Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സംഭരണ ശേഷി വര്‍ധിപ്പിക്കാന്‍ തീരുമാനം; മലങ്കര അണക്കെട്ടിലെ മണ്ണടക്കമുള്ള മാലിന്യങ്ങള്‍ നീക്കാന്‍ നടപടി

തൊടുപുഴയാറിന്റെ ഭാഗമായി മലങ്കരയില്‍ അണക്കെട്ട് നിര്‍മ്മിച്ച് കനാല്‍ മാര്‍ഗം കൂത്താട്ടുകുളം, പോത്താനിക്കാട് ഭാഗങ്ങളിലേക്ക് കൃഷി ആവശ്യത്തിന് വെള്ളം എത്തിക്കുക, അണക്കെട്ടിനോട് അനുബന്ധിച്ച് മിനി ജല വൈദ്യുതി നിലയം സ്ഥാപിച്ച് വൈദ്യുതി പ്രതിസന്ധി പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെയായിരുന്നു മലങ്കരയില്‍ അണക്കെട്ട് നിര്‍മ്മിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 10:58 am IST
inIdukki
മലങ്കര അണക്കെട്ടിന്റെ വിദൂര ദൃശ്യം (ഫയല്‍ ചിത്രം)

മലങ്കര അണക്കെട്ടിന്റെ വിദൂര ദൃശ്യം (ഫയല്‍ ചിത്രം)

മുട്ടം: ജലവിഭവ വകുപ്പിന് കീഴിലുള്ള അണക്കെട്ടുകളില്‍ നിന്ന് മണലും ചെളിയും നീക്കുന്ന പദ്ധതി  മലങ്കരയിലും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ അനുമതി. പതിറ്റാണ്ടുകളായി അടിഞ്ഞു കൂടി കിടക്കുന്ന ചെളിയും മണലും നീക്കം ചെയ്ത് അണക്കെട്ടുകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.  

തൊടുപുഴയാറിന്റെ ഭാഗമായി മലങ്കരയില്‍ അണക്കെട്ട് നിര്‍മ്മിച്ച് കനാല്‍ മാര്‍ഗം കൂത്താട്ടുകുളം, പോത്താനിക്കാട് ഭാഗങ്ങളിലേക്ക് കൃഷി ആവശ്യത്തിന് വെള്ളം എത്തിക്കുക,  അണക്കെട്ടിനോട് അനുബന്ധിച്ച് മിനി ജല വൈദ്യുതി നിലയം സ്ഥാപിച്ച് വൈദ്യുതി പ്രതിസന്ധി പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെയായിരുന്നു മലങ്കരയില്‍ അണക്കെട്ട് നിര്‍മ്മിച്ചത്. 1974 കാലഘട്ടത്തിലാണ് മലങ്കര അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.  

പദ്ധതി ആരംഭിച്ച് 46 വര്‍ഷങ്ങള്‍ പൂര്‍ത്തീയായെങ്കിലും ഇപ്പോഴും നിര്‍മ്മാണം നടന്ന് വരുകയാണ്.  1994 നവംബര്‍ 1 ന് ഇത് ഭാഗികമായി കമ്മീഷന്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. കമ്മീഷന്‍ ചെയ്തിട്ട് 25 വര്‍ഷം ആകാറായെങ്കിലും അണക്കെട്ടില്‍ അടിഞ്ഞു കൂടിയ ചെളിയും മണ്ണും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യാന്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ താല്പര്യം കാണിച്ചില്ല. ഇതേ തുടര്‍ന്ന് പതിറ്റാണ്ടുകളായി ഓരോ വര്‍ഷം കഴിയുന്തോറും  അണക്കെട്ടിന്റെ സംഭരണ ശേഷി കുറഞ്ഞു വരുകയുമാണ്. ഈ സാഹചര്യത്തിലാണ് അണക്കെട്ടില്‍ അടിഞ്ഞു കൂടിയ പാഴ് വസ്തുക്കള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചത്.

100ല്‍പരം കുടിവെള്ള പദ്ധതിയെ ബാധിക്കും  

42 മീറ്ററാണ് മലങ്കര അണക്കെട്ടിലെ നിലവിലുള്ള പരമാവധി ജലസംഭരണ ശേഷി. അനാവശ്യമായി മണ്ണും ചെളിയും നിറഞ്ഞ് ഓരോ വര്‍ഷവും സംഭരണ ശേഷിയില്‍ കുറവ് വരുന്നതായിട്ടാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. 12 ല്‍പരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിവിധ പൊതുമേഖല സ്ഥാപനങ്ങളുടെയും ഉള്‍പ്പെടെ ചെറുതും വലുതുമായ 100 ല്‍പരം കുടിവെള്ള പദ്ധതികളാണ് അണക്കെട്ടിന്റെ ഭാഗമായി  പ്രവര്‍ത്തിക്കുന്നതും.

കൂടാതെ മുട്ടത്തുള്ള ജില്ലാ ജയിലിലേക്കുള്ള കുടിവെള്ള പദ്ധതിയും ഇതിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അണക്കെട്ടിലെ സംഭരണ ശേഷിക്ക് കുറവ് സംഭവിച്ചാല്‍ ഇതിനോടനുബന്ധിച്ചുള്ള കുടി വെള്ള പദ്ധതിയും സ്തംഭിക്കും. എന്നാല്‍ അണക്കെട്ടിലെ ചെളിയും മണ്ണും നീക്കാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചത് ജനം ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതും. ഒരു ഡസണിലധികം വരുന്ന ഇടുക്കിയിലെ ഡാമുകളില്‍ പൂര്‍ണ്ണമായും ലോറേഞ്ച് മേഖലയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ട് കൂടിയാണ് മലങ്കര.

ജില്ലയില്‍ മലങ്കര മാത്രം  

ചെറുതും വലുതുമായ നിരവധി അണക്കെട്ടുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മലങ്കരയെ മാത്രമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Tags: idukkiഡാം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.