Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സംസ്‌കാരത്തെ ശുദ്ധീകരിക്കുന്ന സംസ്‌കൃതം

ശ്രാവണപൂയ്യണിമയായ ഇന്ന് സംസ്‌കൃതദിനം

ഡോ. പി.കെ. ശങ്കരനാരായണന്‍ by ഡോ. പി.കെ. ശങ്കരനാരായണന്‍
Aug 2, 2020, 03:00 am IST
in Varadyam

അഞ്ചു പതിറ്റാണ്ടായി ഭാരതത്തിലെ സംസ്‌കൃത പ്രേമികള്‍ ശ്രാവണപൂര്‍ണിമാ ദിനം സംസ്‌കൃത ദിനമായി ആചരിച്ചുവരുന്നു. പിന്നീട് സംസ്‌കൃതം ദേശീയ ഐക്യത്തിന് എന്ന വാക്യം ഈ ദിനത്തിന്റെ മുദ്രയായി ഭാരത സര്‍ക്കാര്‍ അംഗീകരിക്കുകയുണ്ടായി. വര്‍ഷങ്ങളായി ഇപ്പോള്‍ സംസ്‌കൃത സപ്താഹ മായാണ് ഈ ആചരണം സംഘടിപ്പിച്ചു വരുന്നത്. ഈ വര്‍ഷമിത് ജൂലൈ 31 മുതല്‍  ആഗസ്റ്റ് 6 വരെയുള്ള ദിവസങ്ങളിലാണ്.

നിര്‍ജ്ജീവം, കഠിനം, മതപരം എന്നൊക്കെ പരാമര്‍ശിക്കപ്പെട്ടു പോന്ന ഈ ‘അമൃതഭാഷ’യുടെ പ്രാധാന്യവും പ്രസക്തിയും പരക്കെ ബോധ്യപ്പെടുത്തുന്നതിനും, സംസ്‌കൃതഭാഷാപഠനത്തിലൂടെ പൗരാണികവും ആധുനികവുമായ അറിവുകളെ ബന്ധിപ്പിക്കുന്നതിനുമാണ് ഇത്തരം ആഘോഷങ്ങള്‍ സംഘടിപ്പിച്ചു വരുന്നത്.

സംസ്‌കൃതം ഒരു വ്യവഹാര ഭാഷയാവണമെന്നാഗ്രഹിച്ച് അതിനു സഹായകമായ പഠനരീതി നടപ്പിലാക്കിയ ‘ഗുരുനാഥന്‍’ പുന്നശ്ശേരി നീലകണ്ഠശര്‍മ, നമ്പിയുടെ അതേ മാതൃക പിന്‍തുടര്‍ന്ന് കേരളത്തിന്റെ നാനാഭാഗത്തു നിന്നും ശിഷ്യരെ ആകര്‍ഷിച്ച് ലളിതമായ ശൈലിയില്‍ സംസ്‌കൃതം പഠിപ്പിച്ച് ശിഷ്യ – പ്രശിഷ്യരുടെ സുദീര്‍ഘ പരമ്പര സൃഷ്ടിച്ച സംസ്‌കൃതപ്രണയ ഭാജനം പി.ടി.കുര്യാക്കോസ് മാഷ്, സംസ്‌കൃതപഠന-പാഠനത്തിനായി ജീവിതം സമര്‍പ്പിച്ച പണ്ഡിതരത്‌നം പ്രൊഫ. കെ.പി.നാരായണ പിഷാരോടി, സരള സംസ്‌കൃത ക്ലാസ്സുകള്‍ ജനകീയമാക്കിയ വി.കൃഷ്ണശര്‍മ, സംസ്‌കൃത പഠനത്തിന് ആകര്‍ഷക മാര്‍ഗം കണ്ടെത്തിയ ഇ.പി.ഭരത പിഷാരോടി, ജി.വിശ്വനാഥ ശര്‍മ്മ തുടങ്ങിയവരും, പ്രാചീന ഗുരുകുലങ്ങളും മഹാവിദ്യാലയങ്ങളും സന്നദ്ധ സംഘടനകളും മറ്റും ഇവിടെ വഴിവിളക്കുകളായി തെളിഞ്ഞു നില്‍ക്കുന്നു.

