Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കോവിഡ് കാലത്ത് ആയുര്‍വേദത്തിന്റെ കരുതല്‍

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പുമായി സഹകരിച്ചു സംസ്ഥാന കോവിഡ് റെസ്പോണ്‍സ് സെല്‍  നടപ്പാക്കിയതാണ് അമൃതം പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 03:53 pm IST
in Kasargod

കാസര്‍കോട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പുമായി സഹകരിച്ചു സംസ്ഥാന കോവിഡ് റെസ്പോണ്‍സ് സെല്‍  നടപ്പാക്കിയതാണ് അമൃതം പദ്ധതി. കോവിഡ് പ്രതിരോധ പരിപാടികളുടെ നടത്തിപ്പിനായി ആയുര്‍വേദ ഡിസ്പെന്‍സറികളെയും ആശുപത്രികളെയും കേന്ദ്രീകരിച്ചുള്ള ‘ആയുര്‍ രക്ഷാ ക്ലിനിക്കു’കള്‍ വഴി ജില്ലയില്‍ വിദേശത്തു നിന്നോ അന്യ സംസ്ഥാനങ്ങളില്‍ നിന്നോ തിരികെയെത്തി ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ അമൃതം പദ്ധതിയിലൂടെ നല്‍കും. 

മൂന്ന് കൂട്ടം മരുന്നുകളും അണുനശീകരണത്തിന് പുകയ്‌ക്കുവാനുള്ള അപരാജിത ധൂമ ചൂര്‍ണവുമാണ് 14 ദിവസത്തേക്ക് നല്‍കുന്നത്. ഇതോടൊപ്പം ജീവിതശൈലീ ക്രമീകരണത്തിനുള്ള നിര്‍ദേശങ്ങള്‍ കൂടി നല്‍കും. മരുന്ന് കഴിക്കുന്നവരുടെ പ്രതിരോധ ശേഷിയും, ആരോഗ്യസ്ഥിതിയും ആയുര്‍രക്ഷ ടാസ്‌ക് ഫോസുകള്‍ വഴി നിരിക്ഷിക്കും. ജില്ലയിലെ അഞ്ച് ആയുര്‍വേദ ആശുപത്രികളും 46 ഡിസ്പെന്‍സറികളുമടങ്ങുന്ന ആയുര്‍ രക്ഷ ക്ലിനിക്കുകള്‍ വഴി ഇതിനകം തന്നെ ജില്ലയില്‍ 1100 ഓളം ആളുകളില്‍ അമൃതം പദ്ധതിയുടെ ഭാഗമായി മരുന്നുകള്‍ വിതരണം ചെയ്തു.

മരുന്നുകള്‍ക്കൊപ്പം ടെലി കൗണ്‍സിലിങ്ങും 
പ്രതിരോധ മരുന്ന് കഴിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് മാത്രമാണ് ചികിത്സ ലഭ്യമാക്കുന്നത്. നിരീക്ഷണത്തില്‍ കഴിയുന്നവരെ ഫോണുകളില്‍ ബന്ധപ്പെട്ട് ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, വയോധികര്‍ സഥിരമായി മരുന്ന് കഴിക്കുന്നവര്‍ എന്നിങ്ങനെ ഓരോരുത്തരുടെയും ശാരീരിക നിലയ്‌ക്കനുസരിച്ചാണ് മരുന്നുകള്‍ നിശ്ചയിക്കുന്നത്. 14 ദിവസത്തെ മരുന്നിനു ശേഷം തുടര്‍ന്നുള്ള ശരീര സംബന്ധമായ മാറ്റങ്ങള്‍ മനസിലാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ക്കുമായി ടെലി കൗണ്‍സിലിങ്ങും നല്‍കി വരുന്നു. 

