Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാര്‍ വകുപ്പുകളുടെ കെടുകാര്യസ്ഥത; ക്വാറന്റൈന്‍ പൊളിയുന്നു; പ്രവാസികളെ സ്വാഗതം ചെയ്തവര്‍ ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി

വ്യാഴാഴ്ച രാവിലെ 8.30 ഓടെ സഹോദരന്‍ എത്തിച്ച ഭക്ഷണം കഴിയ്‌ക്കാതെ പുറത്തിരിക്കുന്നത് കണ്ട് വാതിലില്‍ മുട്ടിവിളിച്ചപ്പോള്‍ വീടിനുള്ളില്‍ നിന്ന് ഞരക്കം കേട്ടു. ഉടന്‍ തന്നെ അരോഗ്യ പ്രവര്‍ത്തകരെയും വാര്‍ഡ് അംഗം അടക്കം പഞ്ചായത്ത് അധികാരികളെയും വിവരം അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2020, 10:27 am IST
inKerala

കോട്ടയം: മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണം ഉയരവേ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്വാറന്റൈന്‍ സംവിധാനങ്ങള്‍ പൊളിയുന്നു.ജില്ലയില്‍ ഒരു ദിവസത്തിനിടെയില്‍ ഉണ്ടായ രണ്ട് സംഭവങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും കെടുകാര്യസ്ഥതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.  

സ്രവ പരിശോധനയ്‌ക്ക് ശേഷം വഴിയില്‍ ഇറക്കി വിട്ട ആഗ്രയില്‍ നിന്നുള്ള യുവാവിനെ ഏറെ വൈകിയാണ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. അതുവരെ റോഡരികില്‍ പടുത കെട്ടിയാണ് കഴിഞ്ഞത്. ദുബായില്‍ നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിയവെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട കല്ലംമ്പാറ മനോഭവനില്‍ മഞ്ജുനാഥിനെ ആശുപത്രിയിലെത്തിച്ചതാകട്ടെ മണിക്കൂറുകള്‍ക്ക് ശേഷവും. രാത്രിയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു. പ്രവാസികളെയും ഇതര സംസ്ഥാനത്ത് നിന്നുള്ളവരെയും ‘കേറി വാടാ മക്കളെ’ എന്നും പറഞ്ഞ് സ്വാഗതം ചെയ്തവര്‍ ഇപ്പോള്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.  

നിലവില്‍ ഹോം ക്വാറന്റൈന്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് പെയഡ് സംവിധാനവും.വീട്ടില്‍ കഴിയാനും പെയ്ഡ് ക്വാറന്റൈനും സൗകര്യമില്ലാത്തവര്‍ക്കുമായി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ചുരുങ്ങി. ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാനും സഹായം എത്തിക്കാനും ഇപ്പോള്‍ നാമമാത്ര ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്.വാര്‍ഡ് നിരീക്ഷണ സമിതികളും കടലാസിലൊതുങ്ങി. ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് ഉണ്ടായിരുന്നവരെയും ഇപ്പോള്‍ കണികാണാനില്ല. വിമാനമിറങ്ങുന്ന പ്രവാസികളോട് ശത്രുതാമനോഭാവത്തോടെയാണ് ചില ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. നാട്ടിലെത്താന്‍ വാഹനം ലഭിക്കാന്‍ ഉദ്യോഗസ്ഥരുടെ ദയയ്‌ക്കായി കാത്തിരിക്കേണ്ടത് മണിക്കൂറുകളാണ്.  

മഞ്ജുനാഥിനെ  ആശുപത്രിയിലേത്തിച്ചത്  മണിക്കൂറുകള്‍ക്ക് ശേഷം  

കാണക്കാരി: ദുബായില്‍ നിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിയവെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട കല്ലംമ്പാറ മനോഭവനില്‍ മഞ്ജുനാഥിനെ ആശുപത്രിയിലെത്തിച്ചത് മണിക്കൂറുകള്‍ക്ക് ശേഷം. വ്യാഴാഴ്ച രാവിലെ 8.30 ഓടെ സഹോദരന്‍ എത്തിച്ച ഭക്ഷണം കഴിയ്‌ക്കാതെ പുറത്തിരിക്കുന്നത് കണ്ട്  വാതിലില്‍ മുട്ടിവിളിച്ചപ്പോള്‍ വീടിനുള്ളില്‍ നിന്ന് ഞരക്കം കേട്ടു. ഉടന്‍ തന്നെ അരോഗ്യ പ്രവര്‍ത്തകരെയും വാര്‍ഡ് അംഗം അടക്കം പഞ്ചായത്ത് അധികാരികളെയും വിവരം അറിയിച്ചു. തുടര്‍ന്ന് 9.30 ഓടെ സ്ഥലത്ത് എത്തിയ അരോഗ്യ പ്രവര്‍ത്തകര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ വിവരം അറിയിച്ച് ആംബുലന്‍സ് ആവശ്യപ്പെട്ടു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആംബുലന്‍സ് എത്തിയില്ല. ഇത് ചോദ്യം ചെയ്ത ബന്ധുക്കളോടും നാട്ടുകാരോടും ഉടന്‍ എത്തുമെന്നയായിരുന്നു  മറുപടി.

