Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കഞ്ഞിക്കുഴിയിലും വാത്തിക്കുടിയിലും ഹോട്ട്‌സ്‌പോട്ട് ; മൂന്ന് ദിവസത്തിനിടെ ഉറവിടം അറിയാത്തത് മൂന്ന്

അടുത്തടുത്ത ദിവസം രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അതും അടുത്തടുത്ത വാര്‍ഡുകളിലെ താമസക്കാരായവര്‍ക്ക് രോഗം കണ്ടെത്തിയത്. ഇവര്‍ രണ്ട് പേരും ഫീല്‍ഡ് സ്റ്റാഫായതിനാല്‍ മേഖലയെ ആകെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jul 11, 2020, 12:32 pm IST
inIdukki

ചെറുതോണി: സമ്പര്‍ക്കം മൂലം കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ തള്ളക്കാനം(10), പുന്നയാര്‍(11), വാകച്ചുവട്(14) കണ്ടെയിന്‍മെന്റ്സോണ്‍ ആക്കി. വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ തോപ്രാംകുടി(11), വാത്തിക്കുടി(14) വാര്‍ഡുകള്‍ ഇന്ന് മുതലും ഹോട്ട്‌സ്‌പോട്ടാക്കി. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും. പ്രസ്തുത വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. അടുത്തടുത്ത ദിവസം രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അതും അടുത്തടുത്ത വാര്‍ഡുകളിലെ താമസക്കാരായവര്‍ക്ക് രോഗം കണ്ടെത്തിയത്. ഇവര്‍ രണ്ട് പേരും ഫീല്‍ഡ് സ്റ്റാഫായതിനാല്‍ മേഖലയെ ആകെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.  

ഹൈറേഞ്ചില്‍ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലായി മൂന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് ആശങ്ക കൂട്ടുന്നു. രണ്ട് നഴ്‌സുമാര്‍ക്കും ഒരു മൃഗാശുപത്രി ജീവനക്കാരിക്കുമാണ് രോഗം കണ്ടെത്തിയത്. ഇവര്‍ മൂന്ന് പേരും പൊതുസമൂഹവുമായി അധികം ബന്ധപ്പെടുന്ന ജോലി നോക്കുന്നവരാണ്. കട്ടപ്പനയില്‍ ആംബുലന്‍സില്‍ ജോലി നോക്കിയിരുന്ന മെയില്‍ സ്റ്റാഫ് നഴ്‌സിന് ബുധനാഴ്ചയാണ് രോഗം കണ്ടെത്തിയത്.  

ഇയാളുമായി നേരിട്ട് ബന്ധപ്പെട്ട 10ലധികം പേര്‍ നിലവില്‍ ക്വാറന്റൈനിലാണ്. നിരവധി രോഗികളേയും ഇയാള്‍ പരിശോധിച്ചിട്ടുണ്ട്. ആവശ്യമായ സുരക്ഷ എടുത്തിരുന്നതാണ് ആശ്വാസം. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച കഞ്ഞിക്കുഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനും നിരവധി കോണ്‍ടാക്ടുണ്ട്. പാലിയേറ്റിവ് കെയര്‍ നഴ്‌സായിരുന്നതിനാല്‍ നിരവധി വീടുകളിലും സ്ഥാനങ്ങളിലും ഇവര്‍ പോയിട്ടുണ്ട്. ഇന്നലെ രോഗം കണ്ടെത്തിയ മൃഗാശുപത്രി ജീവനക്കാരിയും ഫീല്‍ഡ് ജോലിയാണ് നോക്കിയിരുന്നത്. ഇത്തരത്തില്‍ രോഗം പടരുന്നത് സമൂഹ വ്യാപനത്തിന്റെ സൂചന കൂടിയാണ് നല്‍കുന്നത്. ഇടുക്കിയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വശളാകുന്നതായും ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കേണ്ടതിന്റെ ആവശ്യവും ഇത് ചൂണ്ടിക്കാണിക്കുന്നു.

‘കുമാരമംഗലമല്ല ഹോട്ട്‌സ്‌പോട്ട് കരുണാപുരം’

തൊടുപുഴ:  ഇടുക്കിയിലെ കുമാരമംഗലം പഞ്ചായത്തിലെ 14-ാം വാര്‍ഡ് ഹോട്ട്‌സ്‌പോട്ടാക്കി എന്ന വാര്‍ത്ത ആശങ്കയ്‌ക്കിടയാക്കി. 8ന് ഇറങ്ങിയ സംസ്ഥാന ആരോഗ്യവകുപ്പിന്റെ പത്രക്കുറിപ്പിലാണ് ഈ പിഴവ് കടന്ന് കൂടിയത്. തൊടുപുഴയ്‌ക്ക് സമീപമുള്ള കുമാരമംഗലത്ത് അടുത്ത ദിവസങ്ങളില്‍ കേസുകളൊന്നും ഉണ്ടായിട്ടില്ല.  

സമ്പര്‍ക്കം വഴി കൊറോണ സ്ഥിരീകരിച്ച നെടുങ്കണ്ടത്തിന് സമീപത്തെ കരുണാപുരമാണ് ഹോട്ട്‌സ്‌പോട്ടാക്കിയത്. ഇത് സംബന്ധിച്ച് അന്ന് തന്നെ ജന്മഭൂമി വാര്‍ത്തയും നല്‍കിയിരുന്നു. പിന്നാലെ ഇന്നലെ സംസ്ഥാന തലത്തില്‍ പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ വന്നപ്പോഴാണ് കരുണാപുരത്തെ 14-ാം വാര്‍ഡിന് പകരം കുമാരമംഗലത്തെ 14 കടന്ന് കൂടിയത്. ഇവിടെയാകെ 13 വാര്‍ഡ് മാത്രമാണുള്ളത്. പിന്നാലെ ഇത് മാറ്റി ഇന്നലെ കരുണാപുരം ചേര്‍ത്തു.

Tags: daysidukkiCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

പുതിയ വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.