നെടുങ്കണ്ടം: ഒബിസി മോര്‍ച്ചയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് മുഖാവരണ വിതരണം നടത്തി. ഉടുമ്പന്‍ചോല മണ്ഡലം ഭാരവാഹി യോഗത്തോട് അനുബന്ധിച്ചാണ് മുഖാവരണ വിതരണം ഒരുക്കിയത്.
മണ്ഡലം പ്രസിഡന്റ് രാജീവ് കണ്ണന്‍ തറയിലിന്റെ അധ്യക്ഷതയില്‍ ബിജെപി കാര്യാലയത്തില്‍ നടന്ന യോയോഗം ബിജെപി മണ്ഡലം പ്രസിഡന്റ് സി.ഡി. സജീവ് ഉദ്ഘാടനം ചെയ്തു.
ഒബിസി മോര്‍ച്ച ഇടുക്കി ജില്ലാ പ്രസിഡന്റ് പി പ്രബീഷ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മുഖാവണങ്ങളും സാനിറ്ററൈസറുകളും വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് വിനോദ് കുമാര്‍, മണ്ഡലം ട്രഷറര്‍ സി.പി. അനൂപ് എന്നിവര്‍ സംസാരിച്ചു.
നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് ആവശ്യമായ മുഖാവരണങ്ങളുടെ വിതരണം തുടര്‍ന്ന് നടന്നു. എസ്‌ഐ പി.കെ. സജീവ് മുഖാരണം ഏറ്റുവാങ്ങി. ടൗണില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മുഖാവരണം നല്‍കി.
















