Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആറളം ഫാമിൽ ഇനി റബ്ബർ ടാപ്പ് ചെയ്യാൻ യന്ത്രം; പരിശീലനം നേടിയത് യുവതികൾ അടങ്ങിയ 16 അംഗ വനവാസി സംഘം

യന്ത്രം ഉപയോഗിച്ച് റബ്ബർ ടാപ്പിംഗ് നടത്തുന്ന ലോകത്തിലെ ആദ്യ പൊതുമേഖലാ സ്ഥാപനമായി മാറാൻ ആറളം ഫാം ഒരുങ്ങുന്നു.  ഇതിനായി ഫാം പുനരധിവാസ മേഖലയിൽ നിന്നുള്ള തൊഴിൽരഹിതരായ യുവതികൾ അടങ്ങുന്ന 16 അംഗ വനവാസി യുവ സംഘം പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 27, 2020, 11:20 pm IST
in Kannur

ഇരിട്ടി: യന്ത്രം ഉപയോഗിച്ച് റബ്ബർ ടാപ്പിംഗ് നടത്തുന്ന ലോകത്തിലെ ആദ്യ പൊതുമേഖലാ സ്ഥാപനമായി മാറാൻ ആറളം ഫാം ഒരുങ്ങുന്നു.  ഇതിനായി ഫാം പുനരധിവാസ മേഖലയിൽ നിന്നുള്ള തൊഴിൽരഹിതരായ യുവതികൾ അടങ്ങുന്ന 16 അംഗ വനവാസി യുവ സംഘം പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു. ചിങ്ങം 1 മുതൽ ഇവരുടെ നേതൃത്വത്തിൽ ഫാമിലെ 25700 റബർ മരങ്ങൾ ടാപ്പ് ചെയ്തു തുടങ്ങാനാണ് തീരുമാനമെന്ന് ഫാം എം ഡി ബിമൽ ഘോഷ് പറഞ്ഞു. 

നിത്യേന ചെയ്യേണ്ട ഒരു തൊഴിൽ എന്ന നിലയിൽ ഫാമിലെ ഇത്രയും റബർ വെട്ടുന്നതിനായി തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായിരുന്നു.  സമാന്തര സംവിധാനങ്ങൾ തപ്പിയുള്ള ഫാം എംഡി എസ്. ബിമൽഘോഷിന്റെ അന്വേഷണമാണ് മൂംബൈയിൽ താമസക്കാരനായ പാലാ മോളൂർ സ്വദേശി സഖറിയാസ് മാത്യൂസ് കണ്ടുപിടിച്ച ബോലാനാഥ് റബർ ടാപ്പിംങ് മെഷീനി (ബിഎച്ച്ആർടി) ൽ എത്തിയത്. ഈ യന്ത്രത്തിന്റെ മാർക്കറ്റിംങ്ങ് അധികാരമുള്ള കോട്ടയം മണർകാടെ സായാ ഫാം ടൂൾസ് ആൻഡ് മെഷീൻസ് ആണ് ഫാമിൽ ഇവ ലഭ്യമാക്കുന്നത്. 

റബർ ടാപ്പിംങ്ങ് രംഗത്ത് യന്ത്രങ്ങൾ ചൈനയും തായ് വാനും  ഒക്കെ പരീക്ഷിക്കുകയും രൂപം കൊടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും സമ്പൂർണ വിജയം ഉണ്ടായില്ല . ലോകത്ത് ആദ്യമായി വിജയകരമായി റബർ ടാപ്പിംങ്ങ് നടത്താനായ യന്ത്രം ബിഎച്ച്ആർടി ആണെന്ന് സായാ മാനേജിംങ്ങ് പാർട്ണർമാരായ എബി എബ്രഹാമും മജു മാത്യുവും പറഞ്ഞു. കേരളത്തിൽ റബർ ബോർഡിന്റെ അംഗീകാര കാലഘട്ടം കഴിയാൻ രണ്ടര മാസം കൂടി മതി.
ആറളം ഫാമിൽ നിലവിൽ 21750 റബർ മരങ്ങളാണ് ടാപ്പ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിൽ 5000 മരങ്ങൾ ഫാമിന്റെ തൊഴിലാളികളെ ഉപയോഗിച്ചും ബാക്കി 16750 മരങ്ങൾ കരാർ തൊഴിലാളികളെ ഉപയോഗിച്ചുമാണ് വെട്ടുന്നത്. 

