ചെന്നൈ: ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന് ഓണ്‍ലൈന്‍ ലെജന്‍ഡ്‌സ് ചെസ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ അഞ്ചാം തോല്‍വി. അഞ്ചാം റൗണ്ടില്‍ ഹങ്കറിയുടെ പീറ്റര്‍ ലെകോയോടാണ് ആനന്ദ് (2-3) തോറ്റത്.
പീറ്റര്‍ സിഡ്‌ലര്‍, മാഗ്നസ് കാള്‍സണ്‍, വഌദിമീര്‍ ക്രാംനിക്, അനിഷ് ഗിരി എന്നിവരോടാണ് ആനന്ദ് ആദ്യ റൗണ്ടുകളില്‍ തോറ്റത്. ഇതാദ്യമായാണ് ആനന്ദ് ഈ ചെസ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.
അഞ്ചാം റൗണ്ടില്‍ വാസ്ലി ഇവാന്‍ചുക്കിനെ പരാജയപ്പെടുത്തിയ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണ്‍ പോയിന്റ് നിലയില്‍ ഒന്നാമത് തുടരുന്നു.
















