Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരുമ്പാമ്പെന്ന് പറഞ്ഞ് ചേരയിറച്ചി വില്‍ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

നേര്യമംഗലം റേഞ്ചിന് കീഴിലെ നഗരംപാറ സ്റ്റേഷന്‍ ഉദ്യോഗസ്ഥരും കോതമംഗലം റേഞ്ചിലെ സ്റ്റാഫും ചേര്‍ന്നാണ് കേസ് പിടികൂടിയത്. വന്യജീവി നിയമ പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 24, 2020, 09:59 am IST
inKerala
പിടിയിലായ പ്രതിയും പിടിച്ചെടുത്ത ഇറച്ചിയും പാമ്പിന്റെ തലയും

പിടിയിലായ പ്രതിയും പിടിച്ചെടുത്ത ഇറച്ചിയും പാമ്പിന്റെ തലയും

ഇടുക്കി: പെരിമ്പാമ്പിന്റെ ഇറച്ചി തരാമെന്ന് വിശ്വസിപ്പിച്ച് ചേരയെ തല്ലിക്കൊന്ന് കറിവെച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് വനംവകുപ്പ് പിടിയില്‍. നേര്യമംഗലം ജില്ലാ കൃഷിഫാമിന് സമീപം താമസിക്കുന്ന വടക്കേ പറമ്പില്‍ ബിജു വി.ജെ.(മരപ്പട്ടി ബിജു-35) ആണ് അറസ്റ്റിലായത്. നേര്യമംഗലം റേഞ്ചിന് കീഴിലെ നഗരംപാറ സ്റ്റേഷന്‍ ഉദ്യോഗസ്ഥരും കോതമംഗലം റേഞ്ചിലെ സ്റ്റാഫും ചേര്‍ന്നാണ് കേസ് പിടികൂടിയത്. വന്യജീവി നിയമ പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്.  

കറിവെച്ചതും വറുത്തതുമായ ഇറച്ചിയും, തുകല്‍, തല, വാല്‍, പണ്ടം എന്നിവയും വീട്ടില്‍ നിന്ന് കണ്ടെടുത്തു. മദ്യലഹരിയിലായിരുന്ന ഇയാള്‍ നേര്യമംഗലം ടൗണില്‍വെച്ച് പെരുമ്പാമ്പിറച്ചി വില്‍ക്കാനുണ്ടെന്ന് ആളുകളോട് പറയുകയും ഇത് വനംവകുപ്പ് അറിയുകയുമായിരുന്നു. കേസ് കോതമംഗലം പരിധിയായതിനാല്‍ ഇവര്‍ക്ക് പിന്നീട് കൈമാറുകയായിരുന്നു.  

വീട്ട് വളപ്പില്‍ നിന്ന് ചേര പാമ്പിനെ പിടികൂടി അതിനെ കൊന്ന് കറി വെയ്‌ക്കുകയും വറക്കുകയും ഭക്ഷിക്കുകയും ചെയ്തു. മദ്യപിക്കുവാന്‍ പണം കണ്ടെത്തുവാന്‍ വേണ്ടിയാണ് ഈ കുറ്റം ചെയ്തതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. വന്യ ജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ രണ്ട് പാര്‍ട്ട് രണ്ടില്‍ സംരക്ഷിത ഉരഗമാണ് ചേര പാമ്പ്.  

2018ല്‍ വാളറ സ്റ്റേഷന്‍ പരിധിയില്‍ തൊണ്ടിയായി പിടിച്ചിട്ട തടി മോഷണ കേസിലും നിരവധി ക്രിമിനല്‍ കേസിലും പ്രതിയാണ് ഇയാള്‍. ഡെപ്യൂട്ടി ആര്‍എഫ്ഒ ജി.ജി. സന്തോഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ അനില്‍ ഘോഷ്, മധു ദാമോദരന്‍, പി.എന്‍. ജയന്‍, കെ.പി. മുജീബ്, കെ.എം. അലികുഞ്, ഷിബു എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജാരാക്കി.

Tags: arrestSnake
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

Kerala

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

India

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

Kerala

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.