നിരീക്ഷണത്തിലിരിക്കെ മരുന്ന് ഉപയോഗിച്ച വ്യക്തി, കോവിഡ് 19 പോസിറ്റീവ് ആയാലും നിരീക്ഷണം തുടരും. അമൃതം പദ്ധതിയില്‍ ഉള്‍പ്പെട്ട് ചികിത്സ നടത്തിയ ആളുകളില്‍ കോവിഡ് സ്ഥിതികരിച്ചിട്ടുണ്ടങ്കിലും കോവിഡ് രോഗ ബാധയുടെതായ യാതൊരു ശാരീരിക ബുദ്ധിമുട്ടുകളോ ലക്ഷണങ്ങളോ ഇല്ലായിരുന്നുവെന്ന് ജില്ല ആയുര്‍വ്വേദ ഡി എം ഒ സ്റ്റെല്ല ഡേവിഡ് പറഞ്ഞു. അമൃതം പദ്ധതിക്ക് പുറമെ കോവിഡ് മുക്തരായവര്‍ക്കുള്ള പൂനര്‍ജനി പദ്ധതി, രോഗ പ്രതിരോധശഷി കൂട്ടാനുള്ള സ്വാസ്ഥ്യം പദ്ധതി, സുഖായുഷ്യം പദ്ധതി എന്നിവയും വിജയകരമായി നടപ്പാക്കുന്നു. 

പുനര്‍ജനി പദ്ധതി
കോവിഡ് 19 രോഗമുക്തരായവരെ പൂര്‍ണ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള പദ്ധതിയാണ് പുനര്‍ജനി.ആശുപത്രിയിലെ ചികിത്സയ്‌ക്കു ശേഷം വീട്ടിലെത്തുന്ന രോഗികള്‍ക്ക് അവരുടെ രോഗ പ്രതിരോധശേഷി വീണ്ടെടുക്കാനുള്ള മരുന്നുകളും ജീവിത ശൈലി ക്രമീകരണവും ഈ പദ്ധതി വഴി ലഭ്യമാക്കും. 90ദിവസത്തേക്കാണ് ചികിത്സ. പ്രതിരോധ മരുന്ന് കഴിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് മാത്രമാണ് ചികിത്സ നല്‍കുന്നത്. നിലവില്‍ 18 പേര്‍ക്ക് ഈ സേവനം നല്കിവരുന്നു.

സ്വാസ്ഥ്യം പദ്ധതി
ആയുര്‍വേദ മരുന്നുകളുടെ ഉപയോഗത്തിലൂടെയും വ്യായാമത്തിലൂടെയും മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള സേവനമാണ് സ്വാസ്ഥ്യം പദ്ധതിയിലൂടെ ഭാരതീയ ചികിത്സ വകുപ്പും ആയുഷും നല്‍കുന്നത്. 60 വയസില്‍ താഴെയുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, ഫയര്‍ഫോഴ്സ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി കൂട്ടാന്‍ ഫലപ്രദമാണ് ഈ പദ്ധതി.ആയുര്‍ രക്ഷ ക്ലിനിക്കുകള്‍ വഴി സ്വാസ്ഥ്യം പദ്ധതിയുടെ സേവനങ്ങള്‍ ലഭിക്കും.

സുഖായുഷ്യം പദ്ധതി
കോവിഡ് 19 വൈറസ് ബാധ ഉണ്ടാകാന്‍ കൂടുതല്‍ സാധ്യത 60 വയസിനു മുകളില്‍ ഉള്ളവര്‍ക്ക് ആയതിനാല്‍ അവരുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ച് സംരക്ഷിക്കുന്നതിനുള്ള പദ്ധതിയാണു സുഖായുഷ്യം. വയോജനങ്ങള്‍ക്ക് അവരുടെ ആരോഗ്യ സ്ഥിതിയും അവര്‍ തുടര്‍ന്നുപോരുന്ന ചികിത്സയും പരിഗണിച്ചായിരിക്കും മരുന്നുകള്‍ ലഭ്യമാക്കുന്നത്. സുഖായുഷ്യം പദ്ധതിയിലൂടെ സന്നദ്ധ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കേഴ്സ് എന്നിവര്‍ വഴി മരുന്നുകള്‍ നേരിട്ട് വീടുകളില്‍ എത്തിക്കുന്നു.
 

Tags: kasargodayurvedacovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Samskriti

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

Kerala

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

പുതിയ വാര്‍ത്തകള്‍

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.