Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനപ്പാലിന്റെ മധുരം

അറുപത്തിമൂന്ന് 'നായനാര്‍ കവി'കളില്‍ (തിരുനാവക്കരശ് നായനാര്‍) സംബന്ധര്‍ (തിരുജ്ഞാന സംബന്ധര്‍) സുന്ദരര്‍ (സുന്ദരമൂര്‍ത്തി നായനാര്‍)എന്നീ ഋഷിപ്രതിഭകള്‍ അതുല്യമായ സ്ഥാനം നേടി.

ഡോ. കൂമുള്ളി ശിവരാമന്‍byഡോ. കൂമുള്ളി ശിവരാമന്‍
Jul 21, 2020, 03:00 am IST
inSamskriti

ശൈവയോഗികളുടെ കാലാതീതമായ ആത്മീയോപാസനയും സര്‍ഗജീവിതവുമാണ് ദക്ഷിണേന്ത്യയുടെ നവോത്ഥാന സംസ്‌കൃതിക്ക് ഊര്‍ജം പകര്‍ന്നത്. അഞ്ചിനും പത്തിനുമിടയ്‌ക്കുള്ള ശതകങ്ങളില്‍ ശൈവാരാധനയുടെയും ഭക്തിവിചിന്തനത്തിന്റെയും അത്യുദാത്തമായ ആത്മീയകലകള്‍ വളര്‍ച്ചനേടുകയായിരുന്നു. നായനാര്‍ കവികള്‍ എന്നറിയപ്പെട്ട യോഗാത്മക കവികളുടെ പ്രതിഭായത്‌നം തമിഴ്ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും സാഹിത്യാദികലകളുടെയും വെള്ളിവെളിച്ചം പകരുകയായിരുന്നു.  

അറുപത്തിമൂന്ന് ‘നായനാര്‍ കവി’കളില്‍ (തിരുനാവക്കരശ് നായനാര്‍) സംബന്ധര്‍ (തിരുജ്ഞാന സംബന്ധര്‍) സുന്ദരര്‍ (സുന്ദരമൂര്‍ത്തി നായനാര്‍)എന്നീ ഋഷിപ്രതിഭകള്‍ അതുല്യമായ സ്ഥാനം നേടി. എട്ടാം നൂറ്റാണ്ടില്‍ സുന്ദരമൂര്‍ത്തി നായനാര്‍ രചിച്ച ‘തിരുത്തൊണ്ടര്‍ തൊഗൈ’ എന്ന ഗ്രന്ഥത്തില്‍ പതിമൂന്ന് നായനാര്‍ കവികളുടെയും ജീവിതചിത്രമുണ്ട്. പതിമൂന്നാം ശതകത്തിലെ ‘പെരിയ പുരാണത്തിലും’  ശിവയോഗികളുടെ സംന്യാസകഥ കാണാം. വിവിധ കാലഘട്ടത്തില്‍ നാനാ സമുദായത്തിലും സാമൂഹ്യ സാഹചര്യങ്ങളിലുമാണ് ഈ മഹാകവികള്‍ ജീവിച്ചതെങ്കിലും ജ്ഞാനപ്രകാശത്തിന്റെ അദൈ്വതസ്വരമാണ് അവര്‍ ആലപിച്ചത്.  

