Categories: Thiruvananthapuram

ചാവടിമുക്കില്‍ ഗുരുദേവ പ്രതിമതകര്‍ത്തത് സിപിഎം കോണ്‍ഗ്രസ് ഗൂഢാലോചന: ബിജെപി

ചാവടിമുക്കില്‍ ഗുരുദേവപ്രതിമ തകര്‍ത്ത സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. സ്ഥലത്ത് സാമുദായിക സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കം ജനം തിരിച്ചറിയണം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വര്‍ക്കല: വര്‍ക്കല ചാവടിമുക്കിലെ ഗുരുദേവ പ്രതിമ തകര്‍ത്തത് സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണെന്നും പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ഇരുപാര്‍ട്ടികളും ശ്രമിക്കുന്നതെന്നും ബിജെപി ജില്ലാ ട്രഷറര്‍ എസ്. നിഷാന്ത് പറഞ്ഞു. 

ചാവടിമുക്കില്‍ ഗുരുദേവപ്രതിമ തകര്‍ത്ത സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. സ്ഥലത്ത് സാമുദായിക സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കം ജനം തിരിച്ചറിയണം. തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനാണ് ഇരുപാര്‍ട്ടികളും ശ്രമിക്കുന്നതെന്നും വര്‍ക്കലയില്‍ മറ്റിടങ്ങളിലൊക്കെ ഗുരുദേവ പ്രതിമകള്‍ യാതൊരു കേടുപാടുമില്ലാതെ ഇരിക്കുമ്പോഴാണ് ചെമ്മരുതിയില്‍ ഈ അതിക്രമം അരങ്ങേറിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് ശശീന്ദ്രന്‍ തച്ചോട്, ജനറല്‍ സെക്രട്ടറി സബിന്‍, വിനീത തുളസീ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Recent Posts