Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കണ്ടെയന്‍മെന്റ് സോണില്‍ നിന്നാണെന്ന് ആരോപിച്ച് മൂന്ന് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു; അബദ്ധത്തില്‍ നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരന്‍ മരിച്ചു

സംഭവത്തില്‍ ആശുപത്രികള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നതിനാല്‍ പോലീസ് സര്‍ജന്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷമേ മൃതദേഹം വിട്ടുകൊടുക്കൂ. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ മരണകാരണം അറിയാന്‍ കഴിയുവെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2020, 10:48 am IST
inKerala

കൊച്ചി : കണ്ടെയന്‍മെന്റ് സോണില്‍ നിന്നാണെന്ന് ആരോപിച്ച് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചത് മൂലം മൂന്ന് വയസ്സുകാരന്‍ മരിച്ചതായി പരാതി. ആലുവ കടുങ്ങല്ലൂരില്‍ വാടകയ്‌ക്ക് താമസിക്കുന്ന നന്ദിനി – രാജ്യ ദമ്പതികളുടെ ഏക മകന്‍ പ്രിഥിരാജ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിക്കാണ് നാണയം വിഴുങ്ങിയത്.  

കുട്ടിയെ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ ചികിത്സ നല്‍കാതെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് അയച്ചു. അവരും വിദഗ്ധ ചികിത്സ നല്‍കാതെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് അയയ്‌ക്കുകയായിരുന്നു. എന്നാല്‍ അവിടേയും കുട്ടിക്ക് ചികിത്സ നല്‍കിയില്ല. പകരം പഴവും ചോറും കൊടുത്താല്‍ വയറിളകി നാണയം പുറത്തു വരുമെന്ന് പറഞ്ഞ് മടക്കി. 

തുടര്‍ന്ന് കുട്ടിയെ വീട്ടില്‍ കൊണ്ടുവന്നു. ശനിയാഴ്ച രാത്രിയോടെ കുട്ടിയുടെ നില മോശമായി. പുലര്‍ച്ചെ ആലുവ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനു മുന്നേ മരിച്ചു. സംഭവത്തില്‍ ആശുപത്രികള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നതിനാല്‍ പോലീസ് സര്‍ജന്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷമേ മൃതദേഹം വിട്ടുകൊടുക്കൂ. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ മരണകാരണം അറിയാന്‍ കഴിയുവെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

അതേസമയം പീഡിയാട്രിക് സര്‍ജന്‍ ഇല്ലാതിരുന്നത് കൊണ്ടാണ് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടതെന്നാണ് ആലുവ ജനറല്‍ ആശുപത്രി സൂപ്രണ്ട് വിഷയത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. കുട്ടിയുടെ എക്‌സറേ എടുത്തിരുന്നുവെന്നും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നാണോ എന്ന് ചോദിച്ചിരുന്നില്ലെന്നും സൂപ്രണ്ട് പ്രസന്നകുമാരി കൂട്ടിച്ചേര്‍ത്തു.

കുഞ്ഞിന്റെ ചെറുകുടലില്‍ ആയിരുന്നു നാണയം ഉണ്ടായിരുന്നത്. ഇതിന്റെ ചികിത്സയ്‌ക്ക് ആവശ്യമായ ഗാസ്‌ട്രോ സര്‍ജറി സൗകര്യം ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. അത് കൊണ്ടാണ് മെഡിക്കല്‍ കോളേജിലേക്ക് മടക്കിയത് എന്നും എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഒരു സെക്യൂരിട്ടി ജീവനക്കാരനും ഇത്തരത്തില്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവവും ഉണ്ടായി. ആലുവ താലുക്ക് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെയാണ് സെക്യൂരിട്ടി ജീവനക്കാരന്‍ മരിച്ചത്. അതിനുപിന്നാലെയാണ് കുട്ടിയുടെ മരണവും റിപ്പോര്‍ട്ട ചെയ്തിരിക്കുന്നത്.  

കളമശ്ശേരി മെഡിക്കല്‍ കോളേജ് നിലവില്‍ കൊറോണ ചികിത്സാ കേന്ദ്രം ആക്കിയതിനാല്‍ അവിടെ മറ്റ് രോഗികളെ ഇപ്പോള്‍ നോക്കുന്നില്ല. അതിനാലാണ് കുട്ടിയേയും കൊണ്ട് ആലുവയ്‌ക്ക് പോകേണ്ടി വന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജ് മറ്റ് ചികിത്സയ്‌ക്കുള്ള സൗകര്യവും ഒരുക്കി നല്‍കണമെന്ന് ഇതിനു മുമ്പ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് വി.കെ. ഇബ്രാഹിം കുഞ്ഞ്. പി.ടി. തോമസ് എന്നിവര്‍ സര്‍ക്കാരിന് നിവേദനവും നല്‍കിയിട്ടുണ്ട്.

വിഷയത്തില്‍ സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. കുട്ടിയുടെ മരണത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും മന്ത്രി കെ.കെ. ഷൈലജ കൂട്ടിച്ചേര്‍ത്തു.

Tags: babydeathആലുവkochiകളമശ്ശേരി മെഡിക്കല്‍ കോളേജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

പുതിയ വാര്‍ത്തകള്‍

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.