ലോസ്ഏഞ്ചല്‍സ്: വിവാദങ്ങളുടെ തോഴനായ മുന്‍ ലോക ബോക്‌സിങ് ചാമ്പ്യന്‍ മൈക്ക് ടൈസന്‍ 54-ാം വയസില്‍ റിങ്ങിലേക്ക് തിരിച്ചുവരുന്നു. 2005ല്‍ ഇടിക്കൂട്ടില്‍ നിന്ന് വിരമിച്ച ടൈസന്‍ സപ്തംബര്‍ 12ന് ഹെല്‍ത്ത് സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടക്കുന്ന എട്ട് റൗണ്ട് പ്രദര്‍ശന ബോക്‌സിങ് മത്സരത്തില്‍ നാലു ഡിവിഷന്‍ ചാമ്പ്യനായ റോയ് ജോണ്‍സ് ജൂനിയറെ നേരിടും.
ബോക്‌സിങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനാണ് മൈക്ക് ടൈസന്‍. 1986ല്‍, 20-ാം വയസില്‍ ലോക കിരീടം നേടിയാണ് ടൈന്‍ റെക്കോഡിട്ടത്. കരിയറിന്റെ തുടക്കത്തില്‍ ബോക്‌സിങ് റിങ്ങില്‍ വ്യക്തമായ അധിപത്യം സ്ഥാപിച്ച താരമാണ്. ഒട്ടേറെ വിവാദങ്ങളിലും കുടുങ്ങി. 2005ല്‍ വിരമിച്ചു.
















