Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഔര്‍മയുടെ ഫ്രെയിമില്‍ പ്രശാന്ത്

ആയിരത്തി അഞ്ഞൂറിലധികം എപ്പിസോഡുകള്‍ പ്രശാന്ത് ചെയ്തിട്ടുണ്ട്. രണ്ടേകാല്‍ മണിക്കൂര്‍ വരുന്ന സിനിമയുടെ കണക്കുവച്ച് നോക്കുമ്പോള്‍ അത് ഒരുപാട് സിനിമകള്‍ക്ക് തുല്യമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2020, 03:00 am IST
in Varadyam

സര്‍ഗാത്മക ചിന്തകള്‍ മനസ്സില്‍ പീലി വിടര്‍ത്തിയാടാന്‍ തുടങ്ങിയ നാള്‍ മുതല്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ ചലച്ചിത്ര സ്വപ്‌നങ്ങളേയും പ്രതീക്ഷകളേയും പാതി വഴിയില്‍ ഉപേക്ഷിച്ച് സംവിധായകന്‍ സച്ചിക്ക് പിറകെ മറ്റൊരു അതുല്യ കലാകാരനെക്കൂടി മരണം കൊത്തിയെടുത്തു സംവിധായകനും തിരക്കഥാകൃത്തുമായ പ്രശാന്ത്.

ഏറ്റവും വലിയ ദുഃഖം വിരഹവും ഏറ്റവും വലിയ വിരഹം മരണവുമാണല്ലോ. തൃശൂര്‍ നഗര മധ്യത്തില്‍ സ്വരാജ് റൗണ്ടിനോട് ചേര്‍ന്നുള്ള കറുപ്പം റോഡില്‍ പൂതാമ്പിള്ളി തറവാട്ടിലെ ശാരദാമ്മയുടേയും, എറണാകുളം മഹാരാജാസ് കോളജിലെ മുന്‍ മാത്തമാറ്റിക്‌സ് പ്രൊഫസറായ കൃഷ്ണന്‍കുട്ടി മേനോന്റെയും മകനായാണ് പിന്നീട് പ്രശാന്ത് എന്ന പേരില്‍ അറിയപ്പെട്ട ഉണ്ണികൃഷ്ണന്റെ ജനനം.

ഇന്ത്യയിലെ ആദ്യത്തെ നിയോറിയലിസ്റ്റിക് സിനിമയായ ‘ന്യൂസ് പേപ്പര്‍ ബോയ്’ രൂപകല്‍പ്പന ചെയ്ത അഡ്വ.പി. രാമദാസ് അമ്മാവനായിരുന്നു അച്ഛന്‍ കൃഷ്ണന്‍കുട്ടി മേനോന്‍ ചെറുപ്പത്തിലേ മരിച്ചുപോയതിനാല്‍ അമ്മാവന്റെ തണലിലായിരുന്നു പ്രശാന്തിന്റെ പിന്നീടുള്ള ജീവിതം. ചിട്ടി എന്ന് ഓമനപ്പേരിട്ട് വിളിച്ചിരുന്ന പ്രശാന്ത്, പി. രാമദാസിന് സ്വന്തം മകന്‍ തന്നെയായിരുന്നു. പി. രാമദാസിന്റെ ശിക്ഷണത്തില്‍, അദ്ദേഹത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്കൊപ്പം വളര്‍ന്ന പ്രശാന്ത്, പൂതാമ്പിള്ളി തറവാട്ടില്‍ നടന്ന സിനിമാ ചര്‍ച്ചകള്‍ക്കും സിനിമാ ലോകത്തിലെ പ്രതിഭകളുടെ സൗഹൃദ സന്ദര്‍ശനങ്ങള്‍ക്കും സാക്ഷിയാവാനുള്ള അവസരം കൂടി ലഭിച്ചതോടെ തന്റെ വഴി സിനിമയുടേതാണെന്ന് തീരുമാനിക്കുകയായിരുന്നു.  

