Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദേവരാഗത്മളുടെ സ്വാമി സംഗീതം

മലയാള സിനിമാരംഗത്ത് പ്രഗത്ഭരായ സംഗീത സംവിധായകരുണ്ടെന്നിരിക്കിലും അവര്‍ക്കിടയില്‍ സ്വാമി തലയുയര്‍ത്തി നിന്നിരുന്നു. ബാബുരാജ്, കെ. രാഘവന്‍ മാഷ് തുടങ്ങിയവര്‍ക്കെല്ലാം ആദരണീയനായിരുന്നു സ്വാമി. ഗാനരചയിതാവിന്റെ ആദ്യ വരികളില്‍ത്തന്നെ അത് ഏതു രാഗത്തില്‍ ചിട്ടപ്പെടുത്തണമെന്ന് തിരിച്ചറിയാനുള്ള അപൂര്‍വ സിദ്ധി ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ക്കുണ്ടായിരുന്നു.

തിരുവല്ല രാജഗോപാല്‍byതിരുവല്ല രാജഗോപാല്‍
Aug 2, 2020, 03:00 am IST
inEntertainment

രാഗങ്ങളുടെ പത്മതീര്‍ത്ഥങ്ങളില്‍ മുങ്ങി ഗായത്രി ചൊല്ലിയ സംഗീതജ്ഞന്‍. ഈശ്വരന്‍ സംഗീതമാണെന്നും, അവിടുത്തെ വരദാനമല്ലാതെ തന്റേതായി ഒന്നുമില്ലെന്നും അടിയുറച്ചു വിശ്വസിച്ചിരുന്ന വി. ദക്ഷിണാ മൂര്‍ത്തി ഓര്‍മയായിട്ട് സപ്തസ്വരങ്ങള്‍പോലെ ഏഴു വര്‍ഷങ്ങള്‍.  ചില രാഗങ്ങള്‍ അദ്ദേഹത്തിന് പ്രാണവായുപോലെയായിരുന്നു. അതെല്ലാം ഭക്തിയുടെ തേജസ്സ് ജ്വലിച്ചു നില്‍ക്കുന്നവയും ആയിരുന്നു. ഏത് ഗാനത്തിന്റെ റിക്കാര്‍ഡു കഴിഞ്ഞെത്തിയാലും ഏതൊരു കച്ചേരി കഴിയുമ്പോഴും ‘എന്റെ വൈക്കത്തപ്പാ!’  എന്ന വിളി കേട്ടാല്‍തന്നെ ഭക്തിയുടെ നിറചൈതന്യം ആ മുഖത്തു തെളിയുമായിരുന്നു. ശരീരം മുഴുവന്‍ ഭസ്മക്കുറികളുടെ അലങ്കാരം. കഴുത്തില്‍ രുദ്രാക്ഷമാല, കൈകളില്‍ സംഗീതമുദ്രകള്‍, മനസ്സുനിറയെ രാഗഭാവങ്ങള്‍.

മലയാള സിനിമാരംഗത്ത് പ്രഗത്ഭരായ സംഗീത സംവിധായകരുണ്ടെന്നിരിക്കിലും അവര്‍ക്കിടയില്‍ സ്വാമി തലയുയര്‍ത്തി നിന്നിരുന്നു. ബാബുരാജ്, കെ. രാഘവന്‍ മാഷ് തുടങ്ങിയവര്‍ക്കെല്ലാം ആദരണീയനായിരുന്നു സ്വാമി. ഗാനരചയിതാവിന്റെ ആദ്യ വരികളില്‍ത്തന്നെ അത് ഏതു രാഗത്തില്‍ ചിട്ടപ്പെടുത്തണമെന്ന് തിരിച്ചറിയാനുള്ള അപൂര്‍വ സിദ്ധി ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ക്കുണ്ടായിരുന്നു.

1950 ല്‍ അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നു. കെ.കെ. പ്രൊഡക്ഷന്‍സിനുവേണ്ടി കുഞ്ചാക്കോയും കെ.വി. കോശിയും ചേര്‍ന്നുനിര്‍മിച്ച ‘നല്ല തങ്ക’ എന്ന മലയാള സിനിമയ്‌ക്ക് വേണ്ടിയായിരുന്നു ആദ്യത്തെ സംഗീതം പിന്നീടങ്ങോട്ട് സ്വാമി സംഗീതം നിര്‍വഹിച്ച എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടു. അവയില്‍ ഒട്ടുമുക്കാലും ക്ലാസിക്കല്‍ ടച്ചുള്ളവയായിരുന്നു. പി.ലീല, ശാന്ത പി.നായര്‍, കല്യാണി മേനോന്‍, എസ്. ജാനകി എന്നിങ്ങനെ പ്രമുഖ ഗായികമാരെല്ലാം ആ സംഗീതത്തിനു ശബ്ദം നല്‍കിയവരാണ്. പി.ലീല പാടിയ ”പ്രിയമാനസാ നീ വാ വാ!…” എന്ന ഗാനം ഇന്നും എത്രയോ ആസ്വാദകര്‍ കേട്ടുകൊണ്ടിരിക്കുന്നു. ‘കാവ്യമേള’ എന്ന ചിത്രത്തിലെ ‘ദേവി ശ്രീദേവി’ എന്ന യേശുദാസ് ഗാനം ആര്‍ക്കാണു മറക്കാനാവുക?

