Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അവര്‍ സംരക്ഷകരാണ്, അവര്‍ക്കും വേണം സുരക്ഷ

കോറോണയെ ചെറുക്കുന്നതില്‍ ഇടയ്‌ക്ക് സംഭവിച്ച പാളിച്ചയാണ് ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം. പക്ഷെ, പരസ്പരം പഴിചാരിയതുകൊണ്ട് പ്രതിസന്ധിയെ അതിജീവിക്കാന്‍ സാധിക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2020, 03:00 am IST
inEditorial

കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്നതോടൊപ്പം തന്നെ ആശങ്കയുണ്ടാക്കുന്ന മറ്റൊന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും രോഗം പടര്‍ന്നുപിടിക്കുന്നു എന്നത്. കൊറോണ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍, പരിചരിക്കുന്ന നഴ്‌സുമാര്‍ ഉള്‍പ്പടെയുള്ളരിലേക്കും രോഗം പകരുന്നത് രോഗ പ്രതിരോധ സംവിധാനങ്ങളെ അപ്പാടെ പ്രതിസന്ധിയിലാക്കും. സുരക്ഷാ ഉപകരണങ്ങളുടെ അഭാവമാണ് കൊറോണ രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളിലുള്ളത്. ആ പ്രശ്‌നമാണ് അടിയന്തിരമായി പരിഹരിക്കേണ്ടതും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലേതടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യം ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. കോറോണ പ്രതിസന്ധിയില്‍ രാജ്യത്ത് സദാ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ആരോഗ്യ വിഭാഗമാണ്.

അതുകൊണ്ടുതന്നെ  ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് ആ വ്യക്തികളുടെ മാത്രം ഉത്തരവാദിത്തമായി കരുതാനാവില്ല. പലയിടങ്ങളിലും രോഗികളെ പരിചരിക്കുന്നവര്‍ക്ക് മാസ്‌കും കൈയ്യുറകളും മാത്രമേ  സുരക്ഷയ്‌ക്കായി ഉള്ളൂ. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ( പിപിഇ) അഭാവം സംസ്ഥാനത്ത് നേരിടുന്നുണ്ടെങ്കില്‍ അതൊരു ഗുരുതര വീഴ്ച തന്നെയാണ്. ആരോഗ്യ വകുപ്പ് അധികൃതരും ജനങ്ങളും എല്ലാം അതീവ ശ്രദ്ധ പുലര്‍ത്തേണ്ട ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അതി ജാഗ്രത വേണ്ട അവസ്ഥ  എന്നു മുഖ്യമന്ത്രിതന്നെ പറഞ്ഞ സാഹചര്യത്തില്‍ അതിനു തക്ക ജാഗ്രത ആദ്യം വേണ്ടത് സര്‍ക്കാര്‍ ഭാഗത്തുനിന്നാണ്.

കോറോണയെ ചെറുക്കുന്നതില്‍ ഇടയ്‌ക്ക് സംഭവിച്ച പാളിച്ചയാണ് ഇപ്പോഴത്തെ  സ്ഥിതിക്ക് കാരണം. പക്ഷെ, പരസ്പരം പഴിചാരിയതുകൊണ്ട്  പ്രതിസന്ധിയെ അതിജീവിക്കാന്‍ സാധിക്കില്ല.

ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുവാന്‍ കടപ്പെട്ടിരിക്കുന്നവരാണ് ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. അതുതന്നെയാണ് അവരുടെ മഹത്വവും. ആഴ്ചകളോളം  വീട്ടിലേക്ക് പോലും പോവാന്‍ സാധിക്കാതെ കൊറോണ വാര്‍ഡില്‍ ജോലി നോക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും  കേരളത്തില്‍ നിരവധിയാണ്. അതുപോലെ തന്നെയാണ്  ശുചീകരണ ജോലിക്കാര്‍ അടക്കമുള്ള മറ്റു പ്രവര്‍ത്തകരും.  ത്യാഗമനസ്ഥിതിയോടെ കര്‍ത്തവ്യം നിര്‍വഹിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരിലേക്കും രോഗം വ്യാപിക്കുന്നു എന്നത് സ്ഥിതി എത്ര മാത്രം രൂക്ഷമാകുന്നു എന്നതിന്റെ വ്യക്തമായ സൂചന നല്‍കുന്നു. അത് ആശുപത്രിയിലെ മറ്റു വിഭാഗങ്ങളുടേയും പ്രവര്‍ത്തനത്തെ ബാധിക്കും. ഗുരുതര രോഗം ബാധിച്ച് ചികിത്സയിലുള്ള മറ്റ് രോഗികളെ ബാധിക്കും. ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ നിലച്ചുവെന്ന് വരാം. അത്തരമൊരു  സാഹചര്യം സംജാതമായിക്കൂടാ.

വേതനം പോലും ലഭിക്കാതെ, അതേസമയം ഈ പ്രതിസന്ധി സമയത്ത് പ്രതിഷേധിക്കാന്‍ പോലും സാധിക്കാതെ തങ്ങളുടെ ഉത്തരവാദിത്തം കൃത്യതയോടെ നിര്‍വഹിക്കുന്നത് സമൂഹത്തോടും തൊഴിലിനോടും അവര്‍ക്കുള്ള പ്രതിബന്ധത കൊണ്ടാണ്. സ്വന്തം ജീവനേക്കാള്‍ ഉപരിയായി അവര്‍ മറ്റുള്ളവരെ കരുതുന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് വേണ്ടുന്ന പരിരക്ഷ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് ബാധ്യതയുണ്ട്.

കൊറോണ പ്രതിരോധത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരും ആശ വര്‍ക്കര്‍മാരും ഉള്‍പ്പടെയുള്ളവര്‍ ചെയ്യുന്ന സേവനത്തെ കണ്ടില്ലെന്ന് നടിക്കരുത്. കോട്ടയത്ത് കൊറോണ രോഗികളെ ആശുപത്രികളിലെത്തിക്കുന്ന 108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് നഗരസഭയുടെ  കമ്യൂണിറ്റി കിച്ചണില്‍ നിന്നും ലഭിച്ച ഭക്ഷണത്തില്‍ ചത്ത വണ്ടും  മുടിയും കിട്ടിയ സംഭവത്തേയും നിസാരമായി കരുതാനാവില്ല. ഒരു രോഗത്തെ ചെറുക്കാന്‍ പെടാപ്പാടുപെടുമ്പോഴാണ് ഈ അനാസ്ഥ എന്നതും അധികൃതര്‍ ഓര്‍ക്കണം.

നിപ്പരോഗിയെ പരിചരിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് ജീവന്‍ വെടിഞ്ഞ, കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന സിസ്റ്റര്‍ ലിനിയെ കേരളം മറന്നിട്ടില്ല. മറക്കുകയുമില്ല. കാരണം ആതുരസേവനത്തിനായി സ്വയം സമര്‍പ്പിക്കുകയായിരുന്നു ലിനി. അതേപോലെ സമര്‍പ്പിത മനസ്സോടെ, ഈ കൊറോണക്കാലത്ത് ജോലി ചെയ്യുന്ന നിരവധി നഴ്‌സുമാരും ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും കേരളത്തിലുണ്ട്. അവരില്‍ നിന്നും ഒരു ലിനി കൂടി ഉണ്ടാവാന്‍ നാം അനുവദിക്കരുത്. ചികിത്സ തേടിയെത്തുന്നവരുടേയും ചികിത്സിക്കുന്നവരുടേയും പരിചരിക്കുന്നവരുടേയും ജീവന്റെ വില ഒരുപോലെ തന്നെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

Varadyam

വായന: രാമായണങ്ങളുടെ വായനാമൃതം

Kerala

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

Kerala

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.