Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കോണ്‍ഗ്രസ് മലര്‍ന്ന് കിടന്ന് തുപ്പരുത്

പ്രകോപനം സൃഷ്ടിച്ചത് ഇന്ത്യയെന്നാണ് സിപിഎം നേതൃത്വം ആരോപിക്കുന്നത്. ചൈനപോലും അംഗീകരിക്കാത്ത ആരോപണത്തോടൊപ്പമാണ് കോണ്‍ഗ്രസ് എന്നറിയുമ്പോഴാണ് കോണ്‍ഗ്രസും ചൈനയും തമ്മിലുള്ള അന്തര്‍ധാര പ്രകടമാകുന്നത്. കോണ്‍ഗ്രസ് ചൈനയില്‍ നിന്നും വന്‍തോതില്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ പറ്റുകയും പലവിധ കരാറുകളില്‍ ഏര്‍പ്പെട്ടതായുമാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. 2007ലും 2008ലും കോണ്‍ഗ്രസ് വന്‍തുക ചൈനയില്‍ നിന്നും കൈപ്പറ്റിയതായി വെളിവാക്കപ്പെട്ടു. രാജീവ്ഗാന്ധി ഫൗണ്ടേഷന്‍ വഴിയാണ് പണം സ്വീകരിച്ചത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 29, 2020, 05:00 am IST
inEditorial

ചൈനയുടെ കടന്നുകയറ്റം സംബന്ധിച്ചുള്ള രാഷ്‌ട്രീയ വിവാദത്തില്‍ പലതും മറുപടി അര്‍ഹിക്കാത്തതാണ്. ചതിയുടെയും വഞ്ചനയുടെയും പാരമ്പര്യമുള്ള ചൈനയെ കോണ്‍ഗ്രസും പ്രധാനമന്ത്രി നെഹ്‌റുവും ഏറെ വിശ്വസിച്ചിരുന്നു. ‘ഇന്ത്യാ ചീനാ ഭായി ഭായി’ എന്ന മന്ത്രം നെഹ്‌റുവും കോണ്‍ഗ്രസും ഉരുവിട്ടതിന്റെ മാറ്റൊലി കെട്ടടങ്ങും മുമ്പ് ചൈനയുടെ ചതി ഇന്ത്യ കണ്ടു. 1962ല്‍ ചൈന ഓര്‍ക്കാപ്പുറത്ത് കയറികളിച്ചതിന്റെ ക്ഷീണം ഇന്നും മാറാതെ കിടക്കുന്നു. നിഷ്‌ക്രിയനായ പ്രധാനമന്ത്രിയാണ് 45 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യയുടെ ഭൂമി ചൈനക്ക് കൈവശപ്പെടുത്താന്‍ അവസരം നല്‍കിയത്. അതിനെക്കുറിച്ച് വിമര്‍ശനമുയര്‍ന്നപ്പോള്‍ ”പുല്ലുപോലും മുളയ്‌ക്കാത്ത ഭൂമിയാണത്” എന്നാണ് നെഹ്‌റു പ്രതികരിച്ചത്. പുല്ലുമുളയ്‌ക്കാത്ത ഭൂമി ചൈന എന്തുകൊണ്ട് കൈവശം വയ്‌ക്കുന്നു എന്ന ജനസംഘം ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് കോണ്‍ഗ്രസ് ഇന്നും മറുപടി നല്‍കിയിട്ടില്ല. അന്ന് രണ്ടാമത്തെ പാര്‍ട്ടിയായ കമ്യൂണിസ്റ്റുകാരുടെ പിന്‍ബലമാണ് കോണ്‍ഗ്രസിന് തുണയായത്. സ്ഥിതി അന്നും ഇന്നും വലുതായിട്ടൊന്നും മാറിയിട്ടില്ല. ഏറ്റവും ഒടുവില്‍ ചൈനയുടെ കയ്യേറ്റങ്ങള്‍ സംബന്ധിച്ചുള്ള വിവാദത്തില്‍ സിപിഎം പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.  

