Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഈ വിദ്യാര്‍ത്ഥിയുടെ ദുരിത പഠനം കണ്ണുള്ളവര്‍ കാണണം

നന്ദികേശന് ജന്മനാ കാഴ്ച വൈകല്യമുള്ളതിനാല്‍ ചികിത്സ മുടങ്ങാതെ നടത്തണം. ഹൃദയ വാല്‍വിന് തകരാറ് കണ്ടതിനെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ ഓപറേഷന്‍ നടത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2020, 01:16 pm IST
in Kasargod

ഉദുമ: നന്ദികേശന്‍ ഇത്തവണ പത്താം ക്ലാസിലാണ്. സഹപാഠികള്‍ വീടുകളിലിരുന്ന് സ്മാര്‍ട് ഫോണ്‍, ടിവിയില്‍ എന്നിവയില്‍ നോക്കി പഠിക്കുമ്പോള്‍ നിസ്സഹായനായി ഇരിക്കാനേ കഴിയുകയുള്ളു. കണ്ണിന് കാഴ്ചയില്ലാത്തത് കാരണം കേട്ട് പഠിച്ചാണ് നന്ദികേശന്‍ പത്താം ക്ലാസിലെത്തിയത്. ഇപ്പോള്‍ ഓണ്‍ലൈന്‍ പഠനത്തിനായി അടുത്ത വീടിനെയാണ് ആശ്രയിക്കുന്നത്. മത്സ്യതൊഴിലാളിയായ നിഷാന്ത് ശാലിനി ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തവനാണ് ബേക്കല്‍ ഗവ.ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ നന്ദികേശന്‍.

പഠിക്കാന്‍ മിടുക്കനാണ്. നന്ദികേശന് ജന്മനാ കാഴ്ച വൈകല്യമുള്ളതിനാല്‍ ചികിത്സ മുടങ്ങാതെ നടത്തണം. ഹൃദയ വാല്‍വിന് തകരാറ് കണ്ടതിനെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ ഓപറേഷന്‍ നടത്തിയിരുന്നു. അന്ന് ആശുപത്രി അധികൃതര്‍ സഹായിച്ചെങ്കിലും ഒരുലക്ഷത്തോളം രൂപ കൈയ്യില്‍ നിന്നും ചെലവായി. കണ്ണിന്റെ പരിശോധനയ്‌ക്കായി ആറ് മാസത്തിലൊരിക്കല്‍ കോയമ്പത്തൂരിലെ കണ്ണാശുപത്രിയിലും പോകണം. മറ്റ് കുട്ടികളെ പോലെ നടന്ന് സ്‌കൂളില്‍ പോകാന്‍ സാധിക്കാത്തതിനാല്‍ ദിവസേന ഓട്ടോയ്‌ക്ക് 50 രൂപ നല്‍കിയാണ് സ്‌കൂളിലേക്ക് പോയി വരുന്നത്. നന്ദികേശന് ലഭിക്കുന്ന വികലാംഗ പെന്‍ഷന്‍ മരുന്നിന് പോലും തികയുന്നില്ല.

നിഷാന്ത് മത്സ്യ ബന്ധനത്തിന് പോയികിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. പിതാവ് ബാബുവും മാതാവ് പ്രേമയും ഇവരോടപ്പമാണ് താമസം. നന്ദികേശന്‍ സഹോദരങ്ങളായ നവീണ്‍ ആറാം ക്ലാസിലും നീരജ് രണ്ടാം ക്ലാസിലും പഠിക്കുന്നു. സ്വന്തമായി വീടുമില്ല. താമസിക്കുന്നത് കോട്ടിക്കുളം റേഷന്‍ കടയ്‌ക്ക് സമീപത്തുള്ള പീടികയുടെ പിന്നില്‍ ഒറ്റമുറിയിലാണ് താമസം. വൈദ്യുതി പോലുമില്ലാത്തതിനാല്‍ പകല്‍ നേരത്ത് പോലും അരണ്ട വെളിച്ചം മാത്രമേ ഈ മുറിയില്‍ കിട്ടുന്നുള്ളു.

ചോര്‍ന്നൊലിക്കുന്നതിനാല്‍ മേല്‍കൂരയില്‍ പ്ലാസ്റ്റിക് മേഞ്ഞിരിക്കുകയാണ്. ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ കടയുടെ പിന്നില്‍ ഏകദേശം നാല്‍പത് വര്‍ഷത്തോളമായി ഈ കുടുംബം താമസം തുടങ്ങിയിട്ട്. പഴക്കം ചെന്ന കെട്ടിടമായതിനാല്‍ വാടക പിരിക്കാന്‍ കെട്ടിട ഉടമയും വരാറില്ല. സ്വന്തമായി താമസ യോഗ്യമായ ഭൂമിയില്ലാത്തതിനാല്‍ ഏങ്ങോട്ട് പോകണമെന്നറിയാതെ ജീവിതം തള്ളി നീക്കുകയാണ്. ചോര്‍ന്നൊലിക്കുന്ന പഴകി പൊളിഞ്ഞുവീഴാറായ ഈ കടമുറിക്കുള്ളില്‍ ജീവന്‍ പണയം വെച്ചാണ് ഈ കുടുംബം കഴിഞ്ഞ് കൂടുന്നത്. സുമനസുകള്‍ സഹായിച്ചാല്‍ മാത്രമേ ഈ കുടുംബത്തിന് അടച്ചുറപ്പുള്ളൊരു വീട് സ്വന്തമാക്കാന്‍ സാധിക്കുകയുള്ളു.

 

Tags: kasargodeducationstudent
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

Kerala

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

പുതിയ വാര്‍ത്തകള്‍

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.