Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തൊഴിലെടുക്കാത്ത സിപിഎം അനുഭാവികള്‍ക്കെല്ലാം മാറ്റ് സര്‍ട്ടിഫിക്കറ്റ്: നന്മണ്ട പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ തിരിമറി

ഏഴാം വാര്‍ഡില്‍ തൊഴില്‍ ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലാളികളെ പരിഗണിക്കാതെയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊഴിലെടുക്കാത്ത ആളെ പുതിയ മാറ്റായി നിശ്ചയിച്ചത്. തൊഴിലാളികളുടെ ആവശ്യപ്രകാരം വാര്‍ഡ് അംഗം ക്ലാസ് കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കൂടുതല്‍ തൊഴില്‍ എടുത്ത ആളുടെ പേര് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 11:43 am IST
in Kozhikode

നന്മണ്ട: നന്മണ്ട ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തിരിമറിയും ക്രമക്കേടുമെന്ന് ആരോപണം. പതിനാറ് വാര്‍ഡിലും ഒന്‍പത് വീതം മേറ്റുമാരെ തെരഞ്ഞെടുത്തപ്പോള്‍ ബിജെപി ഗ്രാമപഞ്ചായത്ത് അംഗം ഉള്ള ഏഴാം വാര്‍ഡില്‍ മാത്രം പതിനൊന്ന് മാറ്റുമാരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 

സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തൊഴിലെടുക്കാത്ത സിപിഎം അനുഭാവികളെ കൂടി മാറ്റ് ആക്കിയത്. 25 ദിവസം തൊഴില്‍ എടുക്കുന്നവര്‍ക്ക് മാത്രമേ മാറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പാടുള്ളുവെന്ന നിയമം കാറ്റില്‍ പറത്തിയാണ് ചേളന്നൂര്‍ ബിഡിഒ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. 

ഏഴാം വാര്‍ഡില്‍ തൊഴില്‍ ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലാളികളെ പരിഗണിക്കാതെയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊഴിലെടുക്കാത്ത ആളെ പുതിയ മാറ്റായി നിശ്ചയിച്ചത്.  തൊഴിലാളികളുടെ ആവശ്യപ്രകാരം വാര്‍ഡ് അംഗം ക്ലാസ് കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കൂടുതല്‍ തൊഴില്‍ എടുത്ത ആളുടെ പേര് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയിരുന്നു.  

ഇതിന്റെ അടിസ്ഥാനത്തില്‍  പ്രോഗ്രാം ഓഫീസര്‍ ആയ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വാര്‍ഡ് അംഗത്തിന്റെ സാന്നിധ്യത്തില്‍ കൃത്യമായി തൊഴിലെടുത്ത ആളെ  മാറ്റ് ആക്കാന്‍ നിര്‍ദ്ദേശവും നല്‍കി. എന്നാല്‍ ഇതിനെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂര്‍ ബിജു ശക്തമായി എതിര്‍ക്കുകയും മൂന്ന് സിപിഎം അനുകൂലികളായ മാറ്റ്മാരെ ഒന്ന് മുതല്‍ മൂന്ന് വരെ എഴുതി കൃത്യമായി തൊഴിലെടുത്ത മറ്റുള്ളവരെ പിന്നിലാക്കി ഇതാണ് നടപ്പാക്കേണ്ടത് എന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.  പിന്നീട് സെക്രട്ടറിയും ഇത് അംഗീകരിച്ചു. സംഭവത്തെകുറിച്ച് സെക്രട്ടറിയോട് ചോദിച്ചപ്പോള്‍ ബോര്‍ഡ് തിരുമാനമാണിതെന്നും എന്നത്തെ ബോര്‍ഡ് യോഗമാണെന്ന് ചോദിച്ചപ്പോള്‍ അത് തനിക്ക് അറിയില്ലെന്നുമാണ് മറുപടി ലഭിച്ചത്.  