സിനിമ കണ്ടും വായിച്ചു പഠിച്ചുമാണ് പ്രശാന്ത് ചലച്ചിത്രകാരനായത്. തിയേറ്ററില്‍ വരുന്ന ഒരു സിനിമ, അത് കച്ചവട സിനിമയായാലും ആര്‍ട്ട് സിനിമയായാലും ഇഷ്ടപ്പെട്ടാല്‍ പലയാവര്‍ത്തി കാണുക എന്നത് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. ഹിന്ദിയില്‍ ശാന്താറാമും തമിഴില്‍ കെ. ബാലചന്ദറും പ്രിയപ്പെട്ട സംവിധായകരായിരുന്നു. പ്രശാന്തിന്റെ, മലയാള സിനിമയിലേക്കുള്ള എന്‍ട്രി സംഭവിക്കുന്നത്, തൃശൂരിലെ കേരള വര്‍മ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തുവന്നതിനുശേഷം, തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ്. ‘പ്രതീക്ഷ’യുടെ ബാനറില്‍ അദ്ദേഹം തന്നെ നിര്‍മിച്ച്  സംവിധാനം ചെയ്ത കത്ത് എന്ന ആര്‍ട്ട് സിനിമയാണ് കന്നി സൃഷ്ടി. പി. രാമദാസിന്റേതായിരുന്നു തിരക്കഥ. പുതുമുഖം വത്സനാണ് നായകവേഷം ചെയ്തത്. നായിക ഇന്നത്തെ പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും.  

അന്ന് ക്യാമറാമാന്‍ കെ.കെ. മേനോനൊടൊപ്പം സഹായിയായി പ്രവര്‍ത്തിച്ചത്, പിന്നീട് പ്രഗത്ഭ ക്യാമറാ മാനായി മാറിയ എസ്. കുമാറായിരുന്നു. ‘കത്തി’നുശേഷം പല പ്രോജക്ടിനുവേണ്ടി ശ്രമിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. അതിനെ തുടര്‍ന്ന് അദ്ദേഹം സ്വന്തം ബാനറായ ‘പ്രതീക്ഷ’യുടെ പേരില്‍ ഒരു സിനിമ വിതരണ കമ്പനി തുടങ്ങി. അത് നഷ്ടത്തില്‍ കലാശിച്ചു. പിന്നീടാണ് സത്യന്‍ അന്തിക്കാടിന്റെ രണ്ടാമത്തെ സിനിമയായ ‘കിന്നാരം’ പ്രശാന്ത് നിര്‍മിക്കുന്നത്. സുകുമാരന്‍, നെടുമുടി വേണു, മമ്മൂട്ടി, പൂര്‍ണിമ ജയറാം തുടങ്ങിയ വന്‍ താരനിര അഭിനയിച്ച ‘കിന്നാരം’ വന്‍ വിജയമായിരുന്നു. പക്ഷേ, അതിനുശേഷം നിര്‍മിച്ച ‘കറുത്ത കുതിര’ തീര്‍ത്തും പരാജയമായി. വലിയ സാമ്പത്തിക ബാധ്യതയും വരുത്തിവച്ചു. അതിനിടെ അദ്ദേഹം കുടുംബസമേതം മദിരാശിയിലേക്ക് താമസം മാറ്റിയിരുന്നു.

ഒരു സൗഹൃദവേളയില്‍ പ്രശാന്ത്, പ്രസിദ്ധ സംവിധായകന്‍ ഐ.വി. ശശിയോട് പറഞ്ഞ ഒരു സ്ത്രീയുടേയും അവളുടെ ജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ ദുരന്തവും സഹാനുഭൂതിയും പ്രണയവുമായി കടന്നുവരുന്ന മൂന്ന് പുരുഷന്മാരുടെയും കഥ ലിബര്‍ട്ടി ബഷീര്‍ എന്ന നിര്‍മാതാവ് ചലച്ചിത്രമാക്കാന്‍ തയ്യാറായി. അങ്ങനെ സംഭവിച്ചതാണ് ഉര്‍വ്വശി നായികയായി  അഭിനയിച്ച ‘വര്‍ത്തമാന കാലം.’ മൂന്ന് നായകന്മാരായി സുരേഷ് ഗോപിയും ബാലചന്ദ്രമേനോനും ജയറാമും വേഷമിട്ടു. ആ ചിത്രത്തിലെ അഭിനയത്തിന് ഉര്‍വ്വശിക്ക് അക്കൊല്ലത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. താന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ‘വര്‍ത്തമാനകാല’ത്തിനോട് തനിക്ക് പ്രത്യേകമായൊരു പ്രിയമുണ്ടെന്ന് ഐ.വി.ശശി പിന്നീട് പറയുകയുണ്ടായി.