പ്രകോപനം സൃഷ്ടിച്ചത് ഇന്ത്യയെന്നാണ് സിപിഎം നേതൃത്വം ആരോപിക്കുന്നത്. ചൈനപോലും അംഗീകരിക്കാത്ത ആരോപണത്തോടൊപ്പമാണ് കോണ്‍ഗ്രസ് എന്നറിയുമ്പോഴാണ് കോണ്‍ഗ്രസും ചൈനയും തമ്മിലുള്ള അന്തര്‍ധാര പ്രകടമാകുന്നത്. കോണ്‍ഗ്രസ് ചൈനയില്‍ നിന്നും വന്‍തോതില്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ പറ്റുകയും പലവിധ കരാറുകളില്‍ ഏര്‍പ്പെട്ടതായുമാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. 2007ലും 2008ലും കോണ്‍ഗ്രസ് വന്‍തുക ചൈനയില്‍ നിന്നും കൈപ്പറ്റിയതായി വെളിവാക്കപ്പെട്ടു. രാജീവ്ഗാന്ധി ഫൗണ്ടേഷന്‍ വഴിയാണ് പണം സ്വീകരിച്ചത്. കോണ്‍ഗ്രസിന് പണം പറ്റാനുള്ള ഫൗണ്ടേഷനുകള്‍ വേറെയുമുണ്ട്. നെഹ്‌റു ഫൗണ്ടേഷന്‍, ഇന്ദിരാ ഫൗണ്ടേഷന്‍  തുടങ്ങി പലതും. കോണ്‍ഗ്രസ് അധ്യക്ഷനാണ് ഇവ വഴി ലഭിക്കുന്ന പണം കൈകാര്യം ചെയ്യാനുള്ള അധികാരം. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് അധ്യക്ഷപദം സോണിയാ കുടുംബത്തില്‍ തന്നെ ഒതുക്കി നിര്‍ത്തും. സീതാറാം കേസരിയെ ചവിട്ടി പുറത്താക്കിയത് ഫണ്ട് വിനിയോഗത്തിലെ അതൃപ്തിമൂലമെന്നത് പസ്യമായ രഹസ്യമാണ്. ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് കത്തിക്കയറുന്ന കോണ്‍ഗ്രസ് യഥാര്‍ത്ഥത്തില്‍ മലര്‍ന്നുകിടന്ന് തുപ്പുകയാണ്. ചൈനയുമായി അവിഹിത സൗഹൃദം പുലര്‍ത്തുന്നത് കോണ്‍ഗ്രസാണ്. ഒറ്റുകാരെപ്പോലെയാണ് അവരുടെ പെരുമാറ്റം. അതിനുള്ള പാരിതോഷികം കോണ്‍ഗ്രസ് കൃത്യമായി പറ്റുകയും ചെയ്യുന്നുണ്ട്.

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസ് എന്നിവയുടെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും കോടികള്‍ കൈപ്പറ്റിയതായി രേഖകള്‍ പുറത്തുവന്നു. ഇതോടെ  ഇവര്‍ക്കും ഇവരുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനും ചൈനയുമായുള്ള ആഴമേറിയ രഹസ്യ ബന്ധം കൂടുതല്‍ വെളിവായിരിക്കുകയാണ്. വിലപ്പെട്ട വിവരങ്ങള്‍ പരസ്പരം കൈമാറാനുള്ള കരാറില്‍, 2008ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത്, കോണ്‍ഗ്രസും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒപ്പിട്ടിരുന്നുവെന്ന വിവരം പുറത്തുവന്നത് ദിവസങ്ങള്‍ക്കുള്ളിലാണ്. ചൈനയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും പഠനങ്ങള്‍ നടത്താ

നും മറ്റുമായി രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസ് എന്നിവ ചൈനീസ് എംബസിയില്‍ നിന്നും ചൈനീസ് സര്‍ക്കാരില്‍ നിന്നും വന്‍തോതില്‍ പണം പറ്റിയെന്നും ചൈന ഈ സംഘടനകളുടെ പങ്കാളിയും സ്ഥിരം പണദാതാവും (ഡോണര്‍) ആയിരുന്നുവെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. രാജീവ് ഫൗണ്ടേഷന്റെ ‘2005-2006ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍. ചൈനയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തമാക്കുന്ന കാര്യം പഠിക്കാന്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസ് ഏല്‍പ്പിച്ചതായും ഇവര്‍ 2005-2006ല്‍ മാത്രം 300,000 ഡോളര്‍ (പതിനഞ്ച് കോടിയിലേറെ രൂപ) ചൈനീസ് സര്‍ക്കാരില്‍ നിന്ന് വാങ്ങിയതായും റിപ്പോര്‍ട്ടിലുണ്ട്.

ഇപ്പോള്‍ ചൈനയുമായുള്ള സംഘര്‍ഷത്തിലും കോണ്‍ഗ്രസും സോണിയയും രാഹുലും അടക്കമുള്ള അതിന്റെ നേതാക്കളും ചൈനീസ് അനുകൂല നിലപാട് സ്വീകരിക്കുന്നതും കടുത്ത നിലപാട് എടുത്ത മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നതും ഈ ബന്ധത്തിന്റെ ഭാഗമാണെന്നു വേണം കരുതാന്‍. ഈ കണക്കുകള്‍ ഭാഗികമെന്നാണ് മുന്‍ ധനമന്ത്രി ചിദംബരം പറയുന്നത്. അതിന്റെ അര്‍ഥം ചൈനയുടെ പണം സ്വീകരിച്ചു എന്നാണല്ലോ. കോണ്‍ഗ്രസ് പ്രസിഡന്റുമാരായി 88 പേരെത്തിയിട്ടുണ്ട്. നെഹ്‌റു കുടുംബത്തില്‍പ്പെട്ടവരൊഴിച്ച് മറ്റാരും ശത്രുരാജ്യത്തിന്റെ സമ്പത്ത് സ്വീകരിച്ചതായി കേട്ടിട്ടില്ല. ഇത്തരം രാജ്യദ്രോഹം പ്രവര്‍ത്തിച്ച കോണ്‍ഗ്രസിന് ദേശീയകക്ഷി എന്ന് അവകാശപ്പെടാന്‍ അര്‍ഹതയില്ല. ഈ പ്രസ്ഥാനം പിരിച്ചുവിട്ട് രാജ്യത്തോട് ക്ഷമാപണം ചെയ്യുന്നതാണ് മര്യാദ.

Tags: congress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

പുതിയ വാര്‍ത്തകള്‍

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.