Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ആപല്‍ക്കരമായ ത്രികക്ഷി സഖ്യം

ഇതുതന്നെയായിരുന്നു കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും നിലപാടുകള്‍. സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികളെല്ലാം സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും മാത്രമാണ് വിരുദ്ധ നിലപാടെടുത്തത്.

മുരളി പാറപ്പുറംbyമുരളി പാറപ്പുറം
Jun 25, 2020, 03:00 am IST
inArticle

ലഡാക്ക് അതിര്‍ത്തിയില്‍ ചൈന പ്രകോപനവും സംഘര്‍ഷവും സൃഷ്ടിച്ചതിനോട് കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളും എടുക്കുന്ന നിലപാടുകളില്‍ ഈ പാര്‍ട്ടികളുടെ ഗൂഢമായ താല്‍പ്പര്യം തിരിച്ചറിയുന്നവര്‍ക്ക് ആശ്ചര്യം തോന്നില്ല. നിയന്ത്രണ രേഖയ്‌ക്ക് സമീപം പരസ്പര ധാരണയ്‌ക്കു വിരുദ്ധമായി ചൈന ടെന്റുകള്‍ സ്ഥാപിച്ചതാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിലേക്ക് നയിച്ചത്. ടെന്റുകള്‍ പൊളിച്ചുകളഞ്ഞ നമ്മുടെ സൈനികര്‍ ചൈനീസ് സൈന്യവുമായി ഏറ്റുമുട്ടി. ജൂണ്‍ 15 ന് നടന്ന ഈ സംഘര്‍ഷത്തില്‍ ഒരു കേണല്‍ അടക്കം  20 സൈനികര്‍ വീരമൃത്യു വരിച്ചപ്പോള്‍ രണ്ട് കേണലടക്കം 40 ലേറെ ചൈനീസ് സൈനികരാണ് കൊല്ലപ്പെട്ടത്. ഏകപക്ഷീയമായി പ്രകോപനം സൃഷ്ടിച്ച ചൈന ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചതല്ല. ഇതിനു മറയിടാന്‍ ചില അവകാശവാദങ്ങള്‍ ആ രാജ്യം ഉന്നയിക്കാന്‍ തുടങ്ങി. തങ്ങള്‍ക്കുണ്ടായ ആള്‍നാശം പോലും അവര്‍ ആദ്യം അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല.

ഇതുതന്നെയായിരുന്നു കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും നിലപാടുകള്‍. സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികളെല്ലാം സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും മാത്രമാണ് വിരുദ്ധ നിലപാടെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്ത അവര്‍ ചൈനയുടെ അതിക്രമത്തെ അപലപിക്കാന്‍ തയ്യാറായില്ല. ചൈനയുടെ അവകാശവാദങ്ങളെ അതേപടി ഏറ്റെടുത്ത കോണ്‍ഗ്രസ്സ് ചൈന നമ്മുടെ പ്രദേശം കയ്യേറിയതായി ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ചൈനീസ് സൈനികര്‍ മരിച്ച വിവരം നിരാകരിക്കുകയും ചെയ്തു. അതിര്‍ത്തിയിലെ സ്ഥിതിഗതികളെക്കുറിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം അംഗീകരിക്കാതെ, യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നതായിരുന്നു ഇടതുപാര്‍ട്ടികളുടെ ആവശ്യം. ചൈനയുടെ നടപടിയെ അപലപിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ സൈനികരുടെ മരണത്തില്‍ ഇരുപാര്‍ട്ടികളും ദുഃഖം പ്രകടിപ്പിക്കുക മാത്രം ചെയ്തു.

അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ ആറ് വര്‍ഷം ഭരിച്ചതിനെ തുടര്‍ന്ന് അതിനെതിരെ രൂപംകൊണ്ടതാണ് യുപിഎ-ഇടതു സഖ്യം. ഇതിനുപിന്നില്‍ കരുക്കള്‍ നീക്കിയത് ചൈനയാണ്. ദേശീയ താല്‍പ്പര്യം വിട്ടുവീഴ്ചയില്ലാതെ സംരക്ഷിക്കുന്ന ഒരു ഭരണകൂടം ഭാരതത്തില്‍ ഇനി അധികാരത്തില്‍ വരാന്‍ പാടില്ലെന്ന് ഉറപ്പുവരുത്തുകയെന്നതായിരുന്നു ഈ സഖ്യത്തിന്റെ ആത്യന്തിക ലക്ഷ്യം. ചൈനയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങളെയും കോണ്‍ഗ്രസ്സിന്റെ അധികാരമോഹത്തെയും ഒന്നുപോലെ പിന്തുണയ്‌ക്കുന്നതായിരുന്നു ഈ അവിശുദ്ധ സഖ്യം.

പ്രധാനമന്ത്രി വാജ്‌പേയിക്ക് സൗമ്യമായ ഒരു മുഖമുണ്ടായിരുന്നെങ്കിലും പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അങ്ങനെയായിരുന്നില്ല. ചൈനയ്‌ക്ക് മനസ്സിലാവുന്ന ഭാഷയിലാണ് ഫെര്‍ണാണ്ടസ് സംസാരിച്ചത്. പാക്കിസ്ഥാനല്ല, ചൈനയാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ ശത്രുവെന്ന് ഫെര്‍ണാണ്ടസ് പരസ്യമായി പ്രഖ്യാപിച്ചു. വാജ്‌പേയി സര്‍ക്കാര്‍ പൊഖ്‌റാനില്‍ നടത്തിയ ആണവ സ്‌ഫോടനങ്ങള്‍ പാക്കിസ്ഥാനെതിരെയാണെന്ന പ്രചാരണമാണ് നടന്നതെങ്കിലും, അടിസ്ഥാനപരമായി അത് ചൈനയെ ലക്ഷ്യമിട്ടായിരുന്നു. ഇന്ത്യയുടെ ആണവ പദ്ധതി തന്നെ ‘ചൈനീസ് സെന്‍ട്രിക്’ ആയി മാറുന്നതാണ് വാജ്‌പേയി ഭരണകാലത്ത് ലോകം കണ്ടത്. ചുവപ്പന്‍ സാമ്രാജ്യത്തിന്റെ അതിരുകള്‍ വികസിപ്പിക്കാന്‍ മോഹിക്കുന്ന ചൈന ഇതില്‍ അപകടം മണത്തു. അസ്വസ്ഥത പുറത്തു കാട്ടിയില്ലെങ്കിലും വാജ്‌പേയി സര്‍ക്കാരിന് തുടര്‍ച്ച ലഭിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്സിനെ മുന്‍നിര്‍ത്തി നീക്കങ്ങള്‍ നടത്തി. ഇതിന്റെ അനന്തരഫലമായിരുന്നു യുപിഎ-ഇടതു സഖ്യം. രാജ്യസ്‌നേഹത്തിന്റെയും കരുത്തിന്റെയും പ്രതീകമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് എന്ന പ്രതിരോധമന്ത്രിയുടെ ആന്റിഡോസായിരുന്നു യുപിഎ ഭരണത്തില്‍ ആ പദവിയിലെത്തിയ എ.കെ.ആന്റണി.

