Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കുട്ടികളാണ്; അവരെ ചേര്‍ത്തു നിര്‍ത്താം

ആത്മഹത്യ ചെയ്യുന്ന കുട്ടികളില്‍ കൂടുതല്‍ പേരും വിഷാദരോഗം, ലഹരിപദാര്‍ത്ഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം, വ്യക്തിത്വവൈകല്യങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ചവരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 11, 2020, 05:00 am IST
inEditorial

കോവിഡ് രോഗവ്യാപനത്തിന്റെ ദുരിതകാലത്ത് കേരളത്തില്‍ രോഗം വന്ന് മരിച്ചവരേക്കാള്‍ ഇരട്ടി കുട്ടികള്‍ ആത്മഹത്യ ചെയ്തു എന്ന വിവരം ഞെട്ടിക്കുന്നതാണ്. കുട്ടികളുടെയും കൗമാരക്കാരുടെയും ഇടയില്‍ വളര്‍ന്നു വരുന്ന ആത്മഹത്യാ പ്രവണത കേരളത്തില്‍ വലിയ സാമൂഹ്യ പ്രശ്‌നമായി മാറിയെന്നത് അംഗീകരിക്കാതെ വയ്യ. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതിനു ശേഷം ഇതുവരെ ആത്മഹത്യയില്‍ അഭയം തേടിയത് 66 കുട്ടികളാണ്.  

പല ആത്മഹത്യകളെ കുറിച്ചും അന്വേഷിക്കുമ്പോള്‍ അതിനുള്ള കാരണങ്ങള്‍ വളരെ വ്യക്തമാണ്. കുട്ടികള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ പറയാന്‍ ആളില്ലാത്തതും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ആരും തയ്യാറാകാത്തതുമെല്ലാം പ്രധാന കാരണങ്ങളാണ്. ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കാത്തതിന് അമ്മ വഴക്കു പറഞ്ഞതിനും ഗെയിം കളിക്കാന്‍ അനുവദിക്കാതിരുന്നതിനും ഫോണില്‍ അശ്ലീല ചിത്രം നോക്കിയതിന് വഴക്കു പറഞ്ഞതുമെല്ലാം കാരണങ്ങളാക്കിയാണ് പല കുട്ടികളും ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്ന കുട്ടികളില്‍ കൂടുതല്‍ പേരും വിഷാദരോഗം, ലഹരിപദാര്‍ത്ഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം, വ്യക്തിത്വവൈകല്യങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ചവരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എല്ലാറ്റിലും പ്രതീക്ഷ നഷ്ടമാവുക, ഏകാഗ്രതയില്ലായ്‌മ, ഒരു കാര്യത്തിലും സന്തോഷം കണ്ടെത്താനാവാതെ വരിക തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ വിഷാദരോഗത്തിന് അടിപ്പെടുകയും ആത്മഹത്യയിലേക്ക് നയിക്കപ്പെടുകയും ചെയ്യും.

കഠിനമായ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരിക, ശാരീരികമോ ലൈംഗികമോ ആയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവരിക, നല്ല വ്യക്തിബന്ധങ്ങളുടെ അഭാവം മുതലായവ കുട്ടികളെ ആത്മഹത്യയിലേക്കു തള്ളിവിടും. മാതാപിതാക്കളുടെ വഴിപിരിയല്‍, നിരന്തരമുള്ള കുടുംബ കലഹങ്ങള്‍ തുടങ്ങിയവയും കുട്ടികള്‍ക്ക് ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെത്തുന്നതിനു കാരണമായി മാറുന്നുണ്ട്.  

ശരിയായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും വൈഷമ്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാനും മുതിര്‍ന്നവര്‍ ആരും ഇല്ലാതിരിക്കുന്നതാണ് കുട്ടികളില്‍ അരക്ഷിതബോധം വര്‍ദ്ധിപ്പിക്കുന്നത്. വിദ്യാഭ്യാസവും കുട്ടികളില്‍ മാനസികസമ്മര്‍ദ്ദം ഉയര്‍ത്തുന്നുണ്ട്. വിദ്യാഭ്യാസം ഒരു മത്സരമല്ല എന്നും, അറിവു നേടാനുള്ള ഉപാധിയാണെന്നും അവരെ ബോധ്യപ്പെടുത്തേണ്ട ബാധ്യത അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ട്.

ആത്മഹത്യാ പ്രവണതയുള്ള കുട്ടികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കുടുംബങ്ങള്‍ക്കും സമൂഹത്തിനും നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. കുട്ടികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും  

പരിഹാരം തേടാനും അവരുടെ രക്ഷിതാക്കള്‍ ഒപ്പമുണ്ടെന്ന ബോധവും ഉറപ്പും അവരില്‍ ഉണ്ടാക്കണം. അതിന് വീട്ടിലുള്ളവര്‍ തന്നെയാണ് മുന്‍കയ്യെടുക്കേണ്ടത്. ആരോഗ്യകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പ്രധാനം. സ്ഥിരമായ കുടുംബ കലഹങ്ങള്‍ കുട്ടികളുടെമനസ്സിനെ ഗുരുതരമായി ബാധിക്കും. കുട്ടികളെ അനാവശ്യമായി ശകാരിക്കുന്നതും മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തി വിലയിരുത്തുന്നതും അവസാനിപ്പിക്കേണ്ടതുണ്ട്. ചില വീടുകളില്‍ കുട്ടികളെ ‘നിങ്ങള്‍ കുട്ടികളാണെന്ന്’ പറഞ്ഞ് ഒറ്റപ്പെടുത്താറുണ്ട്. വീട്ടിലെ എല്ലാ കാര്യങ്ങളിലും കുട്ടികളെ സഹകരിപ്പിക്കുന്നതിലൂടെ അവരുടെ ഒറ്റപ്പെടല്‍ ഇല്ലാതാക്കാന്‍ കഴിയും. ഒറ്റക്കിരിക്കുകയും നിസ്സഹകരണം പ്രകടിപ്പിക്കുകയും വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന കുട്ടികളെ കണ്ടെത്തി കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തുകയും ചികിത്സയ്‌ക്ക് വിധേയരാക്കുകയും ചെയ്യണം. അതിലുപരി കുടുംബത്തിന്റെ അന്തരീക്ഷം വിലയിരുത്തുകയും അവിടെ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതിനു പരിഹാരം കാണുകതയും വേണം.

കുട്ടികളുടെ ആത്മഹത്യ സംബന്ധിച്ച് പഠിക്കാന്‍ ഫയര്‍ ആന്റ് റെസ്‌ക്യു മേധാവി ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ ഒരു സമിതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കി.  മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരാനായി ‘ചിരി’ എന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. അതത്രെയും നല്ലത്.  

അതിനുമപ്പുറം കുട്ടികളിലെ ആത്മഹത്യാപ്രവണത ഇല്ലാതാക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ ആവിഷ്‌കരിക്കണം. കുട്ടികള്‍ സമൂഹത്തിന്റെ സ്വത്താണ്. അവരിലൂടെയാണ് രാജ്യത്തിന്റെ സുവര്‍ണ്ണ ഭാവി നിലനില്‍ക്കുന്നത്. അവരെ കാത്തു സൂക്ഷിക്കാനുള്ള ബാധ്യത നമുക്കോരോരുത്തര്‍ക്കുമുണ്ട്. നമുക്കവരെ ചേര്‍ത്തു നിര്‍ത്താം.

Tags: keralachildren
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.