Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

വിദേശയാത്ര, പണം, വേദി, ഉപഹാരം… ഇടത് ബുദ്ധിജീവികള്‍ വില്‍പ്പനയ്‌ക്ക്

വിദേശയാത്രകള്‍ക്കും വേദികള്‍ക്കും ഉപഹാരങ്ങള്‍ക്കും വേണ്ടി ഇടത് സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുസ്ലിം മതമൗലികവാദ സംഘടനകളെ ആലിംഗനം ചെയ്യുന്നുവെന്ന ആരോപണം ശരിവെക്കുകയാണ് സിപിഎം സഹയാത്രികനായ റോണ്‍.

കെ.സുജിത്byകെ.സുജിത്
Jul 3, 2020, 05:28 am IST
inMain Article

ഇടത് ബുദ്ധിജീവിയും സിപിഎം മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോളിനെതിരായ മകന്‍ റോണ്‍ ബാസ്റ്റിയന്റെ തുറന്നുപറച്ചില്‍ ചര്‍ച്ചയാവുന്നു. ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള ഇസ്ലാമിസ്റ്റുകളുടെ വേദിയില്‍ പോകരുതെന്ന് അച്ഛനോട് പലതവണ ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ നല്‍കിയിരുന്ന വിലകൂടിയ ഈന്തപ്പഴങ്ങളും വിദേശയാത്രയ്‌ക്കുള്ള വിമാനടിക്കറ്റുകളും കാണാന്‍ തുടങ്ങിയപ്പോള്‍ പറച്ചില്‍ നിര്‍ത്തിയെന്നും റോണ്‍ തുറന്നെഴുതി. വിദേശയാത്രകള്‍ക്കും വേദികള്‍ക്കും ഉപഹാരങ്ങള്‍ക്കും വേണ്ടി ഇടത് സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുസ്ലിം മതമൗലികവാദ സംഘടനകളെ ആലിംഗനം ചെയ്യുന്നുവെന്ന ആരോപണം ശരിവെക്കുകയാണ് സിപിഎം സഹയാത്രികനായ റോണ്‍.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയന്‍കുന്നന്‍ സിനിമയുമായി ബന്ധപ്പെട്ടാണ് മാര്‍ക്‌സിസ്റ്റ് – മൗദൂദി ബന്ധം വീണ്ടും സജീവ ചര്‍ച്ചയായത്. സിപിഎം അനുയായി ആഷിഖ് ഇസ്ലാമിസ്റ്റുകളുടെ അജണ്ട നടപ്പാക്കുകയാണെന്ന് ‘വൈറസ്’ സിനിമയിറങ്ങിയപ്പോള്‍ തന്നെ പാര്‍ട്ടിയിലെ ഒരു വിഭാഗം കുറ്റപ്പെടുത്തിയിരുന്നു. അടുത്തിടെ പല വിഷയങ്ങളിലും ആഷിഖിന്റെ മതമൗലികവാദ നിലപാടുകള്‍ പുറത്തുവരികയും ചെയ്തു. ഹിന്ദു കൂട്ടക്കൊല നടത്തിയ മതഭ്രാന്തന്‍ കുഞ്ഞഹമ്മദിനെ വീരനായകനാക്കി പ്രഖ്യാപിച്ച പുതിയ സിനിമയില്‍ കൂട്ടാളികളെല്ലാം തീവ്രവാദ ആശയങ്ങളുടെ പ്രചാരകരുമാണ്. ആഷിഖ് അബുവിനെപ്പോലുള്ളവര്‍ സ്വന്തം മതത്തിനായി സിപിഎമ്മിനെ കൂട്ടുപിടിക്കുമ്പോള്‍ സിപിഎം സഹയാത്രികരായ മറ്റുള്ളവര്‍ വിദേശയാത്രകള്‍ക്കും സമ്മാനങ്ങള്‍ക്കുമായി ഇസ്ലാമിസ്റ്റുകളെ താലോലിക്കുകയാണ്.  