ആഗമാനനന്ദ സ്വാമികള്‍ ഇങ്ങനെ പറയുകയുണ്ടായി: ”ഭാരതത്തിലെ ജനങ്ങള്‍ ആത്മീയ ഹൃദയത്തിന്റെ വിശപ്പനുഭവിക്കുന്ന കാലത്തോളം സംസ്‌കൃതം മൃതമാവുകയില്ല. മനുഷ്യന്റെ അനുഭൂതിയെ പോഷിപ്പിക്കുന്നതും ഉയര്‍ത്തുന്നതും മോഹിപ്പിക്കുന്നതുമായ എല്ലാറ്റിലേക്കുമുള്ള ജനല്‍ സംസ്‌കൃതമാണ്. മനുഷ്യനെ എല്ലാ വാക്കുകള്‍ക്കും ചിന്തകള്‍ക്കും കാലദേശങ്ങള്‍ക്കും അതീതമായി വര്‍ത്തിക്കുന്ന സത്യത്തെ എപ്പോഴും ചൂണ്ടിക്കാണിക്കുന്ന വാഗ്‌ദേവതയുടെ വിശുദ്ധ ശരീരമാണ് സംസ്‌കൃതം.” മഹര്‍ഷി അരവിന്ദന്‍ ”സംസ്‌കൃതം പോലുള്ള ഒരു ഭാഷ ഏറ്റവും സ്വാഭാവികമായ രീതിയില്‍ എങ്ങനെ പഠിക്കാമോ അങ്ങനെ പഠിക്കാവുന്നതാണ്. മനസ്സിന് കാര്യപ്രാപ്തിയും ഉത്സാഹവും തോന്നുംപടിയാവണമതും. ഏതെങ്കിലും പ്രാചീനശിക്ഷണ സമ്പ്രദായത്തില്‍ നമ്മള്‍ കടിച്ചു തൂങ്ങണമെന്നില്ല” എന്ന ധീരമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

അത്യന്തം കഠിനമായ സംഘര്‍ഷത്തിലൂടെയാണ് മാനവരാശി പൊയ്‌ക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 എന്ന മഹാമാരിയില്‍ നിന്ന് എന്നു മുക്തനാവും എങ്ങനെ മുക്തനാവും എന്ന ചോദ്യശരങ്ങള്‍ ഓരോ വ്യക്തിയിലും സൃഷ്ടിക്കുന്ന മാനസികവ്യഥ വിവരിക്കാനാവില്ല. ഇവിടെ സ്വയം പ്രതിരോധിക്കേണ്ടതുണ്ട്.

സ്വയം പ്രതിരോധശക്തി സമ്പാദിക്കാനും, സമൂഹത്തെ ശക്തമാക്കാനും സനാതനമൂല്യങ്ങള്‍ക്കേ സാധിക്കൂ. ‘ഉദാരചരിതാ നാം തു വസുധൈവ കുടുംബകം’, ‘കൃണ്വന്തോ വിശ്വമാര്യം’, ‘സര്‍വ്വേ ഭവന്തു സുഖിനഃ സര്‍വ്വേ സന്തു നിരാമയാഃ’ ‘സംഗച്ഛധ്വം സംവദധ്വം സം വോ മനാംസി ജാനതാം’ തുടങ്ങിയ ആപ്തവാക്യങ്ങള്‍ക്കേ സാധിക്കൂ. ആ ശക്തിസ്രോതസ്സ് പകര്‍ന്നെടുക്കാന്‍ സംസ്‌കൃത ഭാഷ പഠിക്കണം. ഇത്തരം അടിസ്ഥാന മൂല്യങ്ങളുള്‍ക്കൊള്ളാന്‍ പൊതു സമൂഹം തയ്യാറാവണം.

