Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൈമലര്‍ത്തുന്ന മുഖ്യമന്ത്രി കണക്കു പറയേണ്ടി വരും

നേരത്തെയും പല ആരോപണങ്ങളും ഉയര്‍ന്നതാണ്. അന്നൊന്നും ഇല്ലാത്ത തീരുമാനം ഇപ്പോള്‍ സ്വീകരിക്കേണ്ടിവന്നത് അസ്വാഭാവിക സാഹചര്യം ഇപ്പോള്‍ ഉണ്ടെന്ന് മുഖ്യമന്ത്രിക്കും ബോദ്ധ്യപ്പെട്ടു എന്നതുകൊണ്ടു തന്നെയാണല്ലൊ.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 9, 2020, 05:00 am IST
in Editorial

കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ രാഷ്‌ട്രീയ പ്രതിസന്ധിയാണ് ഇപ്പോഴുള്ളത്. ഭരണക്കാരും സ്ത്രീവിഷയങ്ങളും പലകുറി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതിന്റെ പേരില്‍ പല മന്ത്രിമാര്‍ക്കും സ്ഥാന ‘ത്യാഗം’ ചെയ്യേണ്ടിയും വന്നിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധിയിലും സ്ത്രീ സാന്നിദ്ധ്യം പ്രധാനം തന്നെയാണ്. പക്ഷേ അതിനേക്കാള്‍ അധികം അപകടകരമായ മാനം ഇപ്പോഴുണ്ട്. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉദ്ഭവിച്ച ചാരക്കേസിനെക്കാള്‍ പ്രാധാന്യം ഇന്നുണ്ട്. ചാരക്കേസില്‍ രണ്ട് വിദേശ വനിതകളാണ് വില്ലത്തികളായത്. നമ്മുടെ ബഹിരാകാശ രംഗത്തെ ഫല ഗവേഷണ രഹസ്യങ്ങളും കൈമാറപ്പെട്ടു എന്ന പരാതി രാജ്യമാകെ കോളിളക്കം സൃഷ്ടിച്ചു. അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു നേരിട്ടിടപെട്ട് ചില അട്ടിമറികള്‍ നടത്തി എന്ന പരാതിപോലും ഉയര്‍ന്നു. ചാരക്കേസ് വിവാദത്തില്‍ കെ. കരുണാകരന്റെ മുഖ്യമന്ത്രി സ്ഥാനം പോലും തെറിച്ചു. ചാരക്കേസും കെ.കരുണാകരനും തമ്മില്‍ ഒരു ബന്ധവുമില്ല. അദ്ദേഹത്തിനെതിരെ ഇതിന്റെ പേരില്‍ ആരും വിരല്‍ ചൂണ്ടിയിട്ടുമില്ല.

ചാരക്കേസിലെ ഒരു വിവാദ നായകനായിരുന്നു കരുണാകരന്റെ വിശ്വസ്തനായിരുന്ന ഐപിഎസുകാരന്‍ രമണ്‍ ശ്രീവാസ്തവ. അദ്ദേഹത്തെ എന്തു വില കൊടുത്തും സംരക്ഷിക്കാനുള്ള കരുണാകരന്റെ നീക്കങ്ങള്‍ തന്നെയാണ് വിനയായത്. ഒടുവില്‍ ശ്രീവാസ്തവയെ സസ്‌പെന്റ് ചെയ്തിട്ടും പിടിച്ചുനില്‍ക്കാനായില്ല എന്നത് വിസ്മരിച്ചുകൂട. കരുണാകരന്റെ രാജിക്ക് കാരണക്കാരനായ ശ്രീവാസ്തവ ഇപ്പോള്‍ പിണറായിയുടെ ഉപദേശകനാണ്. ഇപ്പോഴത്തെ വിവാദം രാജ്യദ്രോഹത്തോളം വളര്‍ന്ന വിഷയത്തെ ചൊല്ലിയാണ്. വിമാനത്താവളത്തിലെ നയതന്ത്ര വഴിയിലൂടെ സ്വര്‍ണക്കടത്ത് നടത്തുക എന്നത് കേട്ടുകേള്‍വിയില്ലാത്ത  സംഭവമാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുന്ന, രാജ്യരക്ഷയ്‌ക്ക് ദോഷമായി ഭവിക്കുന്ന കള്ളക്കടത്തിലെ പ്രതികളെന്ന് ഇതിനകം ആരോപിക്കപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലായി. അവരും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമാണ് രാജ്യം ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്യുന്നത്. മികവാര്‍ന്ന തന്റെ ഭൂതകാല ചരിത്രത്തെയും ഓഫീസിന്റെ മേന്മയേയും ഇല്ലാതാക്കാനുള്ള സംഘടിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ പ്രതികരണം. കള്ളക്കടത്തിലെ മുഖ്യ കണ്ണിയായ സ്ത്രീയുമായി ബന്ധപ്പെട്ട് തന്റെ സെക്രട്ടറി ശിവശങ്കരനെതിരെ ഉയര്‍ന്ന ആരോപണവും പിണറായി വിജയന്‍ പുച്ഛത്തോടെ തള്ളുകയും ചെയ്തതാണ്. ഒടുവില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ആദ്യവും പിന്നീട് ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും ശിവശങ്കറിനെ നീക്കേണ്ടി വന്നു.