ഇടതു ലിബറല്‍ ബുദ്ധിജീവിയായ സുനില്‍ പി.ഇളയിടം ഇസ്ലാമിസ്റ്റുകളോടുള്ള കൂറ് പരസ്യമായി പ്രഖ്യാപിച്ചത് നേരത്തെ വിവാദമായിരുന്നു. ”ഹിന്ദുത്വവുമായി ഐക്യപ്പെടാന്‍ പറ്റില്ല. ഹിന്ദുത്വവുമായി സമ്പൂര്‍ണ യുദ്ധമാണ്. എന്നാല്‍ രാഷ്‌ട്രീയ ഇസ്ലാമിസ്റ്റുകള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ നാം ഏറ്റെടുക്കേണ്ടതുണ്ട്” എന്നായിരുന്നു ഇളയിടത്തിന്റെ പരാമര്‍ശം. മുസ്ലീം തീവ്രവാദ സംഘടനകളുടെ കൂടാരത്തില്‍ അടിയുറച്ചു നില്‍ക്കുന്നവരില്‍ മറ്റൊരു പ്രധാനിയാണ് കവി സച്ചിദാനന്ദന്‍. അഖില കേസ് സമയത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ വാദങ്ങളെ ന്യായീകരിക്കുന്നതിനായി പത്രസമ്മേളനം പോലും നടത്തിയിരുന്നു സച്ചിദാനന്ദന്‍. കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, പി.കെ. പോ, പി.ടി. കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ സിപിഎമ്മിനെ ഇസ്ലാമികവത്കരണത്തിലേക്ക് നയിച്ചവരില്‍ പ്രധാനികളാണ്. സക്കറിയ, ജെ. ദേവിക, രാമനുണ്ണി, കമല്‍, ബി.ആര്‍.പി. ഭാസ്‌കര്‍, ദീപാ നിശാന്ത്, കെ.ആര്‍. മീര, സണ്ണി എം. കപിക്കാട്, അരുന്ധതി റോയ് തുടങ്ങിയവര്‍ ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ട് ഇസ്ലാമിക ഭീകരതയെ പരിപോഷിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇടത് ബന്ധം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകരായ ഹര്‍ഷന്‍, അരുണ്‍ കുമാര്‍, സനീഷ്, രാജീവ് ദേവരാജ്, കമല്‍ റാം സജീവ് തുടങ്ങിയവര്‍ക്ക് ജമാ അത്തെ ഇസ്ലാമിയുടെ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് ഒരു മടിയുമുണ്ടായിട്ടില്ല.  

വിദേശയാത്രകളും വേദികളും തരപ്പെടുത്തി നല്‍കി ഇടത് ബുദ്ധിജീവികളെ വിലയ്‌ക്കെടുക്കുകയാണ് ഇസ്ലാമിസ്റ്റുകള്‍. മുസ്ലിം സംഘടനകളുടെയും പ്രസിദ്ധീകരണങ്ങളുടെയും അവാര്‍ഡുകളുടെയും എണ്ണത്തിലുള്ള വര്‍ദ്ധനവും ഇടത്-ഇസ്ലാമിസ്റ്റ് ബാന്ധവത്തെ ശക്തിപ്പെടുത്തുന്നു. മതരാഷ്‌ട്രവാദത്തെയും വര്‍ഗ്ഗീയതയെയും എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ ജിഹാദി ഭ്രാന്തിനെതിരെ പ്രതികരിക്കാറുമില്ല. എസ്എഫ്‌ഐക്കാരനായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ നിശ്ശബ്ദത പാലിച്ചവര്‍ ഇതരമതസ്ഥരെ ഉള്‍പ്പെടെ ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്തപ്പോള്‍ ലൗ ജിഹാദ് വിഷയം ഉന്നയിച്ചവര്‍ക്കെതിരെ രംഗത്തെത്തുകയാണ് ചെയ്തത്. ‘ഹിന്ദുത്വ ശക്തികളെ’ എതിര്‍ക്കാനെന്ന മട്ടിലാണ് ഇടനിലക്കാര്‍ സഹകരണം ശക്തിപ്പെടുത്തുന്നത്. പൗരത്വ ഭേദഗതി നിയമം മുസ്ലിം ഏകീകരണത്തിനായി ഉപയോഗിക്കാനും ഇവര്‍ മടിച്ചില്ല. മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന മതവാദികളുടെ ഇരവാദ പ്രചാരണത്തിന് ശക്തി പകര്‍ന്നതും ഇടത് ബുദ്ധിജീവികളാണ്.

Tags: cpmപണംLeft Leader
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.