Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കരാര്‍ നീട്ടി: ജെസ്സെല്‍ കാര്‍നെറോ ബ്ലാസ്‌റ്റേഴ്‌സില്‍ തുടരും

ഇന്ത്യയിലെ മുന്‍നിര ലെഫ്റ്റ് ബാക്കുകളില്‍ ഒരാളാണ് ജെസ്സല്‍. കഴിഞ്ഞ സീസണില്‍ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 07:11 pm IST
in Sports

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നിരയിലെ മിന്നും താരം  ജെസ്സല്‍ കാര്‍നെറോ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ തുടരും. പരിചയസമ്പന്നനായ ഗോവന്‍ ലെഫ്റ്റ് ബാക്കായ ജെസ്സലുമായി മൂന്ന് വര്‍ഷത്തെക്കാണ് ബ്ലാസ്‌റ്റേഴ്‌സ് കരാര്‍ നീട്ടിയത്. ഗോവന്‍ പ്രൊഫഷണല്‍ ലീഗിലൂടെ വളര്‍ന്നുവന്ന ജെസ്സല്‍ 2018-19 വര്‍ഷം സന്തോഷ് ട്രോഫിയില്‍  ഗോവന്‍ ടീമിന്റെ  നായകനായിരുന്നു. സമൃദ്ധമായ അനുഭവസമ്പത്തുള്ള ജെസ്സല്‍, വരാനിരിക്കുന്ന സീസണിലെ കെബിഎഫ്‌സി പ്രതിരോധനിരയുടെ  നെടുംതൂണായി മാറുന്ന ഒരു വൈവിധ്യമാര്‍ന്ന കളിക്കാരനാണ്.

‘ഇന്ത്യയിലെ മുന്‍നിര ലെഫ്റ്റ് ബാക്കുകളില്‍ ഒരാളാണ് ജെസ്സല്‍. കഴിഞ്ഞ സീസണില്‍ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒപ്പം ഞങ്ങളുടെ ടീമിന് വളരെ പ്രധാനപ്പെട്ട കളിക്കാരനുമാണ്. അദ്ദേഹത്തിന്  ക്ലബിനൊപ്പം തുടരാന്‍ കഴിഞ്ഞതില്‍  ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ‘ കേരള ബ്ലാസ്‌റ്റേഴ്‌സ് ഹെഡ് കോച്ച് കിബു വികുന അഭിപ്രായപ്പെട്ടു.

കഴിഞ്ഞ സീസണില്‍ ഡെംപോ സ്‌പോര്‍ട്ടിംഗ് ക്ലബില്‍ നിന്ന് കെബിഎഫ്‌സിയില്‍ എത്തിയ ജെസ്സല്‍ ടീമിനായി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ (18 മത്സരങ്ങള്‍) റെക്കോര്‍ഡു ചെയ്ത ഒരേയൊരു താരമായ ജെസ്സെല്‍ കഴിഞ്ഞ സീസണിലെ എല്ലാ കളികളിലും എല്ലാ മിനിറ്റും ക്ലബ്ബിനായി കളിച്ചു.  കെബിഎഫ്‌സിക്കായി  72.65% വിജയ കൃത്യതയുമുള്ള 746 പാസുകലാണ് ജെസ്സല്‍ നല്‍കിയത്. ഒരു കളിയില്‍  ഏകദേശം 42 പാസുകള്‍ എന്ന രീതിയില്‍ ഒരു ഐഎസ്എല്‍ അരങ്ങേറ്റക്കാരന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ പാസുകളാണ് ഇതിലൂടെ  രേഖപ്പെടുത്തിയത്. സീസണില്‍ അഞ്ച് അസിസ്റ്റുകള്‍ സംഭാവന ചെയ്തുകൊണ്ട് അദ്ദേഹം തന്റെ ആക്രമണ കഴിവുകളും പ്രകടിപ്പിച്ചു. ഇത് ഒരു കെബിഎഫ്‌സി കളിക്കാരന്റെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

”ക്ലബ് തങ്ങളുടെ ആദ്യ ഐഎസ്എല്‍ ട്രോഫി ഉയര്‍ത്തുമ്പോള്‍ ടീമിന്റെ ഭാഗമാകാനാണ് ഞാന്‍ ലക്ഷ്യമിടുന്നത്. എന്റെ കഴിവ്  തെളിയിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി എനിക്ക് അവസരം നല്‍കി, തുടര്‍ന്നും  മികച്ച ശ്രമങ്ങള്‍ നടത്താനും വരാനിരിക്കുന്ന സീസണുകളില്‍ ക്ലബ്ബിന്റെ ലക്ഷ്യങ്ങള്‍ക്കായി ക്ലബിനൊപ്പം നില്കുവാനും  ഞാന്‍ പ്രതീക്ഷിക്കുന്നു.  ഇത് എനിക്ക് ഒരു പുതിയ തുടക്കമാണ്, ഞങ്ങളുടെ പുതിയ ഹെഡ് കോച്ച് കിബു വികുനയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ‘ ജെസ്സെല്‍ വ്യക്തമാക്കി.

Tags: കേരള ബ്ലാസ്റ്റേഴ്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പ്രീ-സീസണ്‍ തയാറെടുപ്പ്: കേരള ബ്ലാസ്റ്റേഴ്‌സ് യുഎഇയിലേക്ക് തിരിക്കും

Football

ചരിത്രത്തിലെ ആദ്യ കേരള ഡര്‍ബി; ഗോകുലം കേരള കേരള ബ്ലാസ്‌റ്റേസിനെ പരാജയപ്പെടുത്തി

Football

ഡ്യൂറന്‍ഡ് കപ്പില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സ്-ഗോകുലം പോര്

Football

ഡ്യൂറണ്ട് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു; 13 ന് ആദ്യ മത്സരം ഗോകുലം കേരളയ്‌ക്കെതിരെ

Football

സഹല്‍ അബ്ദുല്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; പകരം എത്തുന്നത് പ്രിതം കോട്ടാല്‍

പുതിയ വാര്‍ത്തകള്‍

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.