Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയദുരിതാശ്വാസ നിധിയിലേക്കുള്ള പണം വെട്ടിക്കല്‍ കേസ്; എസ്എഫ്‌ഐ നേതാക്കള്‍ കോടതിയില്‍ ഹാജരാകാന്‍ അന്ത്യശാസനം

വിചാരണയ്‌ക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിനായി 2019 സെപ്തംബര്‍ 6, ഡിസംബര്‍ 5, 2020 മാര്‍ച്ച് 5, മെയ് 28 എന്നീ തീയതികളില്‍ കേസ് പരിഗണിച്ചിട്ടും പ്രതികള്‍ ഹാജരാകാത്തതിനാലാണ് കോടതി അന്ത്യശാസനം നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 10:45 am IST
inKerala

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്കുള്ള പണം വെട്ടിച്ചത് ചോദ്യം ചെയ്തതിന് യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതിയും പിഎസ്‌സി കോണ്‍സ്റ്റബിള്‍ പരീക്ഷാതട്ടിപ്പ് കേസിലെ പ്രതിയുമായ നസീമും യൂണിറ്റ് ഭാരവാഹികളും ചേര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ നസീമടക്കം അഞ്ച് പ്രതികള്‍ ആഗസ്റ്റ് 22 ന് കോടതിയില്‍ ഹാജരാകാന്‍ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി അന്ത്യശാസനം നല്‍കി. വിചാരണയ്‌ക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിനായി 2019 സെപ്തംബര്‍ 6, ഡിസംബര്‍ 5, 2020 മാര്‍ച്ച് 5, മെയ് 28 എന്നീ തീയതികളില്‍ കേസ് പരിഗണിച്ചിട്ടും പ്രതികള്‍ ഹാജരാകാത്തതിനാലാണ് കോടതി അന്ത്യശാസനം നല്‍കിയത്.  

ആക്രമണ കേസില്‍ ഒന്നു മുതല്‍ അഞ്ചു വരെ പ്രതികളായ യുണിവേഴ്‌സിറ്റി കോളേജ്  എസ്എഫ്‌ഐ  യൂണിറ്റ് മുന്‍ സെക്രട്ടറി നസീം, യൂണിറ്റ് ഭാരവാഹികളായ ജിത്തു, അമന്‍, അരുണ്‍കുമാര്‍ , ആശിഖ് എന്നിവരാണ് കോടതിയില്‍ ഹാജരാകേണ്ടത്. കോളേജില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പിരിച്ച പണം നസീമും കൂട്ടാളികളും വെട്ടിച്ചത് ജില്ലാ കമ്മറ്റിയില്‍ ഉന്നയിച്ചതിനാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. മുന്‍ ജില്ലാ കമ്മറ്റിയംഗവും വഞ്ചിയൂര്‍ ഏര്യാ പ്രസിഡന്റുമായിരുന്ന അമ്പാടി ശ്യാം പ്രകാശിനെയും സുഹൃത്ത് അമലിനെയുമാണ് നസീമും യൂണിറ്റ് ഭാരവാഹികളും സംഘം ചേര്‍ന്ന് മര്‍ദിച്ചത്. അസഭ്യം വിളിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും തടഞ്ഞുവെച്ച് തടിക്കസേര കൊണ്ട് മുതുകത്തടിക്കുകയും ചെയ്തു. ഭയന്നോടിയ ശ്യാം പ്രകാശ് അന്തര്‍ദേശീയ സെമിനാര്‍ ഹാളിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്.  

നസീം കെഎപി ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ പല മേഖലകളില്‍ നിന്നും കേസ് പിന്‍വലിക്കാന്‍ ഇവര്‍ക്ക് മേല്‍  സമ്മര്‍ദമുണ്ടായിരുന്നു. സിപിഎം നേതാക്കളോടും എസ്എഫ്‌ഐ സംസ്ഥാന  നേതാക്കളോടും ഇവര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പരാതിപ്പെടുന്നവരാണ് കുറ്റക്കാരെന്ന രീതിയാണ് പാര്‍ട്ടി സ്വീകരിച്ചതെന്നും ആരോപണമുണ്ട്. പരീക്ഷാ തട്ടിപ്പിനെ തുടര്‍ന്ന് ചുരുക്കപ്പട്ടിക  ലിസ്റ്റില്‍ നിന്ന് നസീമിനെയും കൂട്ടുപ്രതി   ശിവരഞ്ജിത്തിനെയും നീക്കം ചെയ്തിരുന്നു.

Tags: SFIപ്രളയ ദുരിതാശ്വാസം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്‌ഐ പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം നടത്തി; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് കത്തയച്ച് പിണറായി

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Thiruvananthapuram

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

രാമകഥാ കോണ്‍ക്ലേവ്: സ്‌പോട്ട് രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

അല്‍-ഖ്വയ്ദ ബന്ധം; യു പിയില്‍ യുവാവ് അറസ്റ്റില്‍

ഇറാന്‍ യുഎഇ ചര്‍ച്ച നിര്‍ണായകം ഭാരതത്തെ അഭിനന്ദിച്ച് യുഎന്‍

വനിതാ ഏഷ്യാകപ്പില്‍ ഇന്ന് ഭാരതം-ശ്രീലങ്ക ഫൈനല്‍

യുഎസ് ഓപ്പണ്‍ 2026: സ്വരേവ്-ഷെല്‍ട്ടണ്‍ പോരോടെ കലാശം

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.