Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്ന് അരകിലോമീറ്റര്‍ ട്രാക്കിലൂടെ ഓടി രക്ഷിച്ചത് നൂറുകണക്കിന് ജീവന്‍; ഇന്ന് പകുത്ത് നല്‍കിയത് ശരീരം; മരണത്തിലും എട്ടു പേരില്‍ ‘ജീവിച്ച്’ അനുജിത്ത്

പിതാവ് ശശിധരന്‍ പിള്ളയ്‌ക്ക് കൃഷിപ്പണിയാണ്. ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തിലെ അത്താണിയേയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2020, 06:00 pm IST
inKerala

തിരുവനന്തപുരം: റെയില്‍ പാളത്തിലെ വിള്ളല്‍ കണ്ടു ചുവന്ന സഞ്ചി വീശി ട്രെയിനെ തടഞ്ഞുനിര്‍ത്തി നൂറുകണക്കിന് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച വിദ്യാര്‍ഥിയെ നമ്മള്‍ മറന്നിട്ടുണ്ടാവില്ല… 2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളിലെ തലക്കെട്ടായിരുന്നു ഈ വാര്‍ത്ത.

2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു ”പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കി”. അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാര്‍ത്ഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന്‍ പിള്ളയുടെ മകനുമായ അനുജിത്തായിരുന്നു. പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടി ചുവന്ന പുസ്തക സഞ്ചി വീശിയാണ് അനുജിത്തും സുഹൃത്തും അപായ സൂചന നല്‍കിയത്. നൂറുകണക്കിന് യാത്രക്കാരുമായി എത്തിയ ട്രെയിന്‍ കൃത്യസമയത്ത് നിര്‍ത്താനായതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാന്‍ കഴിഞ്ഞു. അന്ന് നിരവധി പേരുടെ ജീവന്‍ രക്ഷിച്ച അനുജിത്ത് (27) ഓര്‍മ്മയാകുമ്പോള്‍ എട്ടു പേരിലൂടെയാണ് ജീവിക്കുന്നത്.

അപടകത്തെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനുജിത്ത് മസ്തിഷക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു. ഹൃദയം, വൃക്കകള്‍, 2 കണ്ണുകള്‍, ചെറുകുടല്‍, കൈകള്‍ എന്നിവയാണ് മറ്റുള്ളവര്‍ക്കായി നല്‍കിയത്. തീവ്ര ദു:ഖത്തിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധരായ കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ  ആദരവറിയിച്ചു. അനേകം പേരെ രക്ഷിച്ച് ജീവിതത്തില്‍ തന്നെ മാതൃകയായ അനുജിത്തിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കു ചേരുന്നതായും മന്ത്രി വ്യക്തമാക്കി.

ഈ മാസം പതിനാലാം തീയതി കൊട്ടാരക്കരയ്‌ക്ക് സമീപം വച്ചാണ് അനുജിത്ത് ഓടിച്ച ബൈക്കിന് അപകടം സംഭവിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനുജിത്തിനെ ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജിലും കിംസ് ആശുപത്രിയിലുമെത്തിച്ചു. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും ഡോക്ടര്‍മാര്‍ നടത്തിയെങ്കിലും 17ന് മസ്തിഷ്‌ക മരണമടയുകയായിരുന്നു. രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന ഭാര്യ പ്രിന്‍സിയും സഹോദരി അജല്യയും അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു.

കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. തൃപ്പുണ്ണിത്തുറ സ്വദേശി സണ്ണി തോമസിനാണ് (55) ഹൃദയം എത്തിച്ച് നല്‍കിയത്. എറണാകുളത്ത് ചികിത്സയിലുള്ള രോഗിക്ക് കൃത്യ സമയത്ത് ഹൃദയം എത്തിക്കുന്നതിനുള്ള ദൗത്യം വളരെ വലുതായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ ഇതിനായി വിട്ടു കൊടുക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന അനുജിത്ത് ലോക് ഡൗണ്‍ ആയതോടെ കൊട്ടാരക്കരയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ സെയില്‍സ്മാനായി ജോലി നോക്കുകയായിരുന്നു. ഭാര്യ പ്രിന്‍സി സ്വകാര്യ ജൂവലറിയിലെ ജീവനക്കാരിയാണ്. മൂന്നു വയസുള്ള ഒരു മകനുണ്ട്. അമ്മ വിജയകുമാരി. പിതാവ് ശശിധരന്‍ പിള്ളയ്‌ക്ക് കൃഷിപ്പണിയാണ്. ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തിലെ അത്താണിയേയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

Entertainment

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Entertainment

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.