തുടര്‍ന്ന് നാട്ടുകാര്‍ പലതവണ പഞ്ചായത്ത് അധികാരികളെ വിളിച്ചെങ്കിലും അവര്‍ ഇടപെടാന്‍ തയ്യാറായില്ല. കൊറോണ ഭീഷണി ഉള്ളതിനാല്‍ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ ബന്ധുക്കളും സുഹൃത്തുക്കളും നിസ്സഹായാരായി. തുടര്‍ന്ന് വൈകിട്ട് നാലു മണിയോടെ എത്തിയ ആംബുലന്‍സില്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 8 മണിയോടെയാണ് ആംബുലന്‍സില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ബന്ധുക്കള്‍ പറയുന്നു. രാത്രി 10 മണിയോടെ മരണം സ്ഥിരീകരിച്ചു.  

ബിജെപി പഞ്ചായത്ത്  ഓഫീസ് ഉപരോധിച്ചു.  

കുറവിലങ്ങാട്: ദുബായില്‍ നിന്ന് എത്തിയ യുവാവ് ഹോം ക്വാറന്റൈനില്‍  മരിച്ചത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് ആരോപിച്ച്  ബിജെപി പ്രവര്‍ത്തകര്‍ കാണക്കാരി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.കാണകാരി കല്ലംമ്പാറ സ്വദേശി മഞ്ജുനാഥ് (39) ആണ് മരിച്ചത്. രാവിലെ മുതല്‍ അബോധാവസ്ഥയില്‍ ആയിരുന്ന ഇദ്ദേഹത്തെ മണിക്കൂറുകള്‍ കഴിഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചത്.പഞ്ചായത്ത് അധികാരികളെ പല തവണ ബന്ധപ്പെട്ടിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചയായിരുന്നു  സമരം. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍ സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വേണുക്കുട്ടന്‍, ജനറല്‍ സെക്രട്ടറി ഡി.സുരേഷ്,സുദീപ് നാരായണന്‍,റ്റി.പി.ജയപ്രകാശ് ,ജഗജിത്ത്, ഗിരീഷ്..ജി, റ്റി.എ.ഹരികൃഷ്ണന്‍ ,ജിജോജോസഫ് ,അശ്വന്ത് മാമലശേരില്‍ തുടങ്ങിയവര്‍ സംസാരിച്ചു

കോട്ടയം :കാണക്കാരിയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന  മഞ്ജുനാഥിന്റെ മരണത്തിന് ആരോഗ്യ വകുപ്പാണ് ഉത്തരവാദിയെന്ന് ബിജെപി സംസ്ഥാന സമതി അംഗം എന്‍.ഹരി. മഞ്ജുനാഥ് വീട്ടില്‍ കുഴഞ്ഞു വീണു കിടക്കുന്നു എന്ന വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് മെഡിക്കല്‍ കോളേജില്‍ നിന്ന് ആംബുലന്‍സ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു

യുവമോര്‍ച്ച പ്രതിഷേധിച്ചു

കോട്ടയം: കൊറോണ പ്രതിരോധത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കണമെന്ന് വാദിക്കുന്ന സര്‍കാരിന്റെ പൊള്ളത്തരമാണ്  മതിയായ ചികിത്സ കിട്ടാതെ കാണക്കാരിയിലെ  മഞ്ചുനാഥിന്റെ മരണം തെളിയിക്കുന്നതെന്ന് യുവമോര്‍ച്ച.  

സര്‍ക്കാര്‍ അനാസ്ഥയുടെ ഇരയാണ് മഞ്ജുനാഥെന്നും കുറ്റക്കാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യുവമോര്‍്ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു..കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തയറാകണമെന്ന് യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് സോബിന്‍ലാല്‍ ആവശ്യപ്പെട്ടു.  

യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കാണക്കാരി ആരോഗ്യ കേന്ദ്രത്തിന്റെ മുന്നില്‍ നടത്തിയ പ്രതിഷേധം ജില്ല ജനറല്‍ സെക്രട്ടറി അശ്വന്ത് മാമലശ്ശേരി ഉദ്ഘാടനം ചെയ്തു.യുവമോര്‍ച്ച കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ്  റ്റി.പി.രാഹുല്‍, പഞ്ചായത്ത് പ്രസിഡന്റ് അമല്‍ മാന്നാര്‍, വൈസ് പ്രസിഡന്റ് വിനീത് വിജയന്‍, ഒബിസി മോര്‍ച്ച മണ്ഡലം സെക്രട്ടറി ജിഷ് വട്ടക്കാട്ട്, വൈശാഖ് എന്നിവര്‍ പങ്കെടുത്തു.ു

Tags: deathkottayam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.