പ്രശാന്ത് സീരിയല്‍ രംഗത്തേക്ക് തിരിയാന്‍ കാരണം മദിരാശിയിലെ സുഹൃത്തുക്കളായ ആര്‍.ജി. മൂര്‍ത്തിയും ഗോപാലകൃഷ്ണനുമാണ്. തിരുവനന്തപുരം ദൂരദര്‍ശനുവേണ്ടി അവര്‍ നിര്‍മിച്ച ‘നിയോഗം’ എന്ന സീരിയല്‍ പ്രശാന്ത് എഴുതി മോഹന്‍ കുപ്ലേരി സംവിധാനം ചെയ്തു. തുടര്‍ന്നാണ് സീരിയല്‍ സംവിധായകന്റെ മേലങ്കി പ്രശാന്ത് അണിയുന്നത്. ഇന്നത്തെ പ്രസിദ്ധ നടി ആശാ ശരതും നടന്‍ സത്താറും അഭിനയിച്ച ‘ഇന്നത്തെ സ്‌പെഷ്യല്‍’ ആയിരുന്നു ആദ്യത്തെ സീരിയല്‍. പിന്നെ പടവുകള്‍, ഗോപിക, ഉഷഃസന്ധ്യ, ഗ്രാമം, ഒറ്റയടിപ്പാത, പെരിയാറ്റിന്‍ തീരത്ത്, ഐ വിറ്റ്‌നസ്സ്, കിനാവുകള്‍, സഹയാത്രിക തുടങ്ങിയ സൃഷ്ടികള്‍ ജന്മമെടുത്തു. മലയാളത്തില്‍ സ്വകാര്യ ചാനലുകള്‍ മെഗാസീരിയലുകള്‍ ആരംഭിച്ചപ്പോള്‍ പ്രശാന്ത് അവിടേയും തന്റെ സാന്നിദ്ധ്യമറിയിച്ചു.

ചാരുലത (സൂര്യ), അനാമിക(സൂര്യ), ചില്ല്(കൈരളി) റെഡ് റോസസ്സ്(സൂര്യ), ലിപ്സ്റ്റിക് (ഏഷ്യാനെറ്റ്), പ്രണയിനി (മഴവില്‍ മനോരമ) തുടങ്ങിയ മെഗാസീരിയലുകള്‍ പ്രശാന്തിന്റേതായിരുന്നു.

ഏറ്റവും ഒടുവില്‍, സീരിയലുകള്‍ നിര്‍ത്തി, സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. അപ്പോഴാണ് തീരെ ഔചിത്യബോധമില്ലാതെ മരണം കടന്നുവന്നതും, ആ ജീവിതത്തിന്റെ അവസാന ഷോട്ടിന് കട്ട് പറയുന്നതും.

സിനിമാ ലോകം സീരിയല്‍ സംവിധായകരെ പുച്ഛത്തോടെ നോക്കിക്കൊണ്ടിരുന്ന കാലത്ത് സിനിമയ്‌ക്ക് അനുവദിച്ചിരുന്ന യാതൊരു സാങ്കേതിക സൗകര്യവും ലഭ്യമല്ലാതിരുന്നിട്ടും നടപ്പു സിനിമയെ അമ്പരപ്പിക്കുംവിധം ദൃശ്യസമ്പന്നതയോടെ മെനഞ്ഞെടുത്തതായിരുന്നു പ്രശാന്തിന്റെ ഓരോ സൃഷ്ടികളും. അതിശയകരമായ ജനശ്രദ്ധയാകര്‍ഷിച്ച് ആഴ്ചയില്‍ ഏഴു ദിവസവും സംപ്രേഷണം ചെയ്ത ‘ചാരുലത’തന്നെയായിരുന്നു അതിന് ഏറ്റവും വലിയ ഉദാഹരണം. സൗന്ദര്യാത്മകമായിരുന്നു പ്രശാന്തിന്റെ ഓരോ ഫ്രെയിമും. അത് സിനിമ തന്നെയായിരുന്നു.

