ന്യൂദല്‍ഹി: രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് ദേശീയ ഡോപ്പ് ടെസ്റ്റിങ് ലാബോറട്ടറിയെ (എന്‍ഡിടിഎല്‍) ലോക ഉത്തേജക വിരുദ്ധ സമിതി (വാഡ) വീണ്ടും ആറു മാസത്തേക്ക് കൂടി വിലക്കി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് വാഡ ആദ്യം എന്‍ഡിടിഎല്ലിനെ വിലക്കിയത്.
അടുത്തിടെ നടത്തിയ പരിശോധനയില്‍ രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എന്‍ഡിടിഎല്ലിനെ വീണ്ടു ആറു മാസത്തേക്ക് വിലക്കിയെതെന്ന് വാഡ പ്രസ്താവനയില്‍ അറിയിച്ചു. വിലക്ക് ഏര്‍പ്പെടുത്തിയതോടെ എന്‍ഡിടിഎല്ലിന് ഉത്തേജക മരുന്ന് പരിശോധന നടത്താനാവില്ല.
