2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷം ആര്‍ക്കും ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ രൂപംകൊണ്ട യുപിഎ-ഇടതു സഖ്യം ചൈനയുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ നിര്‍ബന്ധിതമായിരുന്നു. സാധ്യമായ സകല തന്ത്രങ്ങളും പയറ്റി ദേശീയ ശക്തികളെ നീണ്ട 10 വര്‍ഷം അധികാരത്തിനു പുറത്തു നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഈ സഖ്യം വിജയിച്ചു. ഇതില്‍ ഏറ്റവും സന്തോഷിച്ചത് ചൈന തന്നെയാണ്. അതിര്‍ത്തി തര്‍ക്കങ്ങളിലായാലും മറ്റ് പ്രശ്‌നങ്ങളിലായാലും ചൈനയുടെ താല്‍പ്പര്യങ്ങളെ  ഹനിക്കുന്ന ഒരു നടപടിയും എടുക്കാതിരിക്കാന്‍ സോണിയ സൂപ്പര്‍ പ്രധാനമന്ത്രിയും അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മുഖ്യകാര്‍മികനുമായിരുന്ന യുപിഎ-ഇടതു സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു.

ഒന്നാം മോദി സര്‍ക്കാരിനെ ചൈന സൂക്ഷ്മമായി നിരീക്ഷിച്ചുപോരുകയായിരുന്നു. അയല്‍രാജ്യത്തോട്  സൗഹൃദ ഹസ്തം നീട്ടിയെങ്കിലും അത് അതിര്‍ത്തി രക്ഷയുടെ ചെലവിലാകരുതെന്ന് പ്രധാനമന്ത്രി മോദിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ചൈനയ്‌ക്ക് കീഴടങ്ങി അതിര്‍ത്തിയിലെ റോഡ് നിര്‍മാണത്തോടും പ്രതിരോധ സജ്ജീകരണങ്ങളോടും കുറ്റകരമായ വിമുഖത പുലര്‍ത്തിയ യുപിഎ ഭരണത്തില്‍നിന്ന് വ്യത്യസ്തമായി ഇവയൊക്കെ മോദി സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നോട്ടുകൊണ്ടുപോയി. ഇതിലുള്ള അസ്വസ്ഥതയാണ് 2017ല്‍ ധോക്‌ലാമിലെ നിയന്ത്രണ രേഖയില്‍ സൈന്യത്തെ അണിനിരത്തി ചൈന പ്രകടിപ്പിച്ചത്. എക്കാലത്തേയും പോലെ ഒരു വിലപേശലിനാണ് ചൈന ഇതിലൂടെ ശ്രമിച്ചത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കപ്പെടുന്ന വിധത്തില്‍ ചില ധാരണകളില്‍ എത്തിച്ചേരുക എന്നതായിരുന്നു തന്ത്രം. പക്ഷേ ധോക്‌ലാമില്‍ അതേ നാണയത്തില്‍ മോദി സര്‍ക്കാര്‍ തിരിച്ചടി നല്‍കിയതോടെ ചൈനയ്‌ക്ക് പിന്‍വാങ്ങേണ്ടിവന്നു. രണ്ടുമാസത്തിലേറെ നീണ്ട സംഘര്‍ഷത്തിനിടെ ചൈനീസ് അംബാസഡറെ രാഹുല്‍ എന്ന റൗള്‍ വിന്‍സി രഹസ്യമായി സന്ദര്‍ശിച്ച് തനിനിറം കാട്ടി.

മോദി സര്‍ക്കാര്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നത് കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും പോലെ ചൈനീസ് ഭരണകൂടത്തിന്റെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു എന്നു മാത്രമല്ല, രാഹുലിന്റെ നേതൃത്വം റദ്ദാക്കപ്പെട്ടു. 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടിയില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ്സ്-ഇടതു സഖ്യം ആവര്‍ത്തിക്കുമായിരുന്നു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സ് നുണപ്രചാരണം നടത്തിക്കൊണ്ടിരിക്കെയാണ് കൊറോണ മഹാമാരി ചൈനയില്‍നിന്ന് പൊട്ടിപ്പുറപ്പെട്ടത്. മരുന്നോ പ്രതിരോധ മരുന്നോ കണ്ടുപിടിച്ചിട്ടില്ലാത്ത ഈ രോഗം ഇന്ത്യയില്‍ സര്‍വനാശം വിതയ്‌ക്കുമെന്നും, അങ്ങനെ വന്നാല്‍ അതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രിയുടെ തലയില്‍ കെട്ടിവയ്‌ക്കാമെന്നും കോണ്‍ഗ്രസ്സ് കരുതി.  

