Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൊറോണ; ജില്ലയിലാകെ ചികിത്സയില്‍ 77 പേര്‍, ആശുപത്രികളില്‍ 56 പേര്‍ നിരീക്ഷണത്തില്‍,​ 481 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്

ഇതില്‍ 72 പേര്‍ ജില്ലയിലും 4 പേര്‍ കോട്ടയത്തും ഒരാള്‍ മഞ്ചേരിയിലുമാണ് ചികിത്സയിലുള്ളത്. അതേ സമയം രണ്ട് ദിവസമായി രോഗം ഭേദമായവര്‍ ജില്ലയില്‍ ഇല്ല.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jul 9, 2020, 11:06 am IST
inIdukki

ഇടുക്കി: നിലവില്‍ 77 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 77 പേര്‍ ചികിത്സയിലുമുണ്ട്. ഇതില്‍ 72 പേര്‍ ജില്ലയിലും 4 പേര്‍ കോട്ടയത്തും ഒരാള്‍ മഞ്ചേരിയിലുമാണ് ചികിത്സയിലുള്ളത്. കോട്ടയം സ്വദേശിക്ക് ചൊവ്വാഴ്ച ഇടുക്കിയില്‍ വെച്ച് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളെ പിന്നീട് കോട്ടയത്തിന് മാറ്റുകയും ചെയ്തു. അതേ സമയം രണ്ട് ദിവസമായി രോഗം ഭേദമായവര്‍ ജില്ലയില്‍ ഇല്ല.

അതേ സമയം ജില്ലയിലാകെ 56 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. വീടുകളിലും സ്ഥാപനങ്ങളിലുമായി 4822 പേരും നിരീക്ഷണത്തിലുണ്ട്. ഇതുവരെ 12,123 പേരുടെ സ്രവ സാമ്പിളുകള്‍ ശേഖരിച്ചപ്പോള്‍ ഇന്നലെ മാത്രം ഫലം വന്നത് 362 പേരുടെയാണ്. ഇനി 481 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

കര്‍ശന നടപടി

കൊറോണ രോഗബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൃത്യമായി സാമൂഹിക അകലം പാലിക്കാത്തത് ഭീഷണിയാകുന്നതായി കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ ജില്ലയുടെ പ്രധാന ടൗണുകളില്‍ കര്‍ശന പരിശോധന നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ജില്ലയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമെന്ന് കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. കടകളില്‍ എത്തുന്നവര്‍ മുഖാവരണം ധരിക്കുന്നുണ്ടോ, സാനിറ്റൈസര്‍, കൈ കഴുകാനുള്ള സംവിധാനം തുടങ്ങിയവ ഉണ്ടോ എന്നതും പരിശോധിക്കും. ജില്ലയില്‍ തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ രാത്രി 9ന് ശേഷം തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും കളക്ടര്‍ ഇന്നലെ ഉത്തരവിട്ടു.

ഹോട്ട്സ്പോട്ട് ആക്കി

ഇന്നലെ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ കരുണാപുരം പഞ്ചായത്തിലെ 14-ാം വാര്‍ഡായ പോത്തിന്‍കണ്ടം ഹോട്ട്സ്പോട്ടാക്കി കളക്ടര്‍ ഉത്തരവിറക്കി. വീട്ടമ്മയ്‌ക്ക് രോഗം സ്ഥിരീകരിച്ചത് ഭര്‍ത്താവില്‍ നിന്നാകുമെന്നാണ് നിഗമനം. ഇയാള്‍ മുമ്പ് കൊറോണ സ്ഥിരീകരിച്ചയാള്‍ക്ക് പതിവായി ഭക്ഷണം എത്തിച്ച് നല്‍കുന്നുണ്ടായിരുന്നു.

മിച്ചം വരുന്ന ഭക്ഷണവും പഴങ്ങളുമടക്കം തിരികെ അതേ പാത്രത്തില്‍ കൊണ്ടുവന്നിരുന്നു. ഇതാണ് രോഗം വരാന്‍ കാരണമായത്. ഇരുവര്‍ക്കും ഇത് സംബന്ധിച്ച വ്യക്തമായ അറിവില്ലാതെ പോയതാണ് പ്രശ്നമായത്. ഇരുവരേയും കൃത്യമായി കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാതെ ഭക്ഷണം എത്തിക്കാന്‍ അനുവദിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിന് വീഴ്ചയുണ്ടെന്നാണ് ആക്ഷേപം.

സമ്പര്‍ക്ക പട്ടിക തിരയുന്നു

കട്ടപ്പനയില്‍ നഴ്സിന് രോഗം സ്ഥിരീകരിച്ചതോടെ ഇയാളുമായി ബന്ധപ്പെട്ട ആളുകളുടെ സമ്പര്‍ക്ക പട്ടിക തിരയുന്നു. ആംബുലന്‍സിലെ ഡ്രൈവറടക്കം എട്ട് പേരോട് നിലവില്‍ നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. ഇവര്‍ ഭക്ഷണം കഴിച്ചിരുന്ന കട്ടപ്പനിയിലെ ഹോട്ടല്‍ അടപ്പിച്ചു. ആശുപത്രി ആവശ്യങ്ങള്‍ക്കായി അടുത്ത ദിവസങ്ങളില്‍ നഴ്സുമായി ബന്ധപ്പെട്ടവരെയും ആരോഗ്യ പ്രവര്‍ത്തകര്‍ തെരഞ്ഞ് വരികയാണ്. വലിയ സമ്പര്‍ക്കം കണ്ടെത്താത്തതിനാല്‍ നിലവില്‍ ഇവിടെ മറ്റ് നിയന്ത്രണങ്ങളില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Tags: patientsidukkicovidCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.