Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പാലം നിർമാണത്തിനായി പുഴയിലിട്ട മണ്ണ് നീക്കൽ പ്രവർത്തി നിലച്ച നിലയിൽ

തന്തോട് പാലത്തിന് സമീപത്തെ വളവിൽ കൂറ്റൻ കല്ലുകളും മരങ്ങളും മണ്ണും വന്നടിയുകയും പാരമ്പര്യമായുള്ള പുഴയുടെ ഗതി മാറി ഒഴുകുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോൾ. ഇവിടെ പത്താൾ താഴ്ചയോളം ഉണ്ടായിരുന്ന ചാമുണ്ഡിക്കുണ്ടെന്ന് വിളിക്കുന്ന പ്രദേശം മുഴുവൻ മണ്ണ് മൂടി ഇല്ലാതായി .

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 21, 2020, 11:01 pm IST
inKannur

ഇരിട്ടി: പുതിയ പാലം പ്രവർത്തിയുമായി ബന്ധപ്പെട്ട്  പുഴയിൽ നിക്ഷേപിച്ച മണ്ണ് മാറ്റൽ പ്രവർത്തി നിലച്ചമട്ടിൽ. ജില്ലാ കളക്ടർ ഉൾപ്പെടെ ഇടപ്പെട്ട് ഉടൻ മണ്ണ് നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരുന്നെങ്കിലും നിക്ഷേപിച്ച ആയിരക്കണക്കിന് ലോഡ് മണ്ണിൽ 20 ശതമാനത്തോളം മണ്ണ് മാത്രമേ ഇതുവരെയായി നീക്കം ചെയ്തുള്ളൂ. ബാക്കി മണ്ണ് മുഴുവൻ  ഇപ്പോഴും പുഴയിൽ തന്നെ കിടക്കുകയാണ്. 

ഇരിട്ടി പുതിയ പാലം നിർമ്മാണത്തിന്റെ ഭാഗമായാണ്  തുടർച്ചയായി മൂന്നുവർഷമായി പഴശ്ശി പദ്ധതിയുടെ ജലാശയത്തിന്റെ ഭാഗം കൂടിയായ പുഴയിൽ ആയിരക്കണക്കിന് ലോഡ് മണ്ണ് നിക്ഷേപിച്ചത്. കഴിഞ്ഞ മൂന്ന് കാലവർഷത്തിലും പുഴയിൽ രൂപപ്പെട്ട വെള്ളപ്പൊക്കത്തിലും കുത്തൊഴുക്കിലും ഈ മണ്ണും കല്ലുകളും മുഴുവൻ   ഒഴുകി പോവുകയായിരുന്നു. ഈ മണ്ണും കല്ലുകളും അടിഞ്ഞ് പാലത്തിന്  താഴ് വശത്തുള്ള പുഴയുടെ ആഴം കുറയുകയും പലയിടങ്ങളിലും പുഴ ഗതിമാറി ഒഴുകുകയുമാണ്. തന്തോട് പാലത്തിന് സമീപത്തെ വളവിൽ കൂറ്റൻ കല്ലുകളും മരങ്ങളും മണ്ണും വന്നടിയുകയും പാരമ്പര്യമായുള്ള പുഴയുടെ ഗതി മാറി ഒഴുകുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോൾ. ഇവിടെ പത്താൾ താഴ്ചയോളം ഉണ്ടായിരുന്ന ചാമുണ്ഡിക്കുണ്ടെന്ന് വിളിക്കുന്ന പ്രദേശം മുഴുവൻ മണ്ണ് മൂടി ഇല്ലാതായി . ഇതുമൂലം ഗതിമാറി ഒഴുകുന്ന പുഴ  കീഴൂർ മഹാദേവക്ഷേത്ര ഭൂമിക്ക് ഭീഷണി സൃഷ്ടിക്കുകയാണ്. പഴശ്ശിയിൽ ഷട്ടർ പൂർണ്ണമായും അടക്കുന്നതോടെ ജലസമൃദ്ധമായി വേനൽക്കാലങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന പ്രദേശമായതിനാൽ കഴിഞ്ഞ കാലവർഷത്തിന് ശേഷം പുഴയിൽ സംഭവിച്ച ഈ ഗതിമാറ്റം ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഇപ്പോൾ ഷട്ടർ മുഴുവൻ ഉയർത്തി വെള്ളം തുറന്നു വിട്ടതോടെയാണ് ഗുരുതരമായ ഈ പ്രശനം ശ്രദ്ധയിൽ പെട്ടത്. മഴ ശക്‌തിപ്പെടുമ്പോൾ കുതിച്ചെത്തുന്ന വെള്ളം ക്ഷേത്രഭൂമിയുടെ അതിരെടുക്കുന്ന  ഭീഷണമായ  അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.  ആഴ്ചകൾക്ക് മുൻപ് ഇതുസംബന്ധിച്ച പരാതി ഇ മെയിൽ വഴി ജില്ലാ കളക്ടർ അടക്കമുള്ളവരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും യാതൊരു മറുപടിയും ഉണ്ടായിട്ടില്ല. 

കഴിഞ്ഞ വർഷങ്ങളിലുണ്ടായ ഇത്തരം പ്രശ്നങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് മഴക്കുമുന്പ് പുഴയിലെ മണ്ണ് മുഴുവൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് പരിതസ്ഥിതി സംഘടനകൾ അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്.ഇതിനെത്തുടർന്ന്  കാലവർഷത്തിന് മുൻപേ പുഴയിൽ നിക്ഷേപിച്ച കല്ലും മണ്ണും മാറ്റാൻ ജില്ലാ ഭരണകൂടം തന്നെ ഇടപെട്ടു.  എന്നാൽ അധികൃതരുടെ കണ്ണിൽ പൊടിയിടാൻ മാത്രമുള്ള രീതിയിൽ ഒച്ചിന്റെ വേഗതയിലാണ് പ്രവർത്തി നടത്തുന്നത്. മഴ ശക്തിപ്പെടുന്നതോടെ മണ്ണ് മുഴുവൻ കഴിഞ്ഞ വർഷത്തെപ്പോലെ ഒഴുകിപ്പോകട്ടേ എന്ന കണക്കു കൂട്ടലിലാണ് കരാർ  കമ്പനി എന്നാണ് അനുമാനിക്കേണ്ടത്. ഇതുമൂലം ഇനിയും പുഴയിൽ മണ്ണടിഞ്ഞാൽ ഉണ്ടാകുന്ന ഗുരുതരാവസ്ഥ കണക്കിലെടുത്ത് അടിയന്തിരമായി അധികൃതരുടെ ഇടപെടൽ ഉണ്ടാകണമെന്നാണ് ജനങ്ങളും പരിതസ്ഥിതി സംഘടനകളും ആവശ്യപ്പെടുന്നത്. 

Tags: constructionBridge
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.