കൊറോണയെ പ്രതിരോധിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു സോണിയയും രാഹുലും പിന്നീട് ശ്രമിച്ചത്. ഇതിനായി ഹീനമായ പ്രചാരണം നടത്തി. പക്ഷേ സമയോചിതവും ക്രിയാത്മകവുമായ നടപടികളെടുത്ത് കൊറോണ വ്യാപനത്തെ അദ്ഭുതകരമായി ചെറുക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു. ഇത് കുറച്ചൊന്നുമല്ല കോണ്‍ഗ്രസ്സിനെ നിരാശപ്പെടുത്തിയത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷവും ബിജെപി അധികാരത്തില്‍ തുടരുമെന്ന് ഉറപ്പായി. കൊറോണ മഹാമാരിയുടെ കാര്യത്തില്‍ ലോകത്തിന്റെ മുഴുവന്‍ വെറുപ്പ് സമ്പാദിച്ച ചൈനയും ആഗോളതലത്തില്‍ നരേന്ദ്ര മോദിയുടെ പ്രതിച്ഛായ വര്‍ധിച്ചതില്‍ അമര്‍ഷംകൊണ്ടു. ഇതോടെ കോണ്‍ഗ്രസ്സിനെ രക്ഷിക്കുന്ന വിധത്തില്‍ മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ചൈന തീരുമാനിക്കുകയായിരുന്നു. ഇതിന് കണ്ടെത്തിയ വഴിയാണ് ലഡാക്കിലെ പ്രകോപനം.

ചൈനയുടെ ഈ നടപടിയോട് പറഞ്ഞുറപ്പിച്ച മട്ടിലാണ് കോണ്‍ഗ്രസ്സ് പ്രതികരിച്ചത്. ചരിത്രപരമായിത്തന്നെ ചൈനയുടെ ട്രോജന്‍ കുതിരകളാണ് ഇടതുപാര്‍ട്ടികള്‍. 1962 ല്‍ ചൈനയെ ഇന്ത്യയാണ് ആക്രമിച്ചതെന്ന നിലപാടായിരുന്നുവല്ലോ അവരുടേത്. അന്നത്തെ നിലപാടുതന്നെയാണ് യാതൊരു സങ്കോചവുമില്ലാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെപ്പോലുള്ളവര്‍ ഇന്നും ആവര്‍ത്തിക്കുന്നത്. ഇതേ നിലപാടിലേക്ക് കോണ്‍ഗ്രസ്സും മാറിയിരിക്കുന്നു. ഇവിടെയാണ് 2008-ല്‍ കോണ്‍ഗ്രസ്സും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും പരസ്പരം ഒപ്പുവച്ച ദേശവിരുദ്ധ കരാറിന്റെ പ്രാധാന്യം. ഇതൊരു ത്രികക്ഷി സഖ്യമാണ്. സോണിയാ കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഉള്‍പ്പെടുന്ന സഖ്യം. ചൈനയുടെ ചാരന്മാരും ഒറ്റുകാരുമായി പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ അപകടകരമായ ഒരു സ്ഥിതിവിശേഷമാണിത്. 1962 ലെ യുദ്ധത്തിനുശേഷം ചൈനയെ നാം ശത്രു രാജ്യമായി പ്രഖ്യാപിക്കുകയുണ്ടായി. ആ രാജ്യവുമായി ചേര്‍ന്ന് ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്‌ട്രീയ സഖ്യത്തെ തുറന്നുകാട്ടുകയും അടിച്ചമര്‍ത്തുകയും വേണം. ജനാധിപത്യം ഇതിന് തടസ്സമായിക്കൂടാ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

India

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.