍മ്മ ദേവന്‍ ആദ്യ രചന നടത്തി. വിശ്വകര്‍മ്മാവിന്റെ അനുയായികള്‍ തുടര്‍ കാലങ്ങളില്‍ അവതാരകഥകള്‍ വരച്ച് വിഷ്ണു സന്നിധിയില്‍ സമര്‍പ്പിക്കാമെന്ന് വാഗ്ദാനവും നല്‍കി. ഈയൊരു ചടങ്ങാണ് ഓണവില്ല് സമര്‍പ്പണം. ഈ ഐതിഹ്യത്തിന്റെ തുടര്‍ച്ചയായാണ് ഓണവില്ല് കരമന വിളയില്‍ വീട് കുടുംബത്തിലെ വിശ്വകര്‍മ്മജരായ കലാകാരന്മാര്‍ അനുഷ്ഠിച്ചു വരുന്നത്.

പത്മനാഭസ്വാമി ക്ഷേത്രഗോപുരത്തിന്റെ മുകള്‍ ഭാഗത്തുള്ള താഴികക്കുടം ഇരിക്കുന്ന വള്ളത്തിന്റെ ആകൃതിയിലാണ് വില്ല് നിര്‍മ്മിക്കുന്നത്. വഞ്ചിനാടിന്റെ പ്രതീകമായും ഈ രൂപത്തെ കരുതുന്നവരുണ്ട്. വില്ലിനായി കടമ്പു വൃക്ഷത്തിന്റെ തടിയും, മഹാഗണിയുടെ തടിയും ഉപയോഗിക്കുന്നു. മിഥുനത്തോടെ ഓണവില്ലിന്റെ തടിപ്പണി ആരംഭിക്കും. വില്ലുകളില്‍ ചിത്രങ്ങള്‍ വരയ്‌ക്കുന്ന ഭാഗം ചുവന്ന നിറവും പുറകില്‍ മഞ്ഞ നിറവും പശ്ചാത്തലമായി തേയ്‌ക്കും.പ്രകൃതിദത്തമായ ചായക്കൂട്ടുകളാണ് ഇതിനായി തയ്യാറാക്കുന്നത്.  

രാജഭരണകാലത്ത് കഴിഞ്ഞ നാലു തലമുറകളായി ആചാരം നടത്തിയത്  പത്മനാഭനാചാരി, കൃഷ്ണനാചാരി, രാമസ്വാമി ആചാരി, മഹാദേവനാചാരി എന്നിവരായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ തലമുറയിലെ ആചാരം നടത്തിയിരുന്ന പ്രധാനിയുടെ ജ്യേഷ്ഠ സഹോദരനായ രവീന്ദ്രനാചാരിയുടെ മകന്‍ ആര്‍. ബിന്‍കുമാര്‍ ആചാരിയാണ് ഇപ്പോഴത്തെ തലമുറയെ പ്രതിനിധാനം ചെയ്ത് ആചാരം തുടരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

പുതിയ വാര്‍ത്തകള്‍

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.