Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ആര്‍എസ്എസിന്റെയും അമിത് ഷായുടെയും നിലപാടുകള്‍ കമ്മ്യൂണിസ്റ്റ് രാജ്യത്തിനെതിര്; അതിര്‍ത്തി പിടിച്ചെടുക്കുന്നത് സംഘര്‍ഷമല്ല; ചൈനക്കായി വീണ്ടും സിപിഎം

''ചൈന ഇന്ത്യയുടെ അതിര്‍ത്തി അല്‍പ്പാല്‍പ്പമായി പിടിച്ചെടുക്കുന്നതിനാലാണ് സംഘര്‍ഷമെന്ന വിലയിരുത്തല്‍ ശരിയല്ല. അതിര്‍ത്തി സംഘര്‍ഷത്തിന് ആഴത്തിലുള്ള കാരണങ്ങളുണ്ട്. കേന്ദ്രം സ്വീകരിച്ച സമീപനം ഒരു ഘടകമാണ്. ജമ്മു കശ്മീരിനെ വിഭജിച്ച നടപടി ചൈന അവകാശപ്പെടുന്ന സ്ഥലത്തിനും ബാധകമാണ്. ഇതിനെതിരെ രണ്ട് തവണ ചൈന പ്രതിഷേധമറിയിക്കുകയും ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ അനൗദ്യോഗിക യോഗത്തില്‍ ഉന്നയിക്കുകയും ചെയ്തു. പാക്ക് അധിനിവേശ കശ്മീരും അക്‌സായ് ചിന്നും ഇന്ത്യയുടെ ഭാഗമാണെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പിഒകെ ഭാവിയില്‍ ഇന്ത്യയോട് ചേരുമെന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെയും പ്രസ്താവനകള്‍ പ്രത്യാഘാതമുണ്ടാക്കി''. മുഖപ്രസംഗം പറയുന്നു

കെ.സുജിത്byകെ.സുജിത്
Jun 28, 2020, 04:41 pm IST
inIndia

കൊച്ചി: ചൈനയെ അനുകൂലിച്ച്,  ഇന്ത്യാ വിരുദ്ധ നിലപാടുമായി സിപിഎം വീണ്ടും രംഗത്ത്. ജമ്മു കശ്മീര്‍ വിഭജനം ഉള്‍പ്പെടെയുള്ള നടപടികളിലൂടെ ഇന്ത്യ ചൈനയെ പ്രകോപിപ്പിച്ചതാണ് ഗല്‍വാനിലെ സംഘര്‍ഷത്തിന് കാരണമെന്ന് സിപിഎം മുഖമാസിക ‘പീപ്പിള്‍സ് ഡമോക്രസി’ ആരോപിച്ചു. അക്‌സായി ചിന്നും പാക്ക് അധിനിവേശ കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്ന അമിത് ഷായുടെ പ്രസ്താവനയും കൊറോണ വിഷയത്തില്‍ ചൈനയെ ഒറ്റപ്പെടുത്താനുള്ള യുഎസ് നീക്കത്തിനൊപ്പം ഇന്ത്യ ചേര്‍ന്നതും അതിര്‍ത്തിയില്‍ മോദി സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതും ചൈനയുടെ പ്രകോപനത്തിന് കാരണമായതായി എഡിറ്റോറിയല്‍ വിശദീകരിക്കുന്നു. മുന്‍ ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ടാണ് മാസികയുടെ എഡിറ്റര്‍.  

