Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അറിവുകള്‍ ആധാരമായ ബ്രഹ്മം ബ്രഹ്മസ്വരൂപം

അടുത്ത 4 ശ്ലോകങ്ങളിലായി ബ്രഹ്മസ്വരൂപത്തെ വിവരിക്കുന്നു.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Aug 13, 2020, 03:00 am IST
inSamskriti

അടുത്ത 4 ശ്ലോകങ്ങളിലായി ബ്രഹ്മസ്വരൂപത്തെ വിവരിക്കുന്നു.

ശ്ലോകം 237  

അതഃ പരം ബ്രഹ്മ സദദ്വിതീയം

വിശുദ്ധവിജ്ഞാനഘനം നിരഞ്ജനം

പ്രശാന്തമാദ്യന്തവിഹീനമക്രിയം

നിരന്തരാനന്ദരസസ്വരൂപം

ശ്ലോകം 238

നിരസ്തമായാകൃത സര്‍വഭേദം

നിത്യം സുഖം നിഷ്‌കലമപ്രമേയം

അരൂപമവ്യക്തമനാഖ്യമവ്യയം

ജ്യോതിഃ സ്വയം കിഞ്ചിദിദം ചകാസ്തി

അതിനാല്‍ ഇക്കാണുന്നതെല്ലാം പരവും സത്യവും അദ്വിതീയവും വിശുദ്ധവും വിജ്ഞാന ഘനവും നിരഞ്ജനവും പ്രശാന്തവും ആദ്യന്തഹീനവും അക്രിയവും നിരന്തരാനന്ദസ്വരൂപവും നിരസ്തമയാകൃത സര്‍വഭേദവും നിത്യവും സുഖവും നിഷ്‌കലവും അപ്രമേയവും അരൂപവും അവ്യക്തവും അനാഖ്യവും അവ്യയവും സ്വയം ജ്യോതിയുമായ ബ്രഹ്മം തന്നെയാണ്.

20 വിശേഷണങ്ങളിലൂടെ ഈ രണ്ട് ശ്ലോകങ്ങളിലായി ബ്രഹ്മത്തിന്റെ സ്വരൂപത്തെ വിവരിക്കുകയാണ്. ഇങ്ങനെയൊക്കെയാണ് ബ്രഹ്മം എന്ന് പറയാനുള്ള പ്രയത്‌നമാണ്. ബ്രഹ്മം വാക്കുകള്‍ക്കും വിവരണത്തിനും അതീതമെങ്കിലും ഒരു പരിചയപ്പെടുത്തലാണിത്. നമ്മള്‍ അനുഭവിക്കുന്ന ജഗത്ത് വാസ്തവത്തില്‍ ബ്രഹ്മം തന്നെയാണെങ്കിലും വിഭ്രാന്തി മൂലം അതറിയാനാകുന്നില്ല.

പരം എന്നാല്‍ അതീതം. ശരീരം, മനസ്സ,് ബുദ്ധി എന്നിവയ്‌ക്കും അതിലൊക്കെ അഭിമാനിക്കുന്ന ജീവനും അതീതമാണത്. ജീവിന്റെ അനുഭവമണ്ഡലമായ വിഷയ – വികാര- വിചാരങ്ങള്‍ക്കും അപ്പുറമാണ്. എല്ലാറ്റിലും മേലെ എല്ലാം പ്രകാശിപ്പിച്ചിരിക്കുന്നതാണ് ബ്രഹ്മംസത് എന്നാല്‍ സത്യം തന്നെ. മൂന്ന് കാലത്തും മാറാതെ നില്‍ക്കുന്നത്. ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവയിലെല്ലാം ഒന്നുപോലെ നില്‍ക്കുന്നത്. ഒരുതരത്തിലും മാറ്റമുണ്ടാകുകയില്ല.

അദ്വിതീയം – രണ്ടാമതൊന്ന് ഇല്ലാത്തതാണ്. അത് മാത്രമേയുള്ളൂ. ഏക വസ്തുവായ ബ്രഹ്മമല്ലാതെ മറ്റൊന്നുമില്ല.അതില്‍ നിന്ന് വേറിട്ട് മറ്റൊന്നുമില്ല തന്നെ. സ്വഗതഭേദമാണത്.

വിശുദ്ധം – വളരെ ശുദ്ധമായിരിക്കുന്നത്. രണ്ടാമതൊന്നില്ലാത്തതിനാല്‍ അതില്‍ കലരാനോ അതിനെ കളങ്കപ്പെടുത്താനോ ആകില്ല. ഇതര വസ്തു ഇല്ലാത്തതിനാല്‍ ഒരു തരത്തിലുള്ള മാലിന്യവും ബ്രഹ്മത്തിലില്ല.

വിജ്ഞാനഘനം – തിങ്ങിനിറഞ്ഞ വിജ്ഞാനമാണത്. പൂര്‍ണബോധം അഥവാ ശുദ്ധ ബോധം തന്നെ. അത് അപരിമേയവും നിര്‍വിഷയവുമായ ശുദ്ധ ജ്ഞാനം തന്നെയാണ്. എല്ലാ അറിവിനും ആധാരമായ അറിവ് തന്നെ ബ്രഹ്മം. ആ അറിവിന് പരിമിതികളൊന്നുമില്ല. അത് മറ്റുള്ള അറിവുകളെപ്പോലെ വിഷയമാക്കാവുന്ന ഒന്നല്ല.

നിരഞ്ജനം – മാലിന്യമേല്‍ക്കാത്തത്, കറയില്ലാത്തത്. വാസനാ മാലിന്യങ്ങള്‍ ഒട്ടും തന്നെ അതിലില്ല. എല്ലാ വാസനകള്‍ക്കും അതീതമാണ്. ബ്രഹ്മത്തെ മലിനമാക്കാന്‍ രണ്ടാമതൊരു വസ്തുവില്ല.

നിരഞ്ജനം എന്നതിന് നിശ്ശേഷണ രഞ്ജിപ്പിക്കുന്നത് എന്നും അര്‍ത്ഥം പറയാറുണ്ട്. ഈ ലോകത്തെ എല്ലാ ആനന്ദത്തിന്റെയും ചേര്‍ച്ചയുടേയും ആധാരമായിരിക്കുന്നതും ബ്രഹ്മാണ്. മറ്റു വര്‍ണനകള്‍ തുടര്‍ന്ന് കാണാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.