ബ്ലോക്ക് 6 ൽ 60 ഹെക്ടറിൽ പുതിയതായി ടാപ്പിംങ്ങിന് പാകമായ റബർ മരങ്ങൾ ടാപ്പ് ചെയ്ത് തുടങ്ങിയിരുന്നില്ല. ഇവ ടാപ്പ് ചെയ്യുന്നതിനാണ് യന്ത്രം ഉപയോഗപ്പെടുത്തുക. പുനരധിവാസ മേഖലയിൽ ബ്ലോക്ക് 10 ൽ താമസക്കാരായ 2 യുവതികളും 14 യുവാക്കളും അടങ്ങുന്ന സംഘമാണ് പരിശീലനം പൂർത്തിയാക്കിയത്. ഇതിനായി കെ.ശ്യം പ്രസിഡന്റും അമൽ ബാലൻ സെക്രട്ടറിയും രേഖാ ദാമോദരൻ ട്രഷററുമായി കർഷക സ്വാശ്രയ സംഘവും രൂപീകരിച്ചിരുന്നു. ഒരാൾക്ക് പ്രതിദിനം റബർ ടാപ്പ് ചെയ്യാവുന്ന വിധത്തിലാണ് ക്രമീകരണം. 1.4 രൂപ പ്രകാരം ഒരു റബർ ടാപ്പ് ചെയ്യുന്നതിന് പ്രതിഫലം നൽകും. 30000 രൂപ വില വരുന്ന ടാപ്പിംങ്ങ് യന്ത്രം 25700 രൂപയ്‌ക്കാണ് തവണ വ്യവസ്ഥ പ്രകാരം സായാ ലഭ്യമാക്കുന്നത്. സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ സ്വന്തം നിലയ്‌ക്കാണ്  ഇവർ യന്ത്രം വാങ്ങുന്നത്. അതുകൊണ്ടുതന്നെ ഫാമിന് ഇതിൽ ബാദ്ധ്യത ഇല്ല. 

ഫാമിൽ നടപ്പാക്കുന്ന നൂതന പദ്ധതികളിലൂടെയും   ആധുനികവൽക്കരണത്തിലൂടെയും പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.  കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ ശുപാർശ ചെയ്തു 10 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും ഉടൻ തുടങ്ങും. യന്ത്രം ഉപയോഗിച്ച് 60 ഹെക്ടറിലെ ടാപ്പിംങ്ങ് ആരംഭിക്കുന്നതോടെ ഫാമിന്റെ വരുമാനത്തിലും വർധനവ് ഉണ്ടാവും. സഖറിയാസ് മാത്യൂസ് 7 വർഷം മുൻപ് കണ്ടുപിടിച്ച ടാപ്പിംങ്ങ് യന്ത്രം ഉൽപാദനത്തിനായി മുംബൈ ആസ്ഥാമായുള്ള ബോലാനാഥ് പ്രിസിഷൻ എൻജിനീയറിംങ്ങ് കൈമാറിയതാണ്. പൂർണമായും ഇന്ത്യൻ നിർമിതമായ ഈ യന്ത്രം. 

1.4, 1.8 കിലോഗ്രാം വീതം തൂക്കത്തിലുള്ള 2 മോഡലുകളാണ്. 7 വർഷം മുൻപ് കണ്ടുപിടിച്ചതാണെങ്കിലും വിവിധ മെച്ചപ്പെടുത്തലുകൾക്ക് ശേഷം ഇപ്പോഴാണ് പൂർണ പ്രവർത്തനസജ്ജമായത്. 32 ലധികം രാജ്യാന്തര പേറ്റന്റ് ഉള്ളയാളാണ് സഖറിയാസ്. ലിഥിയം അയൺ ബാറ്ററി ഉപയോഗിച്ച്  പ്രവർത്തിക്കുന്നതിനാൽ 2 മണിക്കൂർ ചാർജ് ചെയ്താൽ 800 മരം ടാപ്പ് ചെയ്യാം. 2 വർഷ വാറന്റിയാണ് യന്ത്രത്തിന് നൽകുന്നത്. നന്നായി പരിശീലനം ലഭിച്ചയാളാണെങ്കിൽ 6 സെക്കൻഡ് കൊണ്ട് ഒരു മരം ടാപ്പ് ചെയ്യാം. സെൻസർ പിടിപ്പിച്ചിട്ടുള്ളതിനാൽ മരത്തിന്റെ തടിയിൽ തട്ടുകയോ മരം കേട് വരുകയോ ചെയ്യില്ല. ഏതു തലത്തിലുള്ളവർക്കും പരിശീലനം നേടി ടാപ്പിംങ്ങ് നടത്താനാകും. ഫാം സെക്യൂരിറ്റി ഓഫീസർ ആർ.ശ്രീകുമാർ, സൂപ്രണ്ട് വി.പി. മോഹൻദാസ്, അസി. മാനേജർ കെ.ഡി. വർക്കി, സൂപ്പർവൈസർ കെ.ജയദീപ് എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.  

Tags: rubberAralam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

Kerala

കേന്ദ്രബജറ്റ് കാര്‍ഷിക മേഖലയ്‌ക്ക് കുതിപ്പ് നല്‍കുന്നത്-എന്‍. ഹരി

Kerala

കര്‍ഷകരെ തഴഞ്ഞ ബജറ്റ് :ജോസ് കെ. മാണി ഇനിയെങ്കിലും കര്‍ഷകപ്രേമത്തിന്റെ മുതലക്കണ്ണീര്‍ ഒഴുക്കല്‍ അവസാനിപ്പിക്കണം-എന്‍.ഹരി

Kerala

ക്രിസ്തുമസ് ദിനത്തില്‍ വീട്ടമ്മയെയും പുരുഷനെയും വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; അടിമുടി ദുരൂഹത,സ്ത്രീയുടെ ഭര്‍ത്താവ് ഹക്കീമോ കൃഷ്ണപിളളയോ

Kerala

തിരഞ്ഞെടുപ്പ് വരുന്നു, പ്രചാരണം നേരത്തേ തുടങ്ങി പിണറായി, പണമില്ലെങ്കിലും ആനുകൂല്യങ്ങള്‍ വാരിക്കോരി

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.