സംസ്‌കൃതഭാഷയും അതിലടങ്ങിയിരിക്കുന്ന വിപുലമായ വിജ്ഞാന സമ്പത്തും മാനവജീവിതത്തിന്റെ നാനാ മേഖലകളെ ആഴത്തില്‍ സ്പര്‍ശിക്കുന്നവയാണ്. ശാസ്തം-സാങ്കേതികവിദ്യ, ജ്യോതിശാസ്ത്രം-വാസ്തുവിദ്യ, വൈദ്യവിജ്ഞാനം, ലോഹ വിജ്ഞാനം, കൃഷി, ശില്‍പ്പകല, ഗണിതം, മാനേജ്‌മെന്റ,് സാമ്പത്തികശാസ്ത്രം, പരിസ്ഥിതി വിജ്ഞാനം എന്നിവ ചില അറിവുകള്‍ മാത്രം. ഇന്നത്തെ ആഗോളവത്കൃത സമ്പദ് വ്യവസ്ഥയില്‍, അതിലൂടെ ഉരുത്തിരിഞ്ഞുവന്നിട്ടുള്ള വിജ്ഞാന സമൂഹത്തില്‍ മറ്റേതൊരു കാലത്തേക്കാളും സംസ്‌കൃത ഭാഷ ആവശ്യമാണ്.

പുതിയതും പഴയതുമായ അറിവുകളെ ഇണക്കിച്ചേര്‍ക്കാന്‍ സംസ്‌കൃത ഭാഷ പഠിക്കണം. ബൗദ്ധിക സ്വത്തവകാശനിയമം നടപ്പിലാക്കിയ സാഹചര്യത്തില്‍ പ്രാചീനകൃതികളിലുള്ള വിജ്ഞാനത്തെ വെളിച്ചത്തു കൊണ്ടുവരുക എന്നതനിവാര്യമായിരിക്കുന്നു. അതിന് അടിസ്ഥാന ഭാഷയുടെ അധ്യയനവും പ്രചാരണവും വേണം. മാത്രമല്ല അറിവ് ഏറ്റവും വലിയ സമ്പത്തായി മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ ഭാരതത്തിന് (വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍) മുന്നേറാന്‍ പുതിയ വഴികള്‍ തേടുകയും വേണം. ഇവിടെയും ഈ ഭാഷയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു.

ദിനാചരണങ്ങള്‍ വെറും സൂചകങ്ങള്‍ മാത്രമാണ്. മൂല്യവത്തായ ഘടകങ്ങള്‍ സാമാന്യ സമൂഹത്തില്‍ നിന്നില്ലാതാവുമ്പോഴാണ് ദിനാചരണങ്ങള്‍ വേണ്ടിവരുന്നത്. അത്തരം ഘടകങ്ങളെ ദൈനദിന ജീവിതത്തില്‍ ഉള്‍ക്കൊള്ളിക്കുകയാണ് വേണ്ടത്. അപ്പോള്‍ പരിസ്ഥിതിയും സംസ്‌കൃതിയും ഭാഷയും ആചാര വിചാരങ്ങളും സംശുദ്ധമാവും. ‘ലോകം മുഴുവന്‍ നന്നാവട്ടെ’ എന്ന പ്രാര്‍ത്ഥന അര്‍ത്ഥവത്താവും.  

(സംസ്‌കൃതഭാരതി ശിക്ഷണവിഭാഗം സംയോജകനാണ് ലേഖകന്‍)

Tags: സംസ്‌കൃതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

Kerala

ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം; രാജ്ഭവന്‍ റിപ്പോര്‍ട്ട് ചോദിച്ചു; സമരം അവസാനിപ്പിച്ച് മുങ്ങി സുനില്‍ പി. ഇളയിടവും സംഘവും

പുതിയ വാര്‍ത്തകള്‍

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.