”ചൈന ഇന്ത്യയുടെ അതിര്‍ത്തി അല്‍പ്പാല്‍പ്പമായി പിടിച്ചെടുക്കുന്നതിനാലാണ് സംഘര്‍ഷമെന്ന വിലയിരുത്തല്‍ ശരിയല്ല. അതിര്‍ത്തി സംഘര്‍ഷത്തിന് ആഴത്തിലുള്ള കാരണങ്ങളുണ്ട്. കേന്ദ്രം സ്വീകരിച്ച സമീപനം ഒരു ഘടകമാണ്. ജമ്മു കശ്മീരിനെ വിഭജിച്ച നടപടി ചൈന അവകാശപ്പെടുന്ന സ്ഥലത്തിനും ബാധകമാണ്. ഇതിനെതിരെ രണ്ട് തവണ ചൈന പ്രതിഷേധമറിയിക്കുകയും ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ അനൗദ്യോഗിക യോഗത്തില്‍ ഉന്നയിക്കുകയും ചെയ്തു. പാക്ക് അധിനിവേശ കശ്മീരും അക്‌സായ് ചിന്നും ഇന്ത്യയുടെ ഭാഗമാണെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പിഒകെ ഭാവിയില്‍ ഇന്ത്യയോട് ചേരുമെന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെയും പ്രസ്താവനകള്‍ പ്രത്യാഘാതമുണ്ടാക്കി”. മുഖപ്രസംഗം പറയുന്നു.  

 അമേരിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി. കോവിഡ് വിഷയത്തില്‍ ലോകാരോഗ്യ സംഘടനയില്‍ ചൈനയെ ഒറ്റപ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിനൊപ്പം ഇന്ത്യ ചേര്‍ന്നു. വൈറസ് ചൈനയിലെ ലാബില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന യുഎസ് നിലപാട് ഒരു കേന്ദ്രമന്ത്രി ആവര്‍ത്തിച്ചു. അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനെയും ചൈന എതിര്‍ക്കുകയാണ്. പാക്കിസ്ഥാനുമായും നേപ്പാളുമായും ബംഗ്ലാദേശുമായും ഇന്ത്യക്ക് പ്രശ്‌നമുണ്ട്. ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും ഹിന്ദുത്വ നയങ്ങളാണ് ഇതിന് കാരണം. ഇതെല്ലാം അവഗണിച്ച് ചൈനയുടെ പദ്ധതിയാണ് സംഘര്‍ഷമെന്ന് പറയുന്നത് ആത്മവഞ്ചനയാണെന്നും മുഖപ്രസംഗം വിശദീകരിക്കുന്നു. ചൈനയെ ഒരിടത്തുപോലും എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തിയിട്ടില്ല.  

അതിര്‍ത്തിയില്‍ ചൈന തുടര്‍ച്ചയായി നടത്തുന്ന കടന്നുകയറ്റങ്ങളെ ന്യായീകരിക്കുന്ന സിപിഎം, ഇന്ത്യയുടെ ആഭ്യന്തര കാര്യമായ ജമ്മു കശ്മീര്‍ വിഭജനവും അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മിക്കുന്നതും ചൈനയെ പ്രകോപിപ്പിച്ചുവെന്നും കണ്ടെത്തി. അതേസമയം, ചൈന അതിര്‍ത്തിയില്‍ കടന്നുകയറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ മൗനം പാലിക്കുന്നു. 1962ലെ ചൈനീസ് യുദ്ധ സമയത്ത് രാജ്യത്തെ പിന്നില്‍നിന്ന് കുത്തിയ നിലപാടിന്റെ ആവര്‍ത്തനമാണിത്. അന്ന് രാജ്യവിരുദ്ധ നിലപാട് സ്വീകരിച്ചതിന് കമ്യൂണിസ്റ്റ് നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ‘ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും പറയുന്ന പ്രദേശ’മെന്ന ഇഎംഎസ്സിന്റെ കുപ്രസിദ്ധമായ പ്രസ്താവനയുമുണ്ടായി. അക്‌സായ് ചിന്നിനെ ചൈനയ്‌ക്ക് നല്‍കിയ മുഖപ്രസംഗം ഈ പ്രസ്താവനയെ ഓര്‍മ്മിപ്പിക്കുന്നു.

Tags: ആര്‍എസ്എസ്cpimPrakash KaratAmith sha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

India

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.