ചോഴനാട്ടിലെ ശീര്‍കഴി ഗ്രാമത്തില്‍ പിറന്ന തിരുജ്ഞാനസംബന്ധരുടെ മാതാപിതാക്കന്മാര്‍ ഭഗവതിയും ശിവപാദവിരുതയരുമാണ്. ആ ജീവിതകഥ മിത്തുകളുടെയും ഐതിഹ്യങ്ങളുടെയും പരിവേഷമണിയുന്നു. ജൈനമത സ്വാധീനത്തിലാണ് വളര്‍ന്നതെങ്കിലും ശിവഭക്തിയുടെ ശീതളച്ഛായയിലായിരുന്നു കുടുംബം. മൂന്നാം വയസ്സില്‍ തന്നെ സംബന്ധര്‍ മഹാദേവാനുജ്ഞയില്‍ ശ്രീപാര്‍വതിയില്‍ നിന്ന് ‘ജ്ഞാനപ്പാല്‍’ സ്വീകരിച്ചെന്നാണ്   ഐതിഹ്യം. ശൈശവബാല്യങ്ങളില്‍ തന്നെ ‘തിരുജ്ഞാന’ പഥത്തിലായിരുന്നു സംബന്ധര്‍ എന്ന ഭാവാര്‍ഥതലമാണ് ഈ കഥ അനാവരണം ചെയ്യുന്നത്. ആര്‍ഷപ്രോക്തമായ ഭക്തിജ്ഞാനത്തിലും സംഗീതശാസ്ത്രത്തിലും അഗ്രിമസ്ഥാനം നേടിയ തിരുജ്ഞാനസംബന്ധരുടെ തമിഴ്ഭക്തി ഗീതകങ്ങളാണ് ‘തിരുപ്പതികം’. ക്ഷേത്രസന്ദര്‍ശനവേളകളില്‍  ‘കിണ്ണാര’മെന്ന താളവാദ്യം മുഴക്കി സംബന്ധരും അനുയായികളും ‘തിരുപ്പതികങ്ങള്‍’ പാടുക പതിവായിരുന്നു. ‘തിരുക്കോലക്ക’, ‘തിരുവലംപുരം’, ‘തിരുപ്പല്ലവനീശ്വരം’, ‘തിരുച്ചായ്‌ക്കാട്’ തുടങ്ങിയ ശിവാലയങ്ങളിലെ സംഗീതാര്‍ച്ചന ജനമനസ്സുകളില്‍ ഭക്തിമുക്തിയുടെ ആന്ദോളനമായി. ‘ഭഗവാന്റെ  പുത്രന്‍’ എന്ന അര്‍ഥത്തില്‍ ‘ആളുടയ പിള്ളയാര്‍’ എന്ന് വാഴ്‌ത്തി സംബന്ധരെ സമൂഹം വന്ദിക്കുകയായിരുന്നു.  

ജാതിവിവേചനത്താല്‍ ക്ഷേത്രങ്ങളില്‍ അകറ്റി നിര്‍ത്തിയിരുന്ന തിരുനീല കണ്ഠപെരുംപാണരേയും തന്റെ തിരുപ്പതി കാലാപനത്തിന് പശ്ചാത്തലമായി ‘യാഴ്’ മീട്ടാന്‍ ക്ഷണിച്ച സംബന്ധര്‍ അവരെ തീര്‍ഥയാത്രകളില്‍ സംഘത്തോടൊപ്പം ചേര്‍ക്കുകയായിരുന്നു. വിവിധ ക്ഷേത്രാടനങ്ങളില്‍  നിന്നും വിസ്മയകരമായ വിഭൂതി നേടി സംബന്ധര്‍ ശീര്‍കഴിയില്‍ മടങ്ങിയെത്തി. പിന്നീട് നടന്നത് കവി ഗുരുവിന്റെ ഉപനയനമായിരുന്നു. വേദജ്ഞാനാധിഷ്ഠിതമായ തിരുപ്പതികം പാടി ഭക്തജന മാനസം കീഴടക്കി. ജൈനമതം പ്രബലമായിരുന്ന പാണ്ഡ്യനാട്ടിലും ബുദ്ധമതകേന്ദ്രമായ ബോധിമങ്കൈയിലും സംബന്ധര്‍ ശൈവ വിശ്വാസത്തിന്റെ മഹാഗ്നി ജ്വലിപ്പിച്ചത് സദ്‌സംഗത്തിലൂടെയും വാദപ്രതിവാദത്തിലൂടെയുമാണ്.

പെരുമണം ക്ഷേത്രത്തില്‍ ജ്ഞാനസംബന്ധര്‍ അരുനിധിയെ വിവാഹം ചെയ്‌തെന്നും ആ മംഗള മുഹൂര്‍ത്തില്‍ തന്നെ ഇരുവരും ജ്യോതിര്‍ലിംഗരൂപിയായ സര്‍വേശ്വരനില്‍ വിലയിച്ചെന്നുമുള്ള പഴങ്കഥയുണ്ട്. ലൗകികപ്രത്യയങ്ങളെ അലൗകികാനുഭൂതിയായി പരിണമിപ്പിക്കുന്ന അറിവനുഭവാവിഷ്‌കാരമാണ് കഥാസൂചനയുടെ ഭാവതലം. തമസ്സില്‍ നിന്ന് ജ്യോതിസ്സിലേക്കുള്ള പ്രയാണമായിരുന്നു  ‘ജ്ഞാനപ്പാലില്‍’ ഒഴുകി നീന്തിയ സംബന്ധരുടെ അതിജീവിതം. ആര്‍ഷധര്‍മത്തിനപ്പുറമൊന്നും തേടാനില്ലെന്ന ആ ദിവ്യസന്ദേശം ഇന്നും ഭാരതീയാധ്യാത്മ വിദ്യയുടെ സംഗ്രഹപാഠമാകുന്നു.  
 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.