ആറുപതിറ്റാണ്ടിലേറെക്കാലത്തെ തുടര്‍ച്ചയായ സംഗീതസപര്യയില്‍ മലയാള സിനിമാഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതില്‍ സ്വാമിയുടെ വൈഭവം തെളിയിക്കുന്നതായി ഒരുപാടുണ്ട്. അഭയദേവ്, പി. ഭാസ്‌കരന്‍, ഒ.എന്‍.വി. കുറുപ്പ് തുടങ്ങി എത്രയെത്ര ഗാന രചയിതാക്കള്‍. ഇവരൊക്കെയുണ്ടായിട്ടും ശ്രീകുമാരന്‍ തമ്പിയുമായുള്ള അടുത്ത കൂട്ടുകെട്ട് സ്വാമിക്കിഷ്ടപ്പെട്ട കുറെ മനോഹരഗാനങ്ങളുടെ പിറവിക്കുതന്നെ നിദാനമായി. പാടുന്ന പുഴ എന്ന ചിത്രത്തിലെ ഹൃദയസരസ്സിലെ പ്രണയപുഷ്പങ്ങള്‍ ഇന്നും വാടിക്കൊഴിയാതെ നില്‍ക്കുന്നുണ്ടല്ലൊ. ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു എന്ന ചിത്രത്തിലെ ‘ആറാട്ടിന് ആനകള്‍ എഴുന്നള്ളി’യതും, ജയചന്ദ്രനെക്കൊണ്ടു പാടിച്ച ‘ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീ ശില്‍പ്പ’വും, വിലയ്‌ക്ക് വാങ്ങിയ വീണയിലെ പി. ഭാസ്‌കരന്റെ ‘കാട്ടിലെ പാഴ്മുളം തണ്ടും…’ ഇന്നും അവിസ്മരണീയമാണ്. ‘വാതില്‍ പഴുതിലൂടെന്‍ മുന്നില്‍…’, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തവും, ഇന്നലെ നീയൊരു സുന്ദര രാഗമായ്, മനോഹരി നീ…, ഹര്‍ഷ ബാഷ്പം തൂകി… എന്നു തുടങ്ങി എത്രയോ വരികള്‍ സ്വാമി സംഗീതത്തിന്റെ തേന്‍പുരട്ടി ആസ്വാദകരുടെ ചുണ്ടില്‍ ചേര്‍ത്തുവച്ചു.

തുടര്‍ച്ചയായി നാലു തലമുറകളെ പാടിപ്പിച്ച ചരിത്രവും സ്വാമിക്കുണ്ട്. ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ പിതാവ്  അഗസ്റ്റിന്‍ ജോസഫ്, ദാസ്, വിജയ് യേശുദാസ് പിന്നെ കൊച്ചു മകള്‍ അമേയ. ഇളയരാജാ, ആര്‍.കെ. ശേഖര്‍ (എ.ആര്‍. റഹ്മാന്റെ പിതാവ്) പി. ലീല തുടങ്ങിയ പ്രതിഭകള്‍ക്ക് ഗുരുസ്ഥാനീയനുമായിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ സംഗീതത്തില്‍ അഭിരുചിയുണ്ടായിരുന്ന സ്വാമിക്ക് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുകൊടുത്തത് മാതാവ് പാര്‍വ്വതി അമ്മാള്‍ ആയിരുന്നു. ശാസ്ത്രീയ സംഗീതത്തിന്റെ ത്രിമൂര്‍ത്തികളായ ത്യാഗരാജ ഭാഗവതര്‍, ദീക്ഷിതര്‍ ശ്യാമ ശാസ്ത്രികള്‍ എന്നീ പൂര്‍വസൂരികളെ  ആരാധനാമൂര്‍ത്തികളായി കണ്ടുകൊണ്ട് അവരുടെ പാതകളെ മാത്രമായിരുന്നു സ്വാമി അനുകരിച്ചതും പിന്തുടര്‍ന്നതും. അമ്മയ്‌ക്കും അച്ഛനും സപ്തസ്വരങ്ങള്‍ പോലെ ഞങ്ങള്‍ ഏഴുപേരായിരുന്നു എന്നു പറയുമായിരുന്നു. ഏറ്റവും മൂത്തപുത്രനായിരുന്നു സ്വാമികള്‍. അവസാനം സംഗീതം ചെയ്ത ചിത്രം ശ്യാമ രാഗം ആയിരുന്നു.  

സംഗീതത്തിനു വേണ്ടി മാത്രം ഉഴിഞ്ഞുവച്ചതായിരുന്നു ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ജീവിതം. ഭക്തിയുടെ ധ്യാനത്തില്‍ മുഴുകിയിരിക്കുമ്പോള്‍ മനസ്സില്‍ രാഗനിര്‍ഝരികള്‍ പെയ്തിറങ്ങുമെന്ന് തന്റെ സഹധര്‍മിണിയോടു പറയുമായിരുന്നു. തന്റെ സംഗീത വഴികളില്‍ വിളക്കായിരുന്നു ഭാര്യ കല്യാണിയമ്മാള്‍. എല്ലാ വൈക്കത്തഷ്ടമി നാളിലും ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം നടക്കാറുള്ള ക്ഷേത്രമാണ് വൈക്കം ശ്രീമഹാദേവ ക്ഷേത്രം. പുരസ്‌കാരങ്ങളുടെ പുറകേ പായാതെയുള്ള ജീവിതം. എങ്കിലും ജെ.സി. ഡാനിയല്‍ പുരസ്‌കാരവും കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡുമൊക്കെ ഏറ്റുവാങ്ങിയിട്ടുണ്ട്. സ്വാതി തിരുനാള്‍ പുരസ്‌കാരം, പൂജ്യശ്രീ ഗുരുജി വിശ്വനാഥില്‍നിന്നും (ബാംഗ്ലൂര്‍) പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.