ഉയരുന്ന വിവാദങ്ങള്‍ പുകമറയാണെന്ന് പിണറായി വിജയന്‍ പറയുന്നു. സമൂഹത്തില്‍ വിമര്‍ശനം ഉയര്‍ന്നതുകൊണ്ടാണ് സെക്രട്ടറിയെ നീക്കിയതെന്നും ന്യായീകരണം. നേരത്തെയും പല ആരോപണങ്ങളും ഉയര്‍ന്നതാണ്. അന്നൊന്നും ഇല്ലാത്ത തീരുമാനം ഇപ്പോള്‍ സ്വീകരിക്കേണ്ടിവന്നത് അസ്വാഭാവിക സാഹചര്യം ഇപ്പോള്‍ ഉണ്ടെന്ന് മുഖ്യമന്ത്രിക്കും ബോദ്ധ്യപ്പെട്ടു എന്നതുകൊണ്ടു തന്നെയാണല്ലൊ. ഏതന്വേഷണവും വന്നോട്ടെ. സംസ്ഥാന സര്‍ക്കാര്‍ അതിനെ സ്വാഗതം ചെയ്യുന്നുപോലും. മുഖ്യമന്ത്രി പറഞ്ഞതുപോലെ കസ്റ്റംസിന്റെ ജോലി സംസ്ഥാനത്തിന് ചെയ്യാനാവില്ലെന്നത് ശരി. അവര്‍ ചെയ്യേണ്ടത് അവര്‍ ചെയ്തുകൊള്ളും. പക്ഷേ സംസ്ഥാനം ചെയ്യേണ്ട മറ്റ് അന്വേഷണങ്ങളും നടപടികളുമുണ്ടല്ലൊ. സ്വപ്‌ന സുരേഷ് എന്ന പ്രതിക്ക് എങ്ങനെ ഐടി വകുപ്പിന്റെ ഒരു പ്രോജക്ടിന്റെ തലപ്പത്ത് ജോലി കിട്ടി. പത്താം ക്ലാസ്സ് പോലും ജയിച്ചിട്ടില്ലെന്ന് സഹോദരന്‍ സാക്ഷ്യപ്പെടുത്തുന്ന ഒരു സ്ത്രീക്ക് ഒന്നരലക്ഷത്തോളം പ്രതിമാസ ശമ്പളം നല്‍കുന്ന തസ്തികയെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കണോ? തന്റെ സെക്രട്ടറി അസമയത്ത് വിവാദനായികയുടെ ഫഌറ്റില്‍ പോയി മറ്റ് താമസക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നു എന്ന പരാതി അവഗണിക്കേണ്ടതാണോ? പോക്കും വരവും സര്‍ക്കാര്‍ വാഹനത്തിലാണെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവര്‍ത്തിക്കുമ്പോള്‍ അതില്‍ ഗൗരവമില്ലേ? സ്വര്‍ണം പിടിക്കപ്പെട്ടപ്പോള്‍ കസ്റ്റംസിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും പോയ മൂന്ന് ഫോണ്‍ വിളികള്‍ ഏതെന്ന് അന്വേഷിക്കേണ്ടത് ബാഹ്യ ഏജന്‍സികളാണോ? ഞാനൊന്നും അറിഞ്ഞില്ലെന്ന് കൈമലര്‍ത്തുന്ന മുഖ്യമന്ത്രി കണക്ക് പറയേണ്ടിവരുന്ന കാലം വിദൂരത്താകില്ല.

Tags: Pinarayi Vijayanസ്വര്‍ണകടത്ത്swapna suresh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

Kerala

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

Kerala

ഞെട്ടിച്ച തോല്‍വി, ഉത്തരവാദിത്വം പിണറായിക്കല്ലെന്ന് സിപിഎം; കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരം

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

പുതിയ വാര്‍ത്തകള്‍

ലത്തീന്‍ സഭയുടെ അതൃപ്തി മാറ്റാന്‍ മുഖ്യമന്ത്രിയുടെ ബിഷപ്പ് ഹൗസ് സന്ദര്‍ശനം

നോർവേയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു 

സത്യപ്രതിജ്ഞാച്ചടങ്ങില്‍ വന്ദേമാതരം പാടിയതില്‍ മുഹമ്മദ് റിയാസിന് ആശങ്ക….ആദ്യ രണ്ട് വരിയില്‍ കൂടുതല്‍ പാടിയതിലാണത്രേ ആശങ്ക

മുഖ്യമന്ത്രിയുടെ ഓഫീസ് നോര്‍ത്ത് ബ്ലോക്കില്‍ 3ാം നിലയില്‍, മന്ത്രിമാരുടെ ഓഫീസുകളുടെ കാര്യത്തില്‍ തീരുമാനമായി

ഇമാമിനും പുരോഹിതനും ഇനി ബംഗാളിൽ സർക്കാർ ഖജനാവിൽനിന്ന് പ്രതിഫലമില്ല

ഹംഗറിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: പ്രതി പിടിയിൽ

അന്ന് വിജയും, ഇന്ന് സതീശനും ആദ്യം ചൊല്ലിയത് വന്ദേമാതരം ; ആദരിക്കില്ലെന്ന് പറഞ്ഞ മുസ്ലിം ലീഗുകാരും എഴുന്നേറ്റു ; ഇന്നത്തെ കയ്യടി രാജേന്ദ്ര അർലേക്കർക്ക്

ജയലളിതയുടെ ‘അമ്മ’ കാന്റീനുകൾ വിജയ് പുനരുദ്ധരിക്കുന്നു

നീറ്റ് നീറ്റാക്കൽ: പത്താമനെയും സിബിഐ അറസ്റ്റ് ചെയ്തു;രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു

അന്ധവിശ്വാസങ്ങൾക്കു പിന്നിലെ കൊടുംക്രൂരതകൾ ആക്ഷൻ ക്രൈം തില്ലർ ചിത്രം കിരാത മേയ് 29ന് പ്രദർശനത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.