തൊഴിലുറപ്പ് വിഭാഗത്തില്‍ അന്വേഷിച്ചപ്പോള്‍ മുന്‍ എഇ എഴുതി വെച്ചതാണെന്ന പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. മാറ്റ്മാരും ജീവനക്കാരും തമ്മിലുള്ള ഒത്തുകളിയിലൂടെ വ്യാജ ഒപ്പിട്ട് പണം വാങ്ങുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങളായി തുടര്‍ന്ന മാറ്റ്മാരുടെ കാലത്തെ തിരിമറി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് തൊഴിലാളികള്‍. നന്മണ്ടയില്‍ തൊഴിലുറപ്പ് വിഭാഗത്തില്‍ എല്ലാവരും കരാര്‍ ജീവനക്കാരാണ്. യോഗ്യതയ്‌ക്ക് അപ്പുറം ഇടത് കുടുംബത്തില്‍പ്പെട്ടവരെ നോക്കിയാണ് ഇവിടെ നിയമനം നടത്തിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികളുടെ വാര്‍ഡുകളില്‍ തൊഴില്‍ എടുക്കുന്നത് വൈകിപ്പിക്കുക. റോഡ് നടപ്പാത പണി പരമാവധി തടസപ്പെടുത്തുകയാണ് ഇവിടെ സി പി എമ്മിന്റെ ചട്ടുകമായി എത്തുന്ന ഓവര്‍സിയര്‍മാര്‍ അടക്കമുള്ളവര്‍ ചെയ്യുന്നത്.  നന്മണ്ടയിലെ മിക്ക വാര്‍ഡുകളിലും തൊഴിലുറപ്പ് പണി നേരത്തെ ആരംഭിച്ചിട്ടുണ്ട്. ഏഴാം വാര്‍ഡില്‍ ഇന്നലെയാണ് തുടങ്ങിയത്. അന്‍പതോളം തൊഴിലാളികള്‍ ജോലിക്കെത്തിയെങ്കിലും അധികൃതര്‍ മസ്റ്റര്‍ റോള്‍ എത്തിക്കാത്തതിനാല്‍ തൊഴിലാളികള്‍ക്ക് ഒപ്പിടാന്‍ കഴിഞ്ഞില്ല. തൊഴില്‍ എടുക്കുന്നത് വൈകിപ്പിച്ച്  ജനരോഷം വാര്‍ഡ് മെമ്പര്‍ക്കെതിരെ തിരിച്ചുവിടുകയാണ് ലക്ഷ്യം. 

പഞ്ചായത്ത് പല വാര്‍ഡുകളിലും റോഡിനായി വകയിരുത്തിയ അഞ്ച് ലക്ഷം വീതം ഇപ്പോള്‍ സാമ്പത്തിക പ്രയാസം എന്ന് പറഞ്ഞ് ഒഴിവാക്കി. ഇതെല്ലാം തൊഴിലുറപ്പ് റോഡാക്കി മാറ്റുകയാണ് ചെയ്തത്. സമീപ പഞ്ചായത്തുകളായ പനങ്ങാട്, ഉണ്ണികുളം എന്നിവയെ വെച്ച് നോക്കുമ്പോള്‍ നന്മണ്ടയില്‍ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി നടപ്പാക്കുന്നതില്‍ കനത്ത പരാജയമാണ്. നന്മണ്ട ഏഴാം വാര്‍ഡില്‍ പത്ത് വര്‍ഷത്തോളം ഒരു മേറ്റ് ആയിരുന്നു. ഇതിനെതിരെ തൊഴിലാളികള്‍ ശക്തമായ പ്രതിഷേധവുമായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തിയതോടെയാണ് ഒരു തവണ മാറ്റിനെ മാറ്റിയത്. 

ഇവര്‍ ഭരണപക്ഷ അനുകൂലി അല്ലാത്തതിനാല്‍ പതിനാല് ദിവസം കഴിഞ്ഞ് മാറ്റ് മാറണമെന്നുള്ള നിയമ പ്രശ്‌നം പറഞ്ഞ് ഇപ്പോള്‍ വീണ്ടും തൊഴില്‍ കൃത്യമായി എടുക്കാത്ത ആളെ തന്നെ ഒന്നാമത് ആക്കിയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.  

Tags: cpmkozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

Kerala

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

Kerala

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

Kerala

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

Kerala

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

പുതിയ വാര്‍ത്തകള്‍

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.