Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചൈനാ ആപ് നിരോധനം കേരളത്തിന് സുവര്‍ണാവസരം; അനന്ത സാധ്യതകളുമായി മേക് ഇന്‍ ഇന്ത്യ പദ്ധതി

വിലക്ക് നാലുതരത്തില്‍ ഇന്ത്യക്ക് നേട്ടമാകുമെന്ന് ഇന്‍ഫോ പാര്‍ക്കിലെ സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്ടും ഐടി മിലന്‍ സംഘടനാ പ്രവര്‍ത്തകനുമായ എസ്. സുമേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ഒന്ന്: അവസരം. വലിയ കമ്പനികളുടെ ആപ്പുകള്‍ വന്നതോടെ നമ്മുടെ കമ്പനികള്‍ക്ക് നഷ്ടമായ അവസരങ്ങള്‍ തിരികെ കിട്ടും. രണ്ട്: സാങ്കേതികമായി നാം കൂടുതല്‍ മികവു നേടും. മൂന്ന്: നാട്ടുകാര്‍ വികസിപ്പിക്കുന്ന വിദ്യയില്‍ ഇനി വന്‍ നിക്ഷേപംവരും, ലാഭമുണ്ടാകും, സ്വയം വികസിക്കും. നാല്: ബ്രാന്‍ഡഡ് കമ്പനികളുണ്ടാകും, ഇന്ത്യ സ്വയം പര്യാപ്തമാകും, മികച്ച ഉല്‍പ്പന്നങ്ങളുടെ ലോക വിപണി നേടും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 1, 2020, 10:42 am IST
in Kerala

കൊച്ചി: ചൈനയുടെ  59 ആപ്ലിക്കേഷനുകള്‍ വിലക്കിയത് ഇന്ത്യക്കും ഒപ്പം കേരളത്തിനും സുവര്‍ണാവസരം. ചൈന ഉപയോഗിക്കുന്ന വിവര സാങ്കേതിക വിദ്യ (ഐടി) ഇന്ത്യക്കാരന്റേതാണ്. പക്ഷേ, അവിടത്തെപ്പോലെ ഉല്‍പ്പാദനവും നിക്ഷേപവും ഇവിടില്ല. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ മേക് ഇന്‍ ഇന്ത്യ പദ്ധതി ഉപയോഗിച്ചാല്‍ ഇന്ത്യക്ക് വലിയ അവസരങ്ങള്‍ തുറന്നു കിട്ടും.

വിലക്ക് നാലുതരത്തില്‍ ഇന്ത്യക്ക് നേട്ടമാകുമെന്ന് ഇന്‍ഫോ പാര്‍ക്കിലെ  സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്ടും ഐടി മിലന്‍ സംഘടനാ പ്രവര്‍ത്തകനുമായ എസ്. സുമേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ഒന്ന്: അവസരം. വലിയ കമ്പനികളുടെ ആപ്പുകള്‍ വന്നതോടെ നമ്മുടെ കമ്പനികള്‍ക്ക് നഷ്ടമായ അവസരങ്ങള്‍ തിരികെ കിട്ടും. രണ്ട്: സാങ്കേതികമായി നാം  കൂടുതല്‍ മികവു നേടും. മൂന്ന്:  നാട്ടുകാര്‍ വികസിപ്പിക്കുന്ന വിദ്യയില്‍ ഇനി വന്‍ നിക്ഷേപംവരും, ലാഭമുണ്ടാകും, സ്വയം വികസിക്കും. നാല്: ബ്രാന്‍ഡഡ് കമ്പനികളുണ്ടാകും, ഇന്ത്യ സ്വയം പര്യാപ്തമാകും, മികച്ച ഉല്‍പ്പന്നങ്ങളുടെ ലോക വിപണി നേടും.

നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ തയാറാണ്. സംസ്ഥാനങ്ങള്‍ കൂടി സഹകരിച്ചാല്‍ മതി.കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ ഉയരുന്ന ആശയങ്ങളും  പരീക്ഷണങ്ങളും ഗവേഷണങ്ങളും ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പന്നമുണ്ടാക്കിയാല്‍ മതി. കേരളമാണ് ഏറ്റവും അധികം സ്റ്റാര്‍ട്ടപ്പുകളുള്ള സംസ്ഥാനം. എഞ്ചിനീയറിങ് പഠന സംവിധാനവും കൂടുതല്‍ ഇവിടെ. പക്ഷേ, കുറഞ്ഞ കാലംകൊണ്ട് ബെംഗളൂരു ഐടി രംഗത്ത് വലിയ ശക്തിയായി. കോയമ്പത്തൂര്‍ ഐടി ഹബ്ബാകുന്നു. പുതിയ സംസ്ഥാനമായ തെലങ്കാന ഈ രംഗത്ത് മുന്നേറുന്നു.

25 വര്‍ഷം മുമ്പ് ഐടി കുതിപ്പ് ലക്ഷ്യമിട്ട് തലസ്ഥാനത്ത് ടെക്നോ പാര്‍ക്ക് തുടങ്ങി. എല്ലാ ജില്ലയിലും ഐടി ഹബ്ബ് എന്ന സങ്കല്‍പ്പത്തിനും 15 വയസായി. പക്ഷേ, അവസരങ്ങള്‍ കേരളം അനുകൂലമാക്കിയില്ല. ബെംഗളൂരു 50 കിലോ മീറ്റര്‍ ചുറ്റളവില്‍ വളര്‍ന്നു, അതിന്റെ ഇരട്ടിക്കാലം എടുത്തിട്ടും  കൊച്ചി 15 കിലോമീറ്റര്‍ ചുറ്റളവിലേ വളര്‍ന്നുള്ളൂ. കൊച്ചിയിലെ സ്മാര്‍ട്സിറ്റി കൂറ്റന്‍ കെട്ടിടം മാത്രമായി നില്‍ക്കുകയാണ്,” സുമേഷ് പറഞ്ഞു.

ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഏറ്റവും കൂടുതല്‍ ലഭ്യമാണ് കേരളത്തില്‍. കുടില്‍ വ്യവസായം പോലെ ഐടി വ്യവസായം നടത്താം. അതിന് പദ്ധതി വേണം, ആസൂത്രണം വേണം, അദ്ദേഹം പറഞ്ഞു. ഇന്റര്‍നെറ്റല്ല, അതിനപ്പുറം ‘ഇന്റര്‍നെറ്റ് എനേബിള്‍ഡ് ഡിവൈസു’കളുടെ കാലമാണ് ഫൈവ് ജി മൊബൈല്‍ നെറ്റ്വര്‍ക്കോടെ വരുന്നത്. അപ്പോള്‍ ഇന്ത്യ ആ ഡിവൈസുകളുടെ ഉല്‍പ്പാദനമാണ് ലക്ഷ്യമിടുന്നത്. അതിനുള്ള അരങ്ങാണ് ഒരുങ്ങുന്നത്. ചൈനയെ വിലക്കിയിടത്ത് തായ്വാനോ കൊറിയയോ ഫിലിപ്പീന്‍സോ കടന്നുവരരുത്. അവിടം ഇന്ത്യയുടേതാകണം. അതിനു സാധിക്കും. ചൈനയുടെ കാം സ്‌കാന്‍ വിലക്കിയപ്പോള്‍ അതിന്റെ ഇന്ത്യന്‍ ആപ് ആയ ഡോക് സ്‌കാന്‍ ഉപയോഗം തുടങ്ങി. ചുരുങ്ങിയ ദിവസം കൊണ്ട് അതിന്റെ റേറ്റിങ് അഞ്ചില്‍ 4.7 ആയി.

Tags: make in indiaindiakeralaആപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

India

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.