ആയിരത്തി അഞ്ഞൂറിലധികം എപ്പിസോഡുകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. രണ്ടേകാല്‍ മണിക്കൂര്‍ വരുന്ന സിനിമയുടെ കണക്കുവച്ച് നോക്കുമ്പോള്‍, അത് ഒരുപാട് സിനിമകള്‍ക്ക് തുല്യമാണ്.

സീരിയലിന്റെ തിരക്കിനിടയിലും അദ്ദേഹത്തിന് സിനിമയ്‌ക്കുള്ള ഓഫറുകള്‍ വന്നുകൊണ്ടിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കെ.ടി.സിയില്‍നിന്നുള്ളതായിരുന്നു. പ്രശാന്തിന്റെ സീരിയലുകള്‍ കണ്ട്, അദ്ദേഹത്തെക്കുറിച്ച്  വലിയ മതിപ്പുണ്ടായിരുന്ന തിരക്കഥാകൃത്ത് ടി. ദാമോദരനാണ് അതിന് മുന്‍കൈ എടുത്തത്. നിര്‍മാതാവ് പി.വി.ഗംഗാധരന്‍, പ്രശാന്തിനെ കോഴിക്കോട്ടേക്ക് ക്ഷണിച്ചുവരുത്തി അഡ്വാന്‍സ് നല്‍കുകയും, ദാമോദരനെ എഴുതാനായി എറണാകുളത്തേക്ക് അയയ്‌ക്കുകയും ചെയ്തു.

പക്ഷേ ആ പ്രോജക്ട് നടന്നില്ല. വര്‍ഷങ്ങളായി തന്നോടൊപ്പം ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകരെ വഴിയിലിട്ടു പോകുന്നതിലുള്ള വിഷമമായിരുന്നു അതിന് കാരണമായത്. തുടര്‍ന്ന് അദ്ദേഹം അഡ്വാന്‍സ് തിരികെ നല്‍കുകയും പ്രോജക്ടില്‍നിന്ന് പിന്മാറുകയും ചെയ്തു. അന്നത്തെ കെ.ടി.സി എന്നു പറയുന്നത് ഹരിഹരനും ഐ.വി. ശശിക്കും സത്യന്‍ അന്തിക്കാടിനും പ്രിയദര്‍ശനും മാത്രം പ്രവേശനാനുമതിയുള്ള പ്രൊഡക്ഷന്‍ ഹൗസായിരുന്നു എന്നുകൂടി ഓര്‍ക്കണം.

പ്രശാന്ത് ഒരിക്കലും ഭാഗ്യമോ പ്രശസ്തിയോ തേടി പോയിട്ടില്ല. ആത്മാര്‍ത്ഥമായി ജോലി ചെയ്തു. അതിന്റെ പൂര്‍ണയതയ്‌ക്കായി ആരോഗ്യം പോലും മറന്ന് പ്രവര്‍ത്തിച്ചു. ഏതു പ്രതിസന്ധിയേയും പോസിറ്റീവായി നേരിട്ടു. ആരോടും പകയോ ശത്രുതയോ വെച്ചുപുലര്‍ത്തിയില്ല. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറി. സുഹൃത്തുക്കളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി. ഒരാളോടും പരാതി പറയുകയോ പിണങ്ങുകയോ ചെയ്തില്ല. മരണത്തോടുപോലും. അതുകൊണ്ടാണല്ലോ ഉച്ചഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന അദ്ദേഹം മരണം വന്ന് തൊട്ടു വിളിച്ചപ്പോള്‍ ഒരു പ്രതിഷേധവും കൂടാതെ ഒപ്പം ഇറങ്ങിയപ്പോയത്.

  എം.കെ. മോഹന്‍ദാസ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

India

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

India

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

Kerala

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പുതിയ വാര്‍